Tuesday, November 11, 2025

Local News

മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ വനിതാ അംഗം ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതിയിലെ മുസ്ലിം ലീഗ് മെമ്പര്‍ ആയിഷത്ത് റുബീന പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. വാര്‍ഡിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നു പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാദവ് ബഡാജെ, സി.പി.ഐ അംഗം രേഖ എന്നിവര്‍ ചേര്‍ന്ന് റുബീനയെ മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില...

ലഹരിക്കെതിരെ ബംബ്രാണ മേഖല ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.

കുമ്പള : ബംബ്രാണ ഭാഗത്ത് രാപകലെന്നില്ലാതെ വ്യാപകമായി ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്ന് ബംബ്രാണ ഖത്തീബ് വി കെ ജുനൈദ് ഫൈസിയുടെ നേത്രത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. പതിനെട്ടു വയസ്സിന് താഴെ യുള്ള കുട്ടികളും, മറ്റു നാടുകളിൽ നിന്ന് വരുന്ന യുവാക്കളുമാണ് രാത്രിയും, പകലുമായി ബംബ്രാണ പ്രദേശത്ത് വില്പനയും, ഉപയോഗവും വ്യാപകമായി നടത്തി വരുന്നത്. ഇനിയങ്ങോട്ട്...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ കടുത്ത നടപടികളുമായി ഇഡി; മുന്‍ എംഎല്‍എ എം.സി. കമറുദ്ദീന്റെ സ്വത്ത് കണ്ടു കെട്ടി; പിടിച്ചെടുത്തത് 19.60 കോടി രൂപയുടെ സ്വത്തുക്കള്‍

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താൽക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2006 ൽ ഫാഷൻ...

കാസർകോട് ജില്ലാ കോടതി സമുച്ചയത്തിൽ കള്ളൻ കയറി; ജഡ്ജിയുടെ ചേംബറിന് പുറത്ത് കമ്പിപ്പാരയുമായി മോഷ്ടാവ്

കാസർകോട്: ചുറ്റിലും സി.സി.ടി.വി. ക്യാമറകൾ. സുരക്ഷാജീവനക്കാർ. സമീപത്ത് ഒരു പോലീസ് സ്റ്റേഷൻ. മോഷണമുൾപ്പെടെ കുറ്റകൃത്യങ്ങളുടെ വ്യവഹാരങ്ങൾ ഏറെ നടക്കുന്ന ജില്ലാ കോടതി സമുച്ചയത്തിലും കള്ളൻ കയറി.രേഖകൾ സൂക്ഷിക്കുന്ന റെക്കോഡ്‌ മുറിയുടെ പൂട്ടുൾപ്പെടെ തകർത്ത കള്ളൻ സുരക്ഷാജീവനക്കാർ എത്തിയപ്പോൾ ഓടിരക്ഷപ്പെട്ടു. കോടതിജീവനക്കാർ രേഖകൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. ഞായറാഴ്ച പുലർച്ചെയാണ് കോടതി കെട്ടിടത്തിൽ കള്ളൻ കയറിയത്. കൈയിലുണ്ടായിരുന്ന...

മുണ്ടക്കൈ ദുരന്തം: വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് യേനെപോയ സർവകലാശാല

മംഗളൂരു: മുണ്ടക്കൈ ദുരന്തത്തിന്റെ ഇരകളായ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് മംഗളൂരു യേനെപോയ കൽപ്പിത സർവകലാശാല. ദുരന്തബാധിത കുടുംബങ്ങളിൽപ്പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് ചാൻസലർ യേനെപോയ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ്, ഫിസിയോ തെറാപ്പി, നഴ്‌സിങ്, എഞ്ചിനീയറിങ് തുടങ്ങി മെഡിക്കൽ-പാരാമെഡിക്കൽ-പ്രൊഫഷണൽ-ബിരുദ കോഴ്‌സുകളിൽ ഉൾപ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നൽകുക. ദുരിത ബാധിത...

ഉപ്പള, ഷിറിയ പുഴകള്‍ കരകവിഞ്ഞു; ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍

കാസര്‍കോട്: ചൊവ്വാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പ്രധാന നദികളായ ഷിറിയ, ഉപ്പള പുഴകള്‍ കരകവിഞ്ഞു. ഏക്കര്‍ കണക്കിനു കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. ചൊവ്വാഴ്ച രാത്രി മുതല്‍ മഴയുടെ ശക്തി കുറഞ്ഞതോടെ വെള്ളം ഇറങ്ങി തുടങ്ങിയിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ഉപ്പള പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് കവുങ്ങിന്‍ തോട്ടങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഷിറിയ പുഴ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; കാസർകോട് ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്

കാസർകോട്: സംസ്ഥാനത്ത് നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ ബി.​ജെ.പി സ്ഥാനാർഥിക്ക് ഒരു വാർഡിൽ കിട്ടിയത് ഒരു വോട്ട്. കാസർകോട് മുനിസിപ്പാലിറ്റിയിലെ ഖാസിലേൻ ഡിവിഷനിലാണ് ബി.ജെ.പിക്ക് ഒരു വോട്ട് മാത്രം ലഭിച്ചത്. ബി.ജെ.പി സ്ഥാനാർഥിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ സൈറ്റിലെ കണക്കുകൾ പറയുന്നു. മ​ുസ്‍ലിംലീഗ്, സ്വതന്ത്രസ്ഥാനാർഥി, ബി.ജെ.പി എന്നിവരായിരുന്നു മത്സര​രംഗത്തുണ്ടായിരുന്നത്. 447​ വോട്ട്...

കെ. അഹമ്മദ് ഷെരീഫ് വീണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട്

കാസര്‍കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടായി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കൂടിയായ കെ. അഹമ്മദ് ഷെരീഫിനെ വീണ്ടും തിരഞ്ഞെടുത്തു. ഇന്നലെ ആലപ്പുഴയില്‍ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. പ്രസിഡണ്ട് രാജു അപ്‌സരയും ജനറല്‍ സെക്രട്ടറിയായി ദേവസ്യ മേച്ചെരിയും ട്രഷററായി എസ്. ദേവരാജനും വീണ്ടും...

കനത്ത മഴ തുടരുന്നു; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കാസര്‍കോട്: കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ...

കുമ്പള പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്: പ്രസിഡന്റ് രാജിവെക്കണം -ബി.ജെ.പി.

കുമ്പള : പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട് പ്രസിഡന്റിന്റെ അറിവോടെയാണെന്നും രാജിവെച്ച് അന്വേഷണം നേരിടണമെന്നും ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 11 ലക്ഷത്തിലധികം രൂപയുടെ തിരിമറിയിൽ അക്കൗണ്ടന്റിനെ മാത്രം പ്രതിസ്ഥാനത്ത് നിർത്തി രക്ഷപ്പെടാനാണ് പ്രസിഡന്റും ഭരണസമിതിയും ശ്രമിക്കുന്നത്. അഞ്ചുലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ മാറ്റിപ്പറഞ്ഞു. വിജിലൻസിന് പരാതി നൽകിയെന്നാണ് വ്യാഴാഴ്ച ചേർന്ന...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img