Local News

കാസർകോട് ചികിത്സ കിട്ടാതെ മറ്റൊരു മരണം കൂടി; ജില്ലയില്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 9 ആയി

കാസ‌ർകോട് (www.mediavisionnews.in): കാസർകോട് ചികിത്സ കിട്ടാതെ മറ്റൊരു മരണം കൂടി. തുമിനാട് സ്വദേശി യൂസഫ് ആണ് മരിച്ചത് . നെഞ്ച് വേദനയെതുടർന്ന് ഉപ്പളയിലെ ക്ലിനിക്കിൽ എത്തിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു നിർദേശം. കാസ‌‌‌‌‌‌ർകോട്ടേക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു മരണം. ഇതോടെ കാസര്‍കോട് ജില്ലയില്‍ വിദഗ്ദ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 9 ആയി.  ചികിത്സ കിട്ടാതെയുള്ള...

കാസർഗോട്ട് ചികിത്സ കിട്ടാതെ വീണ്ടും മരണം

മഞ്ചേശ്വരം: (www.mediavisionnews.in) കാസർഗോഡ് ജില്ലയിൽ ചികിത്സ കിട്ടാതെ വീണ്ടും മരണം. മഞ്ചേശ്വരം അങ്കടിപദവ് സ്വദേശിയായ രുദ്രപ്പ (57) ആണ് മരിച്ചത്. ഇതോടെ ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം എട്ടായി. കഴിഞ്ഞ രണ്ട് വർഷമായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു രുദ്രപ്പ. ഹൃദ്രോഗിയായിരുന്നു. ഇന്നലെ രാത്രിയോടെ രുദ്രപ്പയുടെ ആരോഗ്യനില വഷളായി. ഇതോടെ ഉപ്പളയിലെ ആശുപത്രിയിലെത്തിച്ചു. എത്രയും വേഗം മംഗലാപുരത്തോ,...

കണ്ണൂർ– കാസർകോട് അതിർത്തികളില്‍ റോഡുകൾ അടച്ചു; ആശ്രയം ദേശീയപാത

കാസർകോട്: (www.mediavisionnews.in) കണ്ണൂർ– കാസർകോട് അതിർത്തികളിൽ കൂടുതൽ റോഡുകൾ അടച്ചു. മംഗളൂരു വഴി തടഞ്ഞതോടെ പ്രയാസത്തിലായ മലയോരത്തെ ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലേക്കു പോകാനും ഇതോടെ പ്രയാസമായി. കണ്ണൂർ– കാസർകോട് അതിർത്തി കിണർമുക്കിൽ കല്ലും ടാർ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂർ പൊലീസ് റോഡ് പൂർണമായും അടച്ചത്. പുളിങ്ങോം പാലാവയൽ പാലം വഴിയുള്ള ഗതാഗതവും തടഞ്ഞു....

കാസര്‍ഗോഡ് മംഗളൂരു അതിര്‍ത്തി തുറക്കില്ല; തീരുമാനത്തില്‍ അയവ് വരുത്താതെ യെദിയൂരപ്പ

ബെംഗളൂരു: (www.mediavisionnews.in) കാസര്‍ഗോഡ് മംഗളൂരു അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിൽ ഉറച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. കാസര്‍കോട്ട് സ്ഥിതി ഗൗരവതരമെന്നും രോഗികളെ മംഗളൂരുവിലേക്ക് പ്രവേശിപ്പിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും യെദിയൂരപ്പ വ്യക്തമാക്കി. കാസര്‍കോട് സ്ഥിതി ഗുരുതരമായതിനാല്‍ അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണ്. കൂട്ടത്തില്‍ രോഗികള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നും അതിര്‍ത്തി അടച്ചത് മുന്‍കരുതലിന്റെ ഭാഗമായിട്ടാണെന്നും കേരളവുമായുള്ള...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ 6 പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. 52 ,44 വയസുള്ള കാസറഗോഡ് മുൻസിപ്പാലിറ്റി സ്വദേശികൾ. 34 വയസുള്ള ഉദുമ സ്വദേശി. 30 വയസുള്ള മുളിയാർ സ്വദേശി. 34 ,15 വയസുള്ള ബദിയടുക്ക സ്വദേശികൾ. ഇതിൽ 4 പുരുഷന്മാരും 2 സ്ത്രീകളും ഉൾപ്പെടുന്നു. 3 പേര് വിദേശത്തിൽ നിന്നും...

കാസർകോടിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രി നേരിട്ടിടപ്പെടണം – ജില്ലാ ജനകീയ നീതി വേദി

കാസർകോഡ്: (www.mediavisionnews.in) കാസർകോട് ജില്ലയുടെ അടിസ്ഥാനപരമായ ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും, ഗതാഗത സംവിധാനങ്ങളിലുമുള്ള ന്യൂനതകൾ പരിഹരിക്കുന്നതിന് വേണ്ടി കേരള മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് ജില്ലാ ജനകീയ നീതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് 19 രോഗ ബാധയുമായി ബന്ധപ്പെട്ട് ദേശീയവ്യാപകമായി ലോക്ക് ഡൗൺ നടപ്പിലാക്കിയപ്പോൾ കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന 12 ലധികം റോഡുകൾ മണ്ണിട്ട്...

അപ്പോ സിസ്റ്ററെ താങ്ക്‌സ് ഫോര്‍ എവരിതിംഗ്‌സ്; കാസര്‍കോട് കൊവിഡ് 19 ചികിത്സയിലിരുന്ന യുവാവിന് രോഗം ഭേദമായി, ആശുപത്രി വിട്ടു (വിഡിയോ)

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് 19 ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവാണ് ആശുപത്രി വിട്ടത്.15 ദിവസമായി ഇദ്ദേഹം ചികിത്സയിലായിരുന്നു. നേരത്തെ ജില്ലയില്‍ മൂന്നുപേര്‍ക്ക് രോഗം ഭേദമായിരുന്നു. ഇവരെ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരം ആശുപത്രിയില്‍ നിന്ന് വിട്ടയക്കുചമെന്നും അറിയിച്ചിരുന്നു. മാര്‍ച്ചില്‍ ദുബായില്‍ നിന്നെത്തിയ 54...

മംഗളൂരുവിലെ മെഡിക്കൽ കോളജുകളിൽ കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു

മംഗളൂരു: (www.mediavisionnews.in) കേരളത്തിൽ നിന്നുള്ള രോഗികൾക്ക് മംഗളൂരുവിലെ മെഡിക്കൽ കോളേജുകളിൽ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. ജില്ലയുടെ ചുമതലയുള്ള സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കേരളത്തിൽ നിന്നുള്ള രോഗികളെ വിലക്കിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. ഏപ്രിൽ രണ്ടിനാണ് കേരളത്തിൽ നിന്നുള്ള രോഗികൾക്കും വാഹനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി ഉത്തരവിറങ്ങിയത്. മംഗലാപുരത്തെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്നാണ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ ഏഴ് പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കാസർകോട് മുൻസിപ്പൽ ഏരിയയിൽ നിന്നും 36, 26 വയസ്സുള്ള പുരുഷന്മാരും, എട്ടു വയസ്സുള്ള ആൺകുട്ടിയും, മൊഗ്രാൽ പുത്തൂരിൽ നിന്നും 33 വയസ്സുള്ള സ്ത്രീയും, മധുർ നിന്നും 29വയസ്സുള്ള പുരുഷനും, കുമ്പളയിൽ നിന്നും 35വയസ്സുള്ള പുരുഷൻ, മുളിയാർ നിന്നും 16 വയസ്സുള്ള...

കേരള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മിഥുന്‍ റായ്

മംഗലാപുരം (www.mediavisionnews.in) : അതിര്‍ത്തി തുറക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതിയില്‍ നേരിടുമെന്ന് ദക്ഷിണ കന്നഡ ജില്ലാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് മിഥുന്‍ റായ്. മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് നൂലി മുഖേനയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് പോലും അനുമതി നിഷേധിക്കുന്ന കര്‍ണാടക അധികൃതരുടെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് വിലയിരുത്തിയാണ് വിഷയത്തില്‍...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് SDPI

മഞ്ചേശ്വരത്ത് യുഡിഎഫിന് ആശങ്ക. മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. ജില്ലാ കൗൺസിൽ അംഗം കെ. എം അഷ്‌റഫ്‌ മത്സരിക്കും. നാളെ നാമനിർദേശ പത്രിക നൽകും. ത്രികോണ...
- Advertisement -spot_img