Saturday, July 19, 2025

Local News

കാസർകോട്ടുകാർക്ക് പ്രതിദിന യാത്രയ്ക്ക് പാസ് നിഷേധിച്ച് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം

കാസർകോട്: (www.mediavisionnews.in) മംഗളൂരു-കാസർകോട് ഭാഗങ്ങളിലേക്കുള്ള പ്രതിദിന യാത്രക്കാർക്കു പാസ് അനുവദിക്കാമെന്ന ധാരണ തെറ്റിച്ച്  ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം. കാസർകോട് ജില്ലാ ഭരണകൂടം 1260 പേർക്ക് ഇതിനകം പാസുകൾ നൽകിയെങ്കിലും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം 4 ദിവസത്തിനുള്ളിൽ പാസ് നൽകിയത് 150 പേർക്ക് മാത്രം.   കഴിഞ്ഞ 3നാണ് മംഗളൂരു-കാസർകോട് ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ജില്ലയില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി രാംദാസ് അറിയിച്ചു. ഒരാള്‍ക്ക് കോവിഡ് നെഗറ്റീവായി.ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇന്ന് കോവിഡ് പോസിറ്റീവായവര്‍ മേയ് 27 ന് കുവൈറ്റില്‍ നിന്ന് വന്ന് ജൂണ്‍ ഒന്നു മുതല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 37...

ഒരു പോസ്റ്റിട്ടാൽ മിനിട്ടിനുള്ളിൽ കോടികൾ ഒഴുകും, സമൂഹമാധ്യമങ്ങൾ വഴിയുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ അന്വേഷണം. കാസർകോട് സ്വദേശി നൽകിയ പരാതിയെ തുടർന്നാണ് നടപടി

കാസർകോട് (www.mediavisionnews.in): നവമാദ്ധ്യമ ചാരിറ്റി പ്രവർത്തനങ്ങൾക്കെതിരെ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം ആവശ്യപ്പെട്ട് കാസർകോട്ടെ സാമൂഹ്യ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ തെരുവത്ത് മുഖ്യമന്ത്രിക്കും ഡി.ജി.പി ക്കും നൽകിയ പരാതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും മേൽ നടപടികൾക്കായി ഡി.ജി.പി ക്ക് പരാതി കൈമാറിയതായി ഈ മെയിൽ മുഖാന്തരം അറിയിച്ചത്. കഴിഞ്ഞ നാല് വർഷത്തോളമായി കേരളത്തിൽ നവമാദ്ധ്യമ സാധ്യതകൾ...

കാസര്‍കോട് കോവിഡ് സ്ഥിരീകരിച്ചത് പടന്ന സ്വദേശിക്ക് ; ജില്ലയില്‍ 7പേര്‍ രോഗമുക്തരായി

കാസർകോട് (www.mediavisionnews.in): ഇന്ന് (ജൂണ്‍ അഞ്ച്) ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 24 ന് മഹാരാഷ്ട്രയില്‍ നിന്നും ബസിന് വന്ന 39 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ. എ വി രാംദാസ് അറിയിച്ചു.കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ക്കും ഉക്കിനടുക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ആറ്...

മുസ്ലിം യൂത്ത് ലീഗ് പരിസ്ഥിതി ദിന പരിപാടി മംഗൽപ്പാടി പഞ്ചായത്ത് തല ഉദ്ഘാടനം എം.സി ഖമറുദ്ധീൻ എം.എൽ.എ നിർവഹിച്ചു

ഉപ്പള: (www.mediavisionnews.in) 'നാളേയ്ക്കായ് ഒരു മരം' മുസ്ലീം യൂത്ത് ലീഗ് മംഗൽപ്പാടി പഞ്ചായത്ത് തല പരിസ്ഥിതി ദിന പരിപാടി മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ധീൻ മംഗൽപ്പാടി താലൂക് ആശുപത്രി പരിസരത്ത് തൈകൾ നട്ട് ഉൽഘാടനം നിർവ്വഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പരിസ്ഥിതി സന്ദേശം കൈമാറി. മംഗൽപ്പാടി പഞ്ചായത്ത് യൂത്ത്...

ഉപ്പള ബേക്കൂറിൽ രണ്ടുപേർക്ക് വെട്ടേറ്റു; കാർ തകർത്തു

ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ കഞ്ചാവ് സംഘം താണ്ഡവമാടുന്നു. ഉപ്പള ബേക്കൂറിൽ ആളുകൾ നോക്കി നിൽക്കേ രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. ബേക്കൂറിലെ ഗഫൂർ, ഉപ്പള മണ്ണംകുഴിയിലെ ബദറുദ്ധീൻ എന്നിവർക്കാണ് വെട്ടേറ്റത്. ഗഫൂറിനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും ബദറുദ്ധീനെ മംഗൽപ്പാടി താലൂക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കാറിൽ പോകുന്നതിനിടെ എട്ടംഗ സംഘം തടഞ്ഞ്...

ആദ്യ ദിവസം കേരളം 400 പാസ് അനുവദിച്ചു; കർണാടക ആർക്കും അനുമതി നൽകിയില്ല

കാസർകോട്: (www.mediavisionnews.in) ജോലി ആവശ്യത്തിന് കേരള– കർണാടക അതിർത്തിയായ തലപ്പാടി വഴി കാസർകോടു നിന്ന് മംഗളൂരുവിലേക്കും തിരിച്ചും പോകാനുള്ള അനുമതി നൽകിയ ആദ്യ ദിവസം കേരളം 400 പേർക്ക് കാസർകോട്ടേക്കു വരാൻ അനുമതി നൽകിയപ്പോൾ 1000 പേർ അപേക്ഷിച്ചിട്ടും മംഗളൂരു ഭാഗത്തേക്കു പോകാൻ കർണാടക അനുമതി നൽകിയില്ല. കാസർകോട് നിന്ന് മംഗളൂരുവിലേക്ക് പാസിനായി അപേക്ഷിച്ച ആയിരത്തോളം...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):   മൂന്ന് സ്ത്രീകളുള്‍പ്പെടെ ജില്ലയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്നും അഞ്ച് പേര്‍ വിദേശത്ത് നിന്നുമെത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോവിഡ് ചികിത്സയിലുള്ളത് 109 രോഗികളാണ്. ജൂണ്‍ ഒന്നിന് മഹാരാഷ്ട്രയില്‍ നിന്ന് ബസിന് വന്ന 50 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശിയ്ക്കും...

കോവിഡ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികള്‍ പിടിയില്‍

കാസര്‍കോട്: (www.mediavisionnews.in) കോവിഡ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കെ ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതികള്‍ പിടിയില്‍. തലശ്ശേരി ധര്‍മ്മടത്തെ സല്‍മാന്‍ മിന്‍ഹാജ് (26), കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ അര്‍ഷാദ് (23) എന്നിവരാണ് രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ചാടിപ്പോയത്. പ്രതികള്‍ക്ക് വേണ്ടി പോലീസും ജയില്‍ അധികൃതരും തിരച്ചില്‍ ആരംഭിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in):  ഇന്ന് ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ. വി രാംദാസ് അറിയിച്ചു. 26 ന് ബഹ്‌റൈനില്‍ നിന്നും വന്ന 30 വയസുള്ള കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിക്കും 21 ന്...
- Advertisement -spot_img

Latest News

പൊതു വിഷയത്തിൽ പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി പീഡിപ്പിക്കുന്നു; പരാതിയുമായി മദർ പി.ടി.എ പ്രസിഡൻ്റ് രംഗത്ത്

കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...
- Advertisement -spot_img