കുമ്പള: (www.mediavisionnews.in) താലൂക്ക് ആശുപത്രിയായി ഉയർത്തിയ മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ ശോചനീയാവസ്ഥക്കെതിരെ സമരം ശക്തമാക്കുമെന്ന് മംഗൽപ്പാടി ജനകീയവേദി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലെ മറ്റു താലൂക്ക് ആശുപത്രികള സർക്കാർ വേണ്ട വിധം പരിഗണിക്കുമ്പോൾ അത്യുത്തരദേശത്തെ താലൂക്ക് ആശുപത്രിയെ സർക്കാരും ജില്ലാ ഭരണകൂടവും പാടേ അവഗണിക്കുകയാണ്. ആശുപത്രിക്ക് അഞ്ച്...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് (ജൂലൈ എട്ട്) നാല് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്ന് വന്നവരാണെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു
ജൂണ്‍ നാലിന് സൗദിയില്‍ നിന്ന് വന്ന മഞ്ചേശ്വരം പഞ്ചായത്തിലെ 55 വയസുള്ള സ്ത്രിയ്ക്കും അവരുടെ പേരക്കുട്ടിയായ ഒരു വയസുള്ള ആണ്‍കുട്ടിക്കും...
കാസര്‍കോട്: (www.mediavisionnews.in) കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ ജാഗ്രതാ നടപടികൾ ശക്തമാക്കി കാസര്‍കോട് ജില്ലാ ഭരണകൂടം. അതിര്‍ത്തി കടന്ന് കര്‍ണ്ണാടകയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് പച്ചക്കറി, പഴവര്‍ഗങ്ങള്‍ കൊണ്ടുവരുന്നതിന് വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധമാക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങൾക്ക് പാസ് ആര്‍ ടി ഒ അനുവദിക്കും. വാഹനത്തിലെ...
കുമ്പള: (www.mediavisionnews.in) കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടൈന്‍മെന്‍റ് സോണുകൾ വർധിക്കുന്നു. കുമ്പള പഞ്ചായത്തിലെയും മംഗൽപാടി പഞ്ചായത്തിലെയും കണ്ടൈന്‍മെന്‍റ് സോണുകൾ പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകി. ഈ പ്രദേശങ്ങളിൽ പലചരക്ക്, പാൽ, പച്ചക്കറി, മീൻ, സ്റ്റോറുകൾ എന്നീ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രണ്ടു ദിവസത്തിൽ ഒരിക്കൽ രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം അഞ്ചു മണിവരെ...
കാസർകോഡ്: (www.mediavisionnews.in) കാസർകോട് കർണാടക ഹുബ്ലിയിൽ നിന്നും ബന്ധുക്കളായ രണ്ടുപേർക്കൊപ്പം കാറിൽ വരുന്നതിനിടെ മരണപ്പെട്ട മൊഗ്രാൽ പുത്തൂർ സ്വദേശിക്ക് ട്രൂനാറ്റ് ടെസ്റ്റിൽ കോവിഡ് സ്ഥിരീകരിച്ചു. വിശധ പരിശോധനക്കായി പെരിയ കേന്ദ്ര സർവ്വകലാശായിലെ ലാബിലേക്ക് അയച്ചു. മൊഗ്രാൽപുത്തൂർ കോട്ടക്കുന്നിലെ ബി എം അബ്ദുറഹ്മാൻ ആണ് മരിച്ചത്. അബ്ദുൽറഹ്മാൻ ദീർഘകാലമായി ഹുബ്ലിയിൽ വ്യാപാരിയായിരുന്നു. ഇന്നലെ രാത്രിയാണ് കാറിൽ...
മഞ്ചേശ്വരം: (www.mediavisionnews.in) പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞു. പൊലീസ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് 10 കിലോ കഞ്ചാവ്. മറിഞ്ഞ കാറില്‍ നിന്ന് വില്‍പ്പനക്കാരന്‍ പൊലീസെത്തും മുമ്പെ ഓടി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ മഞ്ചേശ്വരം മൊർത്തണ ബട്ടിപ്പദവിലാണ് കഞ്ചാവ് കടത്തുകയായിരുന്ന സ്വിഫ്റ്റ് കാര്‍ അപകടത്തില്‍ പെട്ടത്. കാറില്‍ കഞ്ചാവ്...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 13 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന വന്ന എട്ട് പേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും മംഗലാപുരത്തേക്ക് യാത്ര ചെയ്തിരുന്ന രണ്ട് പേര്‍ക്കും മംഗളൂരുവില്‍ താമസിച്ചിരുന്ന ഗര്‍ഭിണിയായ സ്ത്രിയ്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 18 ന് ബഹ്‌റിനില്‍ നിന്ന് വന്ന 39 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍...
തിരുവനന്തപുരം (www.mediavisionnews.in) തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷെന്ന തരത്തില്‍ പ്രചരിക്കുന്നത് ഒഐസിസി പ്രവര്‍ത്തകയുടെത്. മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് സ്വപ്‌നയുടേതെന്ന രീതിയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ബഹ്‌റൈനിലെ ഒഐസിസി അടക്കമുള്ള സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ഷീജ നടരാജിന്റേതാണ് ചിത്രം.
2016 മാർച്ചില്‍ ബഹ്റൈനിൽ...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ രണ്ടു തവണ എത്തിയിരുന്ന പൊതുപ്രവർത്തകന് കോവിഡ് സ്ഥീരീകരിച്ചതോടെ ഇവിടത്തെ എട്ട് പൊലീസുകാർ ക്വാറന്‍റൈനിൽ പോയി. കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സഹായിച്ചിരുന്ന പൊതുപ്രവർത്തകനും പ്രദേശിക രാഷ്ട്രീയ നേതാവുമായ യുവാവിനാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് ഇയാൾ സമ്പർക്കം പുലർത്തിയ എട്ട് പോലീസുകാരെ ക്വാറന്‍റൈനിൽ പോകാൻ നിർദ്ദേശിച്ചത്....
കാസർകോട്: ലഡാക്കിലെ സൈനികത്താവളത്തിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട മിൽമ കാസർകോട് ഡയറിയിലെ സുരക്ഷാ ജീവനക്കാരനെ പിരിച്ചുവിട്ടു. പുല്ലൂർ വണ്ണാർ വയലിലെ വിമുക്തഭടൻ ബാബുരാജ് ആണ് ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചത്. ഇയാളെ സെക്യൂരിറ്റി ചുമതലയിൽ നിന്ന് പുറത്താക്കിയതായി മിൽമ കാസർകോട് ഡയറി മാനേജർ കെ.എസ് ഗോപി അറിയിച്ചു.
കഴിഞ്ഞ രണ്ട്...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിലേക്കുള്ള മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ...