കുമ്പള: മർച്ചൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡയരക്ടർ ഉൾപ്പടെയുള്ളവർ രംഗത്ത്. കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ആരോപണമുയർത്തിയിട്ടുള്ളത്. അംഗങ്ങൾക്ക് വായ്പ അനുവദിച്ചതിലും, വരുന്ന ഒക്ടോബർ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യോഗ്യതയില്ലാത്ത ആളുകളെ മത്സരിപ്പിക്കൽ, മരണപ്പെട്ട വ്യാപാരിയുടെ റിസ്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തിലുണ്ടായ വീഴ്ച തുടങ്ങിയ ഒട്ടേറെ പരാതികളാണ്...
കാസർകോട് : ഉപ്പള പത്വാടിയിലെ വീട്ടിൽനിന്ന് പിടിച്ച കോടികളുടെ രാസലഹരിയെത്തിച്ചത് ബെംഗളൂരുവിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേസിൽ പ്രതിയായ മഞ്ചേശ്വരം ബായാറിലെ ബാളൂർ വില്ലേജ് പരിധിയിൽപ്പെട്ടയാൾ. പോലീസ് അറസ്റ്റുചെയ്ത അസ്കർ അലി നൽകിയ മൊഴിപ്രകാരമുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. രണ്ടുവർഷം മുൻപ് എൻ.സി.ബി. ലഹരിക്കേസിൽ അറസ്റ്റ് ചെയ്തയാളാണ് രാസലഹരിയുൾപ്പെടെ വലിയ പൊതിയിലെത്തിച്ചത്....
കാസർകോട് : ഉപ്പള പത്വാടിയിലെ ഇരുനിലവീട്ടിൽനിന്ന് ലഹരി ഉത്പന്നങ്ങൾ പിടിച്ച കേസിൽ മുഖ്യകണ്ണിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ മഞ്ചേശ്വരം സ്വദേശിയാണെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിൽ ലഹരി ഉത്പന്നങ്ങളുടെ ഇടപാടുകൾ നടത്തുന്ന സംഘങ്ങളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ അസ്കർ അലി (26) റിമാൻഡിൽ തുടരുകയാണ്. അന്വേഷണത്തിന്റെ...
കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കാസർകോട് അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം മണികണ്ഠൻ (38) ആണ് മരിച്ചത്.കഴിഞ്ഞ രണ്ട് ആഴ്‌ചയോളമായി കാസർകോട് ഗവ.ജനറൽ ആശുപ്രതിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.
മുംബൈയിൽ കടയിൽ ജോലി ചെയ്‌തിരുന്ന മണികണ്ഠൻ പനിയും വിറയലും...
ഉപ്പള: ഉപ്പള ടൗണിൽ നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ലൈ ഓവർ ഉപ്പള മുതൽ കൈക്കമ്പ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ കമ്മിറ്റി ചെയർമാനും മുസ്താക്ക് ഉപ്പള കൺവീനറും സതീഷ് സിറ്റി ഗോൾഡ് ട്രഷററും ആയിട്ടുള്ള കമ്മിറ്റി ആണ് രൂപീകരിച്ചിട്ടുള്ളത്.
വൈസ് ചെയർമാൻമാരായി ഹനീഫ്...
കാസർകോട് : ലഹരി ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും ഇല്ലാതാക്കുന്നതിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഒരുമാസത്തിനിടെ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ 136 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 140 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 20 വരെയുള്ള കണക്കുകളാണിത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള (10 ഗ്രാമിന്...
കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്നു കോടികളുടെ മയക്കുമരുന്നു പിടികൂടിയ കേസിന്റെ തുടര്‍ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പറഞ്ഞു. മയക്കുമരുന്നു വേട്ടയെക്കുറിച്ച് വിശദീകരിക്കുന്നതിനു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പൊലീസ് മേധാവി.
മയക്കുമരുന്നു വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസ്‌കറലിക്കു വലിയ സാമ്പത്തിക പശ്ചാത്തലമില്ല....
മഞ്ചേശ്വരം : വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് വാഹനങ്ങൾ പതിവില്ലാതെ ഉപ്പള പത്വാടി റോഡിലൂടെ കുതിച്ചെത്തി കൊണ്ടവൂരിന് സമീപത്തെ ഇരുനില വീടിനു മുന്നിൽ നിർത്തിയത് സമീപവാസികളിൽ ആദ്യം ആകാംക്ഷയായിരുന്നു. മയക്കുമരുന്ന് പിടിച്ച വിവരം പുറത്തുവന്നതോടെ പലഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി.
ഓഗസ്റ്റ് 30-ന് മേൽപ്പറമ്പ് കൈനേത്ത് റോഡിൽ എം.ഡി.എം.എ.യുമായി അബ്ദുൾ റഹ്‌മാൻ എന്ന ബി.ഇ. രവിയെ (28) പോലീസ്...
കാസര്‍കോട്: (mediavisionnews.in) വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ കാമുകിയെ വിവാഹം കഴിക്കാന്‍ സുഹൃത്തിനെ സഹായിച്ചുവെന്ന് ആരോപിച്ച് ഉപ്പള ഹിദായത്ത് നഗറിലെ ഓട്ടോ ഡ്രൈവർ ജമ്മി എന്ന സമീര്‍(26)നെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയെ ജീവപര്യന്തം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മറ്റൊരു വകുപ്പില്‍ ഏഴു വര്‍ഷം തടവിനും വിധിച്ചു. മഞ്ചേശ്വരം, പൊസോട്ടെ അബൂബക്കര്‍ സിദ്ദിഖി(35)നെയാണ്...
വാഷിങ്ടൺ/തെഹ്റാൻ: ലോകത്തെ മുൾമുനയിൽ നിർത്തിയ പ്രസ്താവന യുദ്ധങ്ങൾക്കും യുദ്ധസന്നാഹങ്ങൾക്കും ഒടുവിൽ, ഇറാനുമായി രണ്ടാഴ്ച വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനും ഈ തീരുമാനം...