കാസർകോട് (www.mediavisionnews.in): കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത...
കാസര്‍കോട്: ജില്ലയില്‍ വീണ്ടും കോവിഡ് മരണം. ചെങ്കള പഞ്ചായത്ത് പരിധിയിലെ പന്നിപ്പാറയിലെ അസെസ് ഡിസൂസ (80) ആണ് മരിച്ചത്. അസുഖം കാരണം ഇവരെ വെള്ളിയാഴ്ച്ചയാണ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച്ച ഇവര്‍ മരണത്തിന് കീഴടങ്ങി. പിന്നീട് നടത്തിയ ട്രൂനാട്ട് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
മംഗളൂരു : പൗരത്വനിയമ ഭേദഗതിക്കെതിരേ മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ടുപേർ വെടിയേറ്റുമരിച്ച സംഭവത്തിൽ തെളിവുനൽകാൻ അവസാന അവസരം. ഓഗസ്റ്റ് 11-ന് മംഗളൂരു നഗരത്തിലെ ഹമ്പൻഗട്ടയിലെ മിനി വിധാൻസൗധത്തിലാണ് തെളിവെടുപ്പ്.
തെളിവ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ 11-നും ഒരുമണിക്കും ഇടയിൽ എത്തണമെന്ന് മജിസ്‌ട്രേറ്റ് അന്വേഷണച്ചുമതലയുള്ള ഉഡുപ്പി ഡെപ്യൂട്ടി കമ്മിഷണർ ജി. ജഗദീഷ അറിയിച്ചു
കാഞ്ഞങ്ങാട് ∙ രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവ് ആയവരെ വീടുകളിൽ നിൽക്കാൻ അനുവദിക്കുന്ന സർക്കാർ ഉത്തരവു വരും ദിവസങ്ങളിൽ ജില്ലയിലും നടപ്പിലാക്കും. ആരോഗ്യ വകുപ്പിനു വലിയ ആശ്വാസം ആകും ഇത്. രോഗ ലക്ഷണങ്ങളോ മറ്റു അസുഖങ്ങളോ ഇല്ലാത്ത 60 വയസ്സിൽ താഴെ പ്രായം ഉള്ളവരെയാണു വീടുകളിൽ തന്നെ താമസിക്കാൻ അനുവദിക്കുക.
ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ആരോഗ്യ വകുപ്പ് പ്രത്യേക...
കുമ്പള (www.mediavisionnews.in): : ഷിറിയ പുഴ കരകവിഞ്ഞൊഴുകി ബംബ്രാണ വയലില്‍ വീടുകളിലേക്ക് വെള്ളം കയറി. ഇതേ തുടര്‍ന്ന് ആറ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. 25 പരം കുടുംബങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. തെല്ലത്ത് അബ്ബാസ്, മുഹമ്മദ് ഹസ്സന്‍, ഇബ്രാഹിം, ആസ്യ, കുഞ്ഞാലിമ്മ, മൊയ്തിന്‍ എന്നിവരുടെ വീടുകളിലേക്കാണ് ഇന്ന് ഉച്ചയോടെ ഷിറിയ പുഴ കവിഞ്ഞൊഴുകി തോടെ...
കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ 70 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 33 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.വീടുകളില്‍ 3128 പേരും സ്ഥാപനങ്ങളില്‍ 1376 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4504 പേരാണ്. പുതിയതായി 349...
മംഗളൂരു: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 2010-ല്‍ അപകടത്തില്‍പ്പെട്ടതിനു ശേഷം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മഴയുള്ള സമയത്ത് വിമാനങ്ങള്‍ ഇറക്കാന്‍ അനുവദിക്കാറില്ലെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ വി.വി റാവു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) ഇക്കാര്യത്തില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
മലഞ്ചരിവില്‍...
കാസർക്കോട്: കാസർകോട് കനത്ത മഴ തുടരുന്നു. സീതാംഗോളിയിൽ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. ഉദയഗിരി സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വൈദ്യുത പോസ്റ്റിൽ ജോലിക്കിടെ പ്രദീപിന് ഷോക്കേറ്റത്. കനത്തമഴയിൽ കാസർകോട് തേജസ്വിനിപ്പുഴയും, ചന്ദ്രഗിരിപ്പുഴയും കരകവിഞ്ഞൊഴുകുകയാണ്. കയ്യൂർ,കരിന്തളം,ചെറുവത്തൂർ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി തേജസ്വനി പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാർപ്പിച്ചു.
നിലവിൽ ജില്ലയിൽ...
കാസര്‍കോട്: കനത്തമഴയിൽ കാസർകോട് തേജസ്വിനിപ്പുഴ കരകവിഞ്ഞൊഴുകുന്നു. കയ്യൂർ, കരിന്തളം, ചെറുവത്തൂർ പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭയിലുമായി പുഴയുടെ ഇരുകരകളിലുമുള്ള താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കൂടുതൽ സ്ഥലങ്ങളിൽ വെള്ളം ഉയരുകയാണ്. കൊട്ടോടി പുഴ കരകവിഞ്ഞതിനെ തുടർന്ന് കൊട്ടോടി ടൗൺ വെള്ളത്തിനടിയിലായി ഒറ്റപ്പെട്ടു. ഇവിടേക്കുള്ള ഗതാഗതം...
കോഴിക്കോട്: നിമിഷപ്രിയയുടെ മോചനത്തിനെതിരേ യെമെൻകാർക്കിടയിൽ വികാരം ഇളക്കിവിടുന്ന രീതിയിൽ, കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനുതാഴെ മലയാളികളുടെ കമന്റുകൾ.
നിമിഷപ്രിയക്ക് മാപ്പുനൽകരുത്, നിങ്ങളുടെ സഹോദരന് നീതികിട്ടണം, അതുവരെ...