Local News

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ജില്ലയില്‍ ഇന്ന് 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം ലഭ്യമല്ലാത്ത 2 പേര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.5 പേര്‍ വിദേശത്തു നിന്നും രണ്ട് പേര്‍ ഇതരസംസ്ഥാനത്തു നിന്നും എത്തിയവരാണ്. ജില്ലയില്‍ ഇന്ന് നാല് പേര്‍ രോഗവിമുക്തരായി. ഇന്ന് ജില്ലയില്‍ 81 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ചവരുടെ...

ഗുണ്ടാസംഘത്തിന്റെ ബ്ലാക്ക് മെയിലിംഗിൽ നിന്നും രക്ഷതേടി ഉപ്പളയിലെ വ്യാപാരി പൊലിസിൽ പരാതി നൽകി

ഉപ്പള: (www.mediavisionnews.in) സ്ത്രീകള്‍ക്കൊപ്പം ഇരിക്കുന്ന ഫോട്ടോയെടുത്ത ഗുണ്ടാ സംഘം ബ്ലാക്ക് മെയിലിംഗ് ചെയ്യുന്ന സംഭവത്തിൽ സഹികെട്ട ഉപ്പള സ്വദേശിയായ വ്യാപാരി ഒടുവിൽ പൊലിസിൽ പരാതി നൽകി. പണമിടപാടുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനുണ്ടെന്ന് പറഞ്ഞ് രണ്ട് സ്ത്രീകള്‍ അടക്കം ആറുപേര്‍ വ്യാപാരിയെ വാഹനത്തില്‍ കൂട്ടിക്കൊണ്ടുപോയിരുന്നു. ഇതിനിടെ വ്യാപാരിയും സ്ത്രീകളും അടുത്തിരിക്കുന്ന ഫോട്ടോ ഗുണ്ടാസംഘത്തിലെ ചിലര്‍ രഹസ്യമായി...

ഗോൾഡൻ ഗെയ്‌സ് മള്ളങ്കൈ രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഉപ്പള: മള്ളങ്കൈ ഗോൾഡൻ ഗെയ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രാജ്യത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ക്ലബ് പരിസരത്ത് പ്രത്യേകം സ്ഥാപിച്ച കൊടിമരത്തില്‍ പ്രസിഡന്റ് ആസിഫ് ഖദീജ പതാക ഉയർത്തി. മള്ളങ്കൈ മഹല്ല് ഖത്തീബ് മുഹമ്മദ് ഫൈസി സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. ഹസ്സൻ ഉസ്താദ്, ഇർഷാദ് മള്ളങ്കൈ, ശാക്കിർ ജമാൽ, മുഹമ്മദ് നാട്ടക്കൽ,...

ഷിറിയ കടലില്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളിയെ തിരമാലയില്‍പെട്ട് കാണാതായി

കുമ്പള: (www.mediavisionnews.in) ഷിറിയ കടലില്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ഷിറിയ സ്വദേശിയായ മത്സ്യത്തൊഴിലാളിയെ തിരമാലയില്‍പെട്ട് കാണാതായി. ഷിറിയ തീരദേശ പൊലീസ് സ്റ്റേഷന് സമീപത്തെ മത്സ്യത്തൊഴിലാളി ബാലകൃഷ്ണന്‍ എന്ന അബ്ബ (57)യെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം. ബാലകൃഷ്ണനടക്കം അഞ്ചുപേര്‍ വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ബാലകൃഷ്ണന്റെ കാലില്‍ വല കുടുങ്ങി തിരമാലയില്‍പെട്ട് കടലില്‍ കാണാതാവുകയായിരുന്നു....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട് (www.mediavisionnews.in): ജില്ലയില്‍ 49 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ഒരാള്‍ അടക്കം 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ ഇതരസംസ്ഥാനത്ത് നിന്നും ഒമ്പത് പേര്‍ വിദേശത്ത് നിന്നും വന്നതാണ്. കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക മഞ്ചേശ്വരം പഞ്ചായത്തിലെ 34 കാരി ഉറവിടം ലഭ്യമല്ലാത്ത ആള്‍ മധൂര്‍ പഞ്ചായത്തിലെ 47 കാരന്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍ അജാനൂര്‍ പഞ്ചായത്തിലെ...

പൊലീസുകാരന് കൊവിഡ്, കാസർകോട് എസ്പിയും ക്വാറൻറീനിൽ

കാസർകോട്: എസ്പി ഓഫീസിലെ പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാസർകോട് എസ്പിയും ക്വാറൻറീനിൽ പ്രവേശിച്ചു. എസ്പി അടക്കം പ്രാഥമിക സമ്പർക്ക പട്ടിയിലുള്ള നാല് പേരാണ് ക്വാറൻറീനിൽ പോയത്. കാസര്‍കോട് സ്ഥിതി ഗുരുതരമാണ്. കാസർകോട് ഇന്ന് മൂന്ന് കൊവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 21 പേരാണ് കൊവിഡിന് കീഴടങ്ങിയത്.  അതേസമയം മലപ്പുറത്ത് കൊവിഡ് പ്രതിരോധത്തിന് നേതൃത്വം കൊടുക്കുന്ന ജില്ലാ കളക്ടർക്ക് ഇന്ന്...

അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി തയാര്‍

കാസര്‍കോട്: (www.mediavisionnews.in) കേരളത്തിലെ ആദ്യത്തെ കോവിഡ് ആശുപത്രി തയാര്‍ . അഞ്ചേക്കര്‍ ഭൂമിയില്‍ 541 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസര്‍കോട് ജില്ലയിലെ ചട്ടഞ്ചാല്‍ പുതിയവളപ്പില്‍ ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകും. നിര്‍മാണം അന്തിമഘട്ടത്തില്‍ എത്തിയതായും കൈമാറാന്‍ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു. കോവിഡിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയില്‍ കോവിഡ് പോസിറ്റീവുകാരുടെ എണ്ണം കുത്തനെ...

കാസർകോട്ട് വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ചത് നാല് മരണം

കാസർകോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കാസർകോട് ജില്ലയിലാണ് മരണശേഷം രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കൽ കോളേജിൽ  ചികിത്സയിലായിരുന്ന മഞ്ചേശ്വരം മീഞ്ച സ്വദേശി മറിയുമ്മ (75) , പരിയാരം മെഡിക്കല്‍  കോളേജില്‍ ചികിത്സയിലായിരുന്ന ഉദുമ സ്വദേശി ബി രമേശൻ എന്നിവർക്കാണ് കൊവിഡ് ബാധയുണ്ടായിരുന്നെന്ന് മരണശേഷം സ്ഥിരീകരിച്ചത്. ഔദ്യോഗിക...

കോവിഡ് പോസിറ്റീവായ ഉപ്പള സ്വദേശിനിക്ക് 108 ആംബുലൻസിൽ സുഖപ്രസവം

കണ്ണൂർ: (www.mediavisionnews.in) കോവി‍ഡ് പോസിറ്റീവായ യുവതിക്കു കനിവ് 108 ആംബുലൻസിൽ സുഖപ്രസവം. കാസർകോട് ഉപ്പള സ്വദേശിനിയായ 38 വയസ്സുകാരിയാണ് ഇന്നലെ രാവിലെ ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതിയെ ആരോഗ്യനില വഷളായതിനെ തുടർന്നു കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു.  108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്‌നീഷൻ റോബിൻ...

ആൻ മേരി ബെന്നി കൊലക്കേസ്; പ്രതി കുറ്റം സമ്മതിച്ചു, കൊവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിക്കും

കാസർകോട്: (www.mediavisionnews.in) ആൻ മേരി ബെന്നി കൊലക്കേസിൽ പ്രതി ആൽബിൻ ബെന്നി കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോ​ഗസ്ഥൻ അറിയിച്ചു. കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വെള്ളരിക്കുണ്ട് എസ് ഐ പറഞ്ഞു. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത. ഇന്നലെ വൈകിട്ടാണ് ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ രാവിലെ വീട്ടിലെത്തിച്ച്...
- Advertisement -spot_img

Latest News

കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. കണ്ണൂരില്‍ അഡ്വ. ടി.ഒ മോഹനനും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനുമാണ് സ്ഥാനാര്‍ഥി. കെ. സുധാകരനും എല്‍ദോസ് കുന്നപ്പിള്ളിക്കും സീറ്റില്ല....
- Advertisement -spot_img