Local News

കൊവിഡ് ആരോപിച്ച് മംഗളൂരുവിലെ ആശുപത്രിയിൽ ഹൃദ്രോഗിയായ ഉപ്പള സ്വദേശിനിക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി

ഉപ്പള: (www.mediavisionnews.in) മംഗളൂരുവില്‍ കൊവിഡ് 19 രോഗമുണ്ടെന്ന് ആരോപിച്ച് ഹൃദ്രോഗിയായ സ്ത്രീയ്ക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ രോഗിക്കാണ് കൊവിഡ് 19 രോഗമുണ്ടെന്ന് ആരോപിച്ച് ചികിത്സ നിഷേധിക്കുന്നത്. മംഗളൂരുവിലെ ദെര്‍ളക്കെട്ട കെഎസ് ഹെഗ്ഡെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ഉപ്പള സ്വദേശിയെ ദെര്‍ളക്കെട്ടയിലെത്തിച്ചത്. അതിര്‍ത്തിയിലെ പരിശോധന കഴിഞ്ഞ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ 4 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ഗൾഫിൽ നിന്ന് വന്ന കളനാട് സ്വദേശിയായ ഒരാളുടെ മക്കളായ 19 വയസുള്ള ആൺകുട്ടി, 14 വയസുള്ള ആൺകുട്ടി, 8 വയസുള്ള പെൺകുട്ടി എന്നിവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ദുബായിൽ നിന്നുo വന്ന ബെണ്ടിച്ചാൽ സ്വദേശിയായ 46 വയസുള്ള പുരുഷനും രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന്...

കാസർകോട് അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു; മരിച്ചത് ഉപ്പള സ്വദേശി

കാസർകോട്: (www.mediavisionnews.in) കാസർകോട് അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഉപ്പള മൂസോടി സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. അസുഖം മൂർച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതു ഫലം കാണാതെ പോകുകയായിരുന്നു. ഒരാഴ്ച്ച മുമ്പാണ് അബ്ദുൾ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത് . എന്നാൽ, അതിർത്തിയിൽ വച്ച് കർണാടക അധികൃതർ...

അതിർത്തി കടന്നിട്ടും ചികിത്സ നിഷേധിച്ചു, മംഗലാപുരത്തേക്ക് പോയ കാസർകോട്ടെ രോഗി തിരികെ പോന്നു

കാസർകോട് (www.mediavisionnews.in) :സുപ്രീംകോടതി വിധിയുടെ പശ്ചാത്തത്തിൽ രണ്ട് സംസ്ഥാനാതിർത്തികളിലേയും മെഡിക്കൽ പരിശോധന പൂർത്തിയാക്കി കർണാടകയിൽ പ്രവേശിച്ച കാസർകോട് സ്വദേശിനിയായ സ്ത്രീക്ക് ചികിത്സ നിഷേധിച്ചു.  കാസർകോട് അതിർത്തിയിൽ മെഡിക്കൽ സംഘം പരിശോധിച്ച് അനുമതി നൽകിയ രോഗിക്കാണ് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ പോയത്. ആശുപത്രിയിൽ ഒന്നര മണിക്കൂർ കാത്തിരുന്നിട്ടും ഇവരെ ഡോക്ടർ പരിശോധിച്ചില്ല. നേരത്തെ ചികിത്സ തേടിയ...

കര്‍ണാടകയുടെ മനസ്സ് അലിഞ്ഞപ്പോഴേക്കും കാസര്‍കോട് ജീവന്‍ നഷ്ടപ്പെട്ടത് 12 പേര്‍ക്ക്

കാസർകോട്: (www.mediavisionnews.in) ഒടുവില്‍ കര്‍ണാടകയുടെ മനസ് അലിഞ്ഞപ്പോഴേക്കും കാസര്‍കോട് ജില്ലയില്‍ ജീവന്‍ പൊലീഞ്ഞത് 12 പേര്‍ക്ക്. നിബന്ധനകളോടെയാണെങ്കിലും ചികിത്സക്കായി അതിര്‍ത്തി തുറന്ന് കൊടുക്കാനുള്ള കര്‍ണാടകയുടെ തീരുമാനത്തില്‍ ആശ്വസം കണ്ടെത്തുകയാണ് ജില്ലയിലെ രോഗികള്‍. അതിര്‍ത്തി അടഞ്ഞതോടെ ദുരിതം അനുഭവിക്കുന്നവരുടെ വാര്‍ത്ത മീഡിയവണ്‍ ആണ് പുറത്തുകൊണ്ട് വന്നത്. മാര്‍ച്ച് 24ന് രാജ്യത്താകെ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് കര്‍ണാടക തലപ്പാടി അതിര്‍ത്തി അടച്ചത്....

കാസര്‍ഗോഡ് കോവിഡ് വാർഡിൽ നിന്നു പിടികൂ‌ടിയ പൂച്ചകൾ ചത്തു; വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും

കാസർകോട്: (www.mediavisionnews.in) ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ നിന്നു പിടികൂടിയ ശേഷം ചത്തുപോയ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. യുഎസിൽ മൃഗശാല ജീവനക്കാരനിൽ നിന്ന് 4 വയസ്സുള്ള പെൺകടുവയ്ക്ക് കോവിഡ് പകർന്ന സാഹചര്യത്തിലാണ് നടപടി. ചത്ത 2 വയസ്സുള്ള കണ്ടൻ പൂച്ചയുടെയും 20 ദിവസം പ്രായമുള്ള 2 പൂച്ചക്കുട്ടികളുടെയും ആന്തരികാവയവ സാംപിൾ മൃഗസംരക്ഷണ...

കാസര്‍ഗോഡ് മംഗളൂരു അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘമെത്തി; കൊവിഡ് രോഗികളല്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കടത്തിവിടും

കാസർകോട്: (www.mediavisionnews.in) കാസര്‍ഗോഡ് മംഗളൂരു അതിർത്തിയിൽ മെഡിക്കൽ സംഘം എത്തി. ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ. കേരളത്തിലേക്കുള്ള അതിർത്തി കർണാടക അടച്ച വിഷയത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായെന്ന് കേന്ദ്രസർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയോഗിച്ചത്. കേരള...

മത്സ്യതൊഴിലാളികൾക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കുക: എം.സി ഖമറുദ്ധീൻ

ഉപ്പള: (www.mediavisionnews.in) ലോക്ക് ഡൗൺ പശ്ചാതലത്തിൽ കേരളത്തിലെ വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്ന് സാമ്പത്തിക സഹായം അനുവദിച്ചപ്പോൾ മത്സ്യതൊഴിലാളികളെ ഒഴിവാക്കിയത് പ്രതിഷേധാർഹവുമാണെന്ന് എം.സി ഖമറുദ്ധീൻ എം.എൽ.എ പറഞ്ഞു. ലോക്ക്ഡൗൺ മുലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് മത്സ്യതൊഴിലാളികൾ. അന്നന്നുള്ള വകയ്ക്കായി മീൻപിടിച്ചും അവ കച്ചവടം നടത്തിയും വരുമാനം കണ്ടെത്തിയിരുന്ന തൊഴിലാളി കുടുംബങ്ങൾ തീരദേശങ്ങളിലാകെ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ 4 പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. പള്ളിക്കര, മൊഗ്രാൽ, ഉദുമ ,മധുർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ ദുബായിൽ നിന്നും വന്നതും, രണ്ടുപേർ സമ്പർക്കം മൂലം പകർന്നവരുമാണ്. ജില്ലയില്‍ ഇതുവരെ 11087 പേരാണ് നീരീക്ഷണത്തിലുള്ളത്. വീടുകളില്‍ 10856 പേരും ആശുപത്രികളില്‍ 231...

ചികിത്സ നിഷേധത്തിലൂടെയുള്ള മരണങ്ങൾക്കെതിരെ ജനകീയ നീതി വേദി കോടതിയെ സമീപിക്കും

കാസർകോട്: (www.mediavisionnews.in) കൊറോണ രോഗം സാമൂഹികമായി വ്യാപിക്കുന്നതിനെതിരെയുള്ള അടച്ചുപൂട്ടലുകൾക്കിടയിൽ കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന റോഡുകളെല്ലാം കർണ്ണാടക സർക്കാർ അടച്ചിച്ചിട്ടതിനെതിരെ റോഡുകൾ തുറന്ന് കൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീംകോടതി കേരള ഹൈക്കോടതി വിധിയെ സ്റ്റേ ചെയ്യാതിരുന്നിട്ടുപോലും, മംഗലാപുരം തുടർ ചികിത്സ ആവശ്യമുണ്ടായിരുന്ന പത്തിലധികം പേർ മരിക്കാനിടയായ...
- Advertisement -spot_img

Latest News

ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കൂടുന്നുവെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസം 24 വരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകളിൽ യെല്ലോ അലർട്ട്...
- Advertisement -spot_img