Wednesday, November 12, 2025

Local News

എസ്.വൈ.എസ് സാന്ത്വനം മരുന്ന് വിതരണം സജീവം, ഇനി വിദേശത്തേക്കും

കാസര്‍കോട്: ലോക്ഡൗണ്‍ മൂലം മരുന്ന് വാങ്ങാന്‍ പോകാന്‍ കഴിയാത്തവര്‍ക്കും ജില്ലയില്‍ മരുന്ന് ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ആശ്വാസമായി ജില്ലാ എസ്.വൈ.എസ് സാന്ത്വനം ഹെല്‍പ്പ് ഡെസ്‌ക് മുഖേനയുള്ള മരുന്ന് കൈമാറ്റം ഒരുമാസം പിന്നിടുന്നു. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ ഗ്രാമങ്ങളിലേക്കും മരുന്ന് എത്തിക്കാനുള്ള വിപുലമായ സംവിധാനമാണ് എസ്.വൈ.എസ് ഹെല്‍പ്പ് ഡെസ്‌കിലുള്ളത്. ഒരു ഫോണ്‍ കോളില്‍ മരുന്നെത്തുന്ന സംവിധാനം ഇതിനകം...

വിരമിച്ച എസ്ഐയെ യാത്രയാക്കാൻ ഔദ്യോഗിക വാഹനം അനുവദിച്ചില്ല; പൊന്നാടയണിയിച്ച് ആദരിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി

കാസർകോട്: (www.mediavisionnews.in) ഇന്നലെ ജോലിയിൽ നിന്നു വിരമിച്ച കുമ്പള തീരദേശ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.വി.കൃഷ്ണനെ യാത്രയയക്കാൻ ഔദ്യോഗിക വാഹനം അനുവദിച്ചില്ല. തുടർന്ന് ഇദ്ദേഹത്തെ വീട്ടിൽ വിളിച്ചുവരുത്തി പൊന്നാടയണിയിച്ച് അഭിവാദ്യം ചെയ്ത് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ലോക്ഡൗൺ ദുരിതത്തിനിടയിലും പയ്യന്നൂർ ഏരമത്തെ വീട്ടിൽ നിന്ന് 172 കിലോമീറ്റർ മോട്ടർ സൈക്കിളിൽ യാത്ര ചെയ്ത്...

മംഗളൂരുവില്‍ കൊവിഡ് മരണം മൂന്നായി, മരിച്ചത് ആദ്യം മരണപ്പെട്ട വീട്ടമ്മയുടെ അയല്‍വാസി

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ കൊവിഡ്-19 വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. ബണ്ട് വാള്‍ കസബയിലെ 69 കാരിയാണ് മരിച്ചത്. ആദ്യം കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. അയല്‍വാസിയായിരുന്നു ഇവര്‍. ഇവരുടെ മകള്‍ക്കും വൈറസ് ബാധയുണ്ട്. ആദ്യം മരണപ്പെട്ട വീട്ടമ്മയുടെ ഭര്‍തൃമാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്നലെ മരണപ്പെട്ട സ്ത്രീ...

കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട്ട് മൂന്ന് കുട്ടികള്‍ ചതുപ്പിലെ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. ബാവ നഗര്‍ സ്വദേശി നൂറുദ്ദീന്റെ മകന്‍ ബഷീര്‍, നാസറിന്റെ മകന്‍ അജ്‌നാസ്, സാമിറിന്റെ മകന്‍ നിഷാദ് എന്നിവരാണ്. കല്ലൂരാവി ബാവനഗര്‍ കാപ്പില്‍ വെള്ള കെട്ടിലെ ചതുപ്പില്‍ മുങ്ങി മരിച്ചത്. ആറും ഏഴും എട്ടും വയസുള്ള കുട്ടികളാണ് ദുരന്തത്തിനിരയായത്. അപകടത്തില്‍പ്പെട്ട കുട്ടികളെ പുറത്തെടുത്ത...

കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജ പ്രചരണം; കാസര്‍കോട്ട് ഒരാള്‍ക്കെതിരേ കേസെടുത്തു

തിരുവനന്തപുരം: കാസര്‍കോട് കോവിഡ് രോഗിയുടെ വിവരം ചോര്‍ന്നതായി വ്യാജപ്രചാരണം നടത്തിയ ആള്‍ക്കെതിരേ കേസെടുത്തു. കാസര്‍കോട് പള്ളിക്കര ഇമാദിനെതിരേയാണ് പോലീസ് കേസെടുത്തത്.   കോവിഡ് രോഗത്തില്‍നിന്ന് മുക്തനാണെന്നും തന്നെയും തന്റെ കൂടെ ചികിത്സയിലുണ്ടായിരുന്ന പത്ത് പേരെയും വിവര ശേഖരണത്തിന് ഫോണിലൂടെ ബന്ധപ്പെട്ടു എന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു. വിവരം ചോര്‍ന്നതിനെതിരേ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ കാസര്‍കോട് ജില്ലയില്‍...

കാസര്‍കോട് കൊവിഡ് സ്ഥിരീകരിച്ച മാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ മഞ്ചേശ്വരം എംഎൽഎയും ഐ ജിയും

കാസർകോട്: (www.mediavisionnews.in) കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട്ടെ ദൃശ്യമാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ എംഎൽഎയും ഐജിയും. മഞ്ചേശ്വരം എംഎൽഎ എം സി ഖമറുദീനും ഐ ജി വിജയ് സാഖറെയുമാണ് മാധ്യമ പ്രവർത്തകന്റെ സമ്പർക്ക പട്ടികയിൽ ഉള്ളത്. ഈമാസം 18 ന് മാധ്യമപ്രവർത്തകൻ എം സി ഖമറുദീനെ കണ്ടിരുന്നു. രണ്ട് ദിവസം പൊതുപരിപാടികളിൽ പങ്കെടുക്കരുതെന്ന് എംഎൽഎയോട് നിർദ്ദേശിച്ചിട്ടുണ്ട്.  രണ്ട് ദിവസം...

കാസർകോട് ജില്ലയെ വീണ്ടും ആശങ്കയിലേക്ക് തള്ളിവിട്ട് പുതിയ കൊവിഡ് കേസുകൾ

കാസർകോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് രോഗബാധിതരായ കാസർകോട് ജില്ലയിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആശങ്ക. കൊവിഡ് ഭീതിയിൽ നിന്ന് പതിയെ കരകയറുകയായിരുന്ന ജില്ലയ്ക്ക് പുതിയ കൊവിഡ് കേസുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. പുതിയ കൊവിഡ് ബാധിതരുടെ ഉറവിടം കണ്ടെത്താനാകാത്താണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനേയും പ്രതിസന്ധിയിലാക്കുന്നത്. ജില്ലയിൽ അവസാനമായി കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർക്കും...

കൊവിഡ് ബാധിച്ച മാധ്യമപ്രവർത്തകനുമായി സമ്പർക്കം; കാസ‍ർകോട് കളക്ടർ നിരീക്ഷണത്തിൽ

കാസർകോട്: (www.mediavisionnews.in) കൊവിഡ് സ്ഥിരീകരിച്ച മാധ്യമപ്രവർത്തകനുമായി സമ്പർക്കത്തിൽ വന്നെന്ന് കണ്ടെത്തിയതിനാൽ ജില്ലാ കളക്ടറെ നിരീക്ഷണത്തിലാക്കി. കാസർകോട് ജില്ലാ കളക്ടർ സജിത്ത് ബാബുവിനെയാണ് ആരോഗ്യവിദഗ്ദ്ധരുടെ നിർദേശപ്രകാരം നിരീക്ഷണത്തിലാക്കിയത്.  കാസർകോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച സ്വകാര്യ ചാനലിലെ റിപ്പോർട്ടറുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ജില്ലാ കലക്ടർ നിരീക്ഷണത്തിൽ പോയത്. ഈ മാസം 19-ന് ഈ മാധ്യമപ്രവർത്തകൻ കളക്ടറുടെ അഭിമുഖം...

എം.എസ്.എഫ് ബേക്കൂർ സ്കൂൾ യൂണിറ്റ് ഓൺലൈൻ ക്വിസ്: മുനാസിർ, ജാഷിദ് ജേതാക്കൾ

ബേക്കൂർ: (www.mediavisionnews.in) ലോക്ക്ഡൗൺ കാലം പുത്തനുണർവ് ഉണ്ടാകാൻ എം.എസ്.എഫ് ബേക്കൂർ സ്കൂൾ യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ സ്പോട് ക്വിസ് മത്സരത്തിൽ മുനാസിർ, ജാഷിദ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. വാട്സ്ആപ്പ് ഗ്രൂപ്പിൽ സംഘടിപ്പിച്ച ക്വിസ് മത്സരം എം.എസ്.എഫ് കാസർഗോഡ് ജില്ലാ സെക്രട്ടറി സിദ്ദിഖ് മഞ്ചേശ്വരം ഉദ്ഘാടനം ചെയ്തു. സ്കൂൾ...

കാസർഗോഡ് പുതിയതായി രോഗം സ്ഥിരീകരിച്ചയാളെ സംബന്ധിച്ച് ദുരൂഹത; വിദേശ ബന്ധവും സമ്പർക്കവുമില്ല

കഴിഞ്ഞ ദിവസം കാസർഗോഡ് രോഗം സ്ഥിരീകരിച്ചയാളെ സംബന്ധിച്ച് ദുരൂഹത. വിദേശ ബന്ധമോ, സമ്പർക്കമോ ഉള്ളയാളല്ല പോസറ്റീവായത്. നാലു ദിവസം മുൻപ് ജില്ലാ ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം മടിക്കേരിയിൽ പോയതായി വിവരമുണ്ട്. യാത്രയുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ശ്രമം ആരംഭിച്ചു. ബന്ധുക്കളെയും , അടുത്ത സുഹൃത്തുക്കളെയും നിരീക്ഷണത്തിലാക്കും. വീടു നിൽക്കുന്ന പ്രദേശത്ത്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img