Local News

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് (ജൂലൈ എട്ട്) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു ജൂണ്‍ നാലിന് സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 വയസുള്ള സ്ത്രിയ്ക്കും അവരുടെ പേരക്കുട്ടിയായ ഒരു വയസുള്ള ആണ്‍കുട്ടിക്കും...

കാസര്‍കോട്ട് കൊവിഡ് ജാഗ്രത; കര്‍ണാടകയിൽ നിന്നുള്ള പഴം പച്ചക്കറി വാഹനങ്ങൾക്ക് പാസ് നിര്‍ബന്ധം

കാസര്‍കോട്: (www.mediavisionnews.in) കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കാൻ  ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.  അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങൾക്ക് പാസ് ആര്‍ ടി ഒ അനുവദിക്കും. വാഹനത്തിലെ...

കൊവിഡ് വ്യാപനം: നിയന്ത്രണം കടുപ്പിച്ച് പൊലീസ്; കുമ്പള സ്റ്റേഷൻ പരിധിയിൽ കണ്ടൈന്‍മെന്‍റ് സോണുകൾ പൂർണ്ണമായും അടച്ചിടും

കുമ്പള: (www.mediavisionnews.in) കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടൈന്‍മെന്‍റ് സോണുകൾ വർധിക്കുന്നു. കുമ്പള പഞ്ചായത്തിലെയും മംഗൽപാടി പഞ്ചായത്തിലെയും കണ്ടൈന്‍മെന്‍റ് സോണുകൾ പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകി. ഈ പ്രദേശങ്ങളിൽ പലചരക്ക്, പാൽ, പച്ചക്കറി, മീൻ, സ്റ്റോറുകൾ എന്നീ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രണ്ടു ദിവസത്തിൽ ഒരിക്കൽ രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം അഞ്ചു മണിവരെ...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം: മരിച്ചത് കാസർകോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി

കാസർകോഡ്: (www.mediavisionnews.in) കാസർകോട് കർണാടക ഹുബ്ലിയിൽ നിന്നും ബന്ധുക്കളായ രണ്ടുപേർക്കൊപ്പം കാറിൽ വരുന്നതിനിടെ  മരണപ്പെട്ട മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് ട്രൂനാറ്റ് ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു. വിശധ പരിശോധനക്കായി പെരിയ കേന്ദ്ര സർവ്വകലാശായിലെ ലാബിലേക്ക് അയച്ചു.  മൊഗ്രാൽപുത്തൂർ കോട്ടക്കുന്നിലെ ബി എം അബ്ദുറഹ്മാൻ ആണ് മരിച്ചത്. അബ്ദുൽറഹ്മാൻ ദീർഘകാലമായി ഹുബ്ലിയിൽ വ്യാപാരിയായിരുന്നു. ഇന്നലെ രാത്രിയാണ് കാറിൽ...

പൊലീസ് പിന്തുടരുന്നതിനിടെ കാർ അപകടത്തിൽ പെട്ടു; പരിശോധനയിൽ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്

മഞ്ചേശ്വരം: (www.mediavisionnews.in) പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. പൊലീസ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്. മറിഞ്ഞ കാറില്‍ നിന്ന് വില്‍പ്പനക്കാരന്‍ പൊലീസെത്തും മുമ്പെ ഓടി രക്ഷപ്പെട്ടു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മഞ്ചേശ്വരം മൊർത്തണ ബട്ടിപ്പദവിലാണ് കഞ്ചാവ് കടത്തുകയായിരുന്ന സ്വിഫ്റ്റ് കാര്‍ അപകടത്തില്‍ പെട്ടത്. കാറില്‍ കഞ്ചാവ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന വന്ന എട്ട് പേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും മംഗലാപുരത്തേക്ക് യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്കും മംഗളൂരുവില്‍ താമസിച്ചിരുന്ന ഗര്‍ഭിണിയായ സ്ത്രിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 18 ന് ബഹ്‌റിനില്‍ നിന്ന് വന്ന 39 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍...

ഹൈദരലി തങ്ങള്‍ക്കൊപ്പമുള്ളത് ഒഐസിസി പ്രവര്‍ത്തക; നിയമനടപടി സ്വീകരിക്കുമെന്ന് ഷീജ നടരാജ്

തിരുവനന്തപുരം (www.mediavisionnews.in) തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷെന്ന തരത്തില്‍ പ്രചരിക്കുന്നത് ഒഐസിസി പ്രവര്‍ത്തകയുടെത്. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് സ്വപ്‌നയുടേതെന്ന രീതിയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ബഹ്‌റൈനിലെ ഒഐസിസി അടക്കമുള്ള സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഷീജ നടരാജിന്റേതാണ് ചിത്രം. 2016 മാർച്ചില്‍ ബഹ്റൈനിൽ...

സ്റ്റേഷനിലേക് എത്തിയ പൊതുപ്രവർത്തകന് കോവിഡ്; മഞ്ചേശ്വരത്തെ എട്ട് പോലീസുകാർ ക്വാറന്‍റൈനിൽ

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ രണ്ടു തവണ എത്തിയിരുന്ന പൊതുപ്രവർത്തകന് കോവിഡ് സ്ഥീരീകരിച്ചതോടെ ഇവിടത്തെ എട്ട് പൊലീസുകാർ ക്വാറന്‍റൈനിൽ പോയി. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സഹായിച്ചിരുന്ന പൊതുപ്രവർത്തകനും പ്രദേശിക രാഷ്ട്രീയ നേതാവുമായ യുവാവിനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇയാൾ സമ്പർക്കം പുലർത്തിയ എട്ട് പോലീസുകാരെ ക്വാറന്‍റൈനിൽ പോകാൻ നിർദ്ദേശിച്ചത്....

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്: മിൽമ കാസർകോട് ഡയറിയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു

കാസർകോട്: ലഡാക്കിലെ സൈനികത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മിൽമ കാസർകോട് ഡയറിയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. പുല്ലൂർ വണ്ണാർ വയലിലെ വിമുക്തഭടൻ ബാബുരാജ് ആണ് ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്. ഇയാളെ സെക്യൂരിറ്റി ചുമതലയിൽ നിന്ന് പുറത്താക്കിയതായി മിൽമ കാസർകോട് ഡയറി മാനേജർ കെ.എസ് ഗോപി അറിയിച്ചു. കഴിഞ്ഞ രണ്ട്...

കൊവിഡ് വ്യാപനം: മഞ്ചേശ്വരത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്; ബുധനാഴ്ച്ച മുതൽ മഞ്ചേശ്വരം സ്റ്റേഷൻ പരിധിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം താലൂക്കിലെ മീഞ്ച, വോർക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ ഏഴു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മഞ്ചേശ്വരം പൊലിസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രണം കടുപ്പിച്ച് പൊലിസ്. സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം തുറന്ന് പ്രവർത്തിക്കും. പലചരക്ക്, പഴം, പച്ചക്കറി,...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img