ബന്തിയോട്: ബന്തിയോട് കവലയിൽ തെരുവ് കച്ചവടം ചെയ്തിരുന്ന യുവാവിന് ജനമൈത്രി പൊലീസ് സഹായം നൽകി. ലോക്ക്ഡൗൺ കാരണം കച്ചവടം ചെയ്യാനാകാതെ വരുമാനമാർഗങ്ങളടഞ്ഞതോടെ ഇയാളുടെ കാര്യം ശ്രദ്ധയിൽപ്പെട്ട കുമ്പള ജനമൈത്രി പൊലീസിലെ ബന്തിയോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു അഡീഷണൽ എസ്.ഐയും രണ്ട് പൊലീസുകാരും ചേർന്നാണ് ഭക്ഷ്യ കിറ്റുകൾ നൽകിയത്. പൊലീസിന്റെ ഈ സൽപ്രവൃത്തി ഏറെ പ്രശംസ പിടിച്ചുപറ്റുന്നതായി.
മീഡിയവിഷൻ...
ഉപ്പള: കോഴിഫാം ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ട് പോയി കാല്‍ തല്ലിയൊടിച്ചതിനും 51,000 രൂപ തട്ടിയെടുത്തതിനും മഞ്ചേശ്വരം പൊലീസ് 11 പേര്‍ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു.ബേക്കൂര്‍ മരമില്ലിന് സമീപം താമസിക്കുന്ന ഗഫൂറിന്റെ പരാതിയില്‍ അബ്ദുല്‍ റഹീം, സക്കീര്‍, ഹര്‍ഷാദ്, ഫയാസ്, ഉസൈന്‍, സയ എന്ന സജാദ് എന്നിവര്‍ക്കും മറ്റ് ആറ് പേര്‍ക്കുമെതിരെയാണ്...
കാസര്‍കോട്: സര്‍ക്കാറില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങളുടെയും ജില്ലയെ ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിന്റെയും അടിസ്ഥാനത്തില്‍ ജില്ലയിലെ ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു.
അനുമതി നല്‍കിയിട്ടുള്ള എല്ലാ കാര്യങ്ങളും രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഈ സ്ഥാപനങ്ങളുടെ ഉടമകള്‍, സഹായികള്‍...
ഉപ്പള: (www.mediavisionnews.in) ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്ന കടുത്ത കോവിഡ് മഹാമാരിക്കിടയില്‍ ഉപ്പള കുന്നില്‍ മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് കമ്മിറ്റിയില്‍ നിന്നും അനുകരണീയമായ വേറിട്ടൊരു സഹായ മാതൃക. വിദേശങ്ങളില്‍ നിന്നും പണമയക്കാന്‍ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍, ദിവസ വേതനത്തിനു പണിയെടുക്കുന്നവര്‍, അസുഖം മൂലം കഷ്ടപ്പെടുന്നവര്‍ തുടങ്ങി പല തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന, ഉപ്പള കുന്നില്‍ ജമാത്തില്‍ പെട്ട സാമ്പത്തിക പരാധീനത...
കാസർകോട്: മൂന്നാം ഘട്ട ലോക്ക് ഡൌൺ ആരംഭിക്കുന്ന മെയ് 4 മുതൽ ഓറഞ്ച് സോണിൽ ഉൾപ്പെട്ട കാസർകോട് ജില്ലയിൽ കൂടുതൽ ഇളവുകൾ. ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുളള കർഫ്യൂവിൽ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന ഇളവുകള്‍ മെയ്‌നാല് മുതല്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി ദീര്‍ഘിപ്പിച്ചു. നേരത്തെ തുറക്കാൻ അനുമതിയുള്ള...
മുംബൈ: (www.mediavisionnews.in) മുംബൈയിൽ ചികിത്സ കിട്ടാതെ മരിച്ച മലയാളിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയില്‍ ഹോട്ടല്‍ വ്യവസായി ആയിരുന്ന കാസർഗോഡ് കുമ്പള ബംബ്രാണ സ്വദേശി ഖാലിദ് ബംബ്രാണയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ അഞ്ചിലേറെ ആശുപത്രികള്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ചികിത്സ നിഷേധിച്ച ഖാലിദ് ഇന്നാണ് മരിച്ചത്. പനിയും ചുമയും ബാധിച്ച ഖാലിദ് അവശനിലയിലായത്. ദക്ഷിണ മുംബൈയിലെ സ്വകാര്യ...
മുംബൈ: (www.mediavisionnews.in) കടുത്ത പനി ബാധിച്ച് ആസ്പത്രിയിലേക്ക് കൊണ്ടുപോയ കുമ്പള ബംബ്രാണ സ്വദേശിയെ മുംബൈയിലെ വിവിധ ആസ്പത്രികളില്‍ നിന്ന് തിരിച്ചയച്ചു. ഒടുവില്‍ സെന്റ് ജോര്‍ജ്ജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായെങ്കിലും ചികിത്സക്കിടെ മരിച്ചു. മുംബൈയിലെ സാമൂഹിക പ്രവര്‍ത്തകനും ബോംബൈ-കേരള മുസ്ലിം ജമാഅത്ത് മാനേജിംഗ് കമ്മിറ്റി അംഗവുമായ കെ.എസ്. ഖാലിദ്(54) ആണ് മരിച്ചത്.
രണ്ട് ദിവസം...
കാസർകോട്: (www.mediavisionnews.in) അന്യസംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് എത്തുന്ന 18000ത്തോളം ആള്‍ക്കാരെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് തലപ്പാടിയിൽ അഞ്ച് കോടി ചിലവിൽ സംവിധാനം ഒരുങ്ങുന്നു. 100 ഹെല്‍പ് ഡെസ്‌ക്കുകള്‍ അതിര്‍ത്തിയായ തലപ്പാടിയില്‍ സജ്ജീകരിക്കും. ഇതിനായി പദ്ധതികൾ തയ്യാറാക്കി.
വാഹനങ്ങള്‍, ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിന് ദേശീയ പാതയ്ക്ക് ഇരുവശങ്ങളിലും 50 വീതം ഹെല്‍പ് ഡെസ്‌ക്കുകള്‍ ഒരുക്കും....
കുമ്പള: (www.mediavisionnews.in) സി.എച്ച് സെന്ററിന്റെ, പ്രവാസികൾക്ക് സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായി കുമ്പള പഞ്ചായത്ത് പത്താം വാർഡ് മുളിയടുക്കം പെൽത്തടുക്കയിലെ സഹോദരിക്ക് മരുന്നുകൾ ലഭ്യമാക്കി. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും സി.എച്ച് സെന്റർ സൗജന്യമായി മരുന്നുകൾ നൽകിവരുന്ന പദ്ധതിയുടെ ഭാഗമായാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാൾഡ് മെഡിചെയിൻ മുഖേന കുമ്പളയിലെ ഫാത്തിമത്ത് ഷിഫാനയ്ക്കും...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...