Wednesday, November 12, 2025

Local News

കാസര്‍ഗോഡ് കോവിഡ് വാർഡിൽ നിന്നു പിടികൂ‌ടിയ പൂച്ചകൾ ചത്തു; വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും

കാസർകോട്: (www.mediavisionnews.in) ജനറൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ നിന്നു പിടികൂടിയ ശേഷം ചത്തുപോയ പൂച്ചകളുടെ ആന്തരികാവയവങ്ങളുടെ സാംപിൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. യുഎസിൽ മൃഗശാല ജീവനക്കാരനിൽ നിന്ന് 4 വയസ്സുള്ള പെൺകടുവയ്ക്ക് കോവിഡ് പകർന്ന സാഹചര്യത്തിലാണ് നടപടി. ചത്ത 2 വയസ്സുള്ള കണ്ടൻ പൂച്ചയുടെയും 20 ദിവസം പ്രായമുള്ള 2 പൂച്ചക്കുട്ടികളുടെയും ആന്തരികാവയവ സാംപിൾ മൃഗസംരക്ഷണ...

കാസര്‍ഗോഡ് മംഗളൂരു അതിര്‍ത്തിയില്‍ മെഡിക്കല്‍ സംഘമെത്തി; കൊവിഡ് രോഗികളല്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കടത്തിവിടും

കാസർകോട്: (www.mediavisionnews.in) കാസര്‍ഗോഡ് മംഗളൂരു അതിർത്തിയിൽ മെഡിക്കൽ സംഘം എത്തി. ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ കേരളത്തിൽ നിന്ന് മംഗളൂരുവിലെത്തി ചികിത്സ തേടാനാകൂ. കേരളത്തിലേക്കുള്ള അതിർത്തി കർണാടക അടച്ച വിഷയത്തിൽ സംസ്ഥാനങ്ങൾ തമ്മിൽ ധാരണയായെന്ന് കേന്ദ്രസർക്കാർ ഇന്നലെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളും മെഡിക്കൽ സംഘത്തെ നിയോഗിച്ചത്. കേരള...

മത്സ്യതൊഴിലാളികൾക്ക് അടിയന്തിര സാമ്പത്തിക സഹായം അനുവദിക്കുക: എം.സി ഖമറുദ്ധീൻ

ഉപ്പള: (www.mediavisionnews.in) ലോക്ക് ഡൗൺ പശ്ചാതലത്തിൽ കേരളത്തിലെ വിവിധ മേഖലകളിലുള്ള തൊഴിലാളികൾക്ക് ക്ഷേമനിധിയിൽ നിന്ന് സാമ്പത്തിക സഹായം അനുവദിച്ചപ്പോൾ മത്സ്യതൊഴിലാളികളെ ഒഴിവാക്കിയത് പ്രതിഷേധാർഹവുമാണെന്ന് എം.സി ഖമറുദ്ധീൻ എം.എൽ.എ പറഞ്ഞു. ലോക്ക്ഡൗൺ മുലം ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് മത്സ്യതൊഴിലാളികൾ. അന്നന്നുള്ള വകയ്ക്കായി മീൻപിടിച്ചും അവ കച്ചവടം നടത്തിയും വരുമാനം കണ്ടെത്തിയിരുന്ന തൊഴിലാളി കുടുംബങ്ങൾ തീരദേശങ്ങളിലാകെ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ 4 പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. പള്ളിക്കര, മൊഗ്രാൽ, ഉദുമ ,മധുർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ന് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ടു പേർ ദുബായിൽ നിന്നും വന്നതും, രണ്ടുപേർ സമ്പർക്കം മൂലം പകർന്നവരുമാണ്. ജില്ലയില്‍ ഇതുവരെ 11087 പേരാണ് നീരീക്ഷണത്തിലുള്ളത്. വീടുകളില്‍ 10856 പേരും ആശുപത്രികളില്‍ 231...

ചികിത്സ നിഷേധത്തിലൂടെയുള്ള മരണങ്ങൾക്കെതിരെ ജനകീയ നീതി വേദി കോടതിയെ സമീപിക്കും

കാസർകോട്: (www.mediavisionnews.in) കൊറോണ രോഗം സാമൂഹികമായി വ്യാപിക്കുന്നതിനെതിരെയുള്ള അടച്ചുപൂട്ടലുകൾക്കിടയിൽ കാസർകോട് ജില്ലയുമായി അതിർത്തി പങ്കിടുന്ന റോഡുകളെല്ലാം കർണ്ണാടക സർക്കാർ അടച്ചിച്ചിട്ടതിനെതിരെ റോഡുകൾ തുറന്ന് കൊടുക്കണമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കർണ്ണാടക സർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീംകോടതി കേരള ഹൈക്കോടതി വിധിയെ സ്റ്റേ ചെയ്യാതിരുന്നിട്ടുപോലും, മംഗലാപുരം തുടർ ചികിത്സ ആവശ്യമുണ്ടായിരുന്ന പത്തിലധികം പേർ മരിക്കാനിടയായ...

കാസര്‍കോട്ട് 540 കിടക്കകളുള്ള പുതിയ ആസ്പത്രി; മൂന്ന് മാസത്തിനകം പ്രവര്‍ത്തനം തുടങ്ങുമെന്ന് ജില്ലാ കലക്ടര്‍

കാസര്‍കോട് (www.mediavisionnews.in): ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ആദ്യ ഘട്ടം കോവിഡ്-19 ആസ്പത്രിയായി തിങ്കളാഴ്ച പ്രവര്‍ത്തനം തുടങ്ങിയതിന്റെ പിന്നാലെ ജില്ലയ്ക്ക് മറ്റൊരു സമ്മാനം കൂടി. 540 കിടക്കകളോട് കൂടിയ പുതിയ ആസ്പത്രി മൂന്ന് മാസത്തിനകം സജ്ജമാകുമെന്ന് ജില്ലാ കലക്ടര്‍ ഡി. സജിത് ബാബു അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് ലൈവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....

ഉത്തരവ് ലഭിച്ചില്ല, തലപ്പാടി അതിര്‍ത്തിയില്‍ ആംബുലന്‍സ് തടയുമെന്ന് കര്‍ണാടക പൊലീസ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കാന്‍ ആളില്ല

കാസർകോട്: (www.mediavisionnews.in) സ്വന്തം സർക്കാരിന്റെ ഉറപ്പ് ലംഘിച്ച് സംസ്ഥാനാതിർത്തിയിൽ കർണാടക പൊലീസ് കർശന നിയന്ത്രണം തുടരുന്നു. ആംബുലൻസുകൾ അതിർത്തി കടത്തി വിടാമെന്ന സർക്കാരിന്റെ ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് കർണാടക പൊലീസ് നൽകുന്ന വിശദീകരണം. കേരള, കർണാടക ചീഫ് സെക്രട്ടറിമാർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം കേരളത്തിന് അനുകൂലമായ ധാരണ ഉണ്ടാക്കിയത്. കൊവിഡ് ഒഴികെയുള്ള...

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കാസര്‍ഗോഡ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷം

കാസര്‍​ഗോഡ്: (www.mediavisionnews.in) ഡല്‍ഹി നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത കാസര്‍​ഗോഡിലെ മുളിയാര്‍ മാസ്തിക്കുണ്ട് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചത് 14 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിച്ച ശേഷമെന്നത് ആശങ്ക ഉയർത്തുന്നു. രോഗം സ്ഥിരീകരിക്കുന്നതു വരെ ഇദ്ദേഹം മാസ്തിക്കുണ്ട് പള്ളിയില്‍ 2 ജുമുഅ നമസ്കാരങ്ങള്‍, അമ്മങ്കോട്ടെ വിവാഹം ഉള്‍പ്പെടെ ഒട്ടേറെ പരിപാടികളില്‍ പങ്കെടുത്തതായി ആരോഗ്യ വകുപ്പിനു വിവരം...

അതിര്‍ത്തി തുറന്നില്ല; കാസർ‍കോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു

കാസ‌‌‌ർകോട് (www.mediavisionnews.in):കാസർ‍കോട് ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. കടമ്പാർ സ്വദേശി കമലയാണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും കർണാടക പൊലീസ് തടഞ്ഞ് മടക്കി അയച്ചുവെന്നാണ് പരാതി. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് കമല മരിച്ചത്. ഇതോടെ സമാന സാഹചര്യത്തിൽ മരിച്ചവരുടെ എണ്ണം പത്തായി. ചികിത്സയ്ക്കായി അതിർത്തി തുറന്ന് നൽകാൻ ധാരണയായെന്ന് മുഖ്യമന്ത്രി...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):  കോവിഡ് -19 ഇന്ന് ജില്ലയിൽ 9 പേർക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്. 29 വയസ്സുള്ള മൊഗ്രാൽ പുത്തൂർ സ്വദേശിക്കും 31 വയസ്സുള്ള മൂന്നുപേർക്കും 30 വയസ്സുള്ള ഒരാൾക്കും ഇവർ നാലു പേരും ചെങ്കള സ്വദേശികൾ ആണ്.26, 43, 26 വയസ്സുള്ള ചെമ്മനാട് സ്വദേശികൾക്കും 31 വയസ്സുള്ള കാസർകോട് മുൻസിപ്പാലിറ്റി സ്വദേശിക്കും ആണ് രോഗം...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img