ഉപ്പള (www.mediavisionnews.in) പെരിങ്കടിയില്‍ കഞ്ചാവ് ലഹരിയില്‍ ഒരുസംഘം രാത്രിയില്‍ നടത്തുന്ന പരാക്രമങ്ങള്‍ നാട്ടുകാര്‍ക്ക് ദുരിതമാകുന്നു. വാഹനങ്ങളും കാല്‍നടയാത്രക്കാരെയും ഈ സംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയാണെന്ന പരാതി ശക്തമാകുകയാണ്. പെരിങ്കടി എം.പി ജംഗ്ഷനില്‍ രാത്രി കാലങ്ങളില്‍ പുറത്ത് നിന്ന് വാഹനങ്ങളിലെത്തുന്ന ഒരു സംഘമാണ് കഞ്ചാവ് ലഹരിയില്‍ മറ്റ് വാഹനങ്ങള്‍ തടയുന്നത്. വാഹനങ്ങളിലുള്ളവരുമായി കയര്‍ക്കുകയും ഭീഷണി മുഴക്കുകയും ചെയ്യുന്നു....
കുമ്പള: അറബിക് കാലിഗ്രാഫിയിലും ഇംഗ്ലീഷ് ഫോണ്ടിലും വിരൽ തുമ്പുകൊണ്ട് വിസ്മയം തീർക്കുന്ന അതുല്യ പ്രതിഭ മഹ്ഫൂസ ഹനീഫിനെ ദുബൈ മലബാർ കലാസാംസ്കാരിക വേദി മുൻമന്ത്രി ചെർക്കളം അബ്ദുല്ലയുടെ പേരിലുള്ള അവാർഡ് നൽകി അനുമോദിച്ചു. കുമ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ...
കുമ്പള: കുമ്പള നായ്ക്കാപ്പിൽ അരിമില്ല് ജീവനക്കാരനായ യുവാവ് വെട്ടേറ്റു മരിച്ചു. ഹരീഷ നാണ്(48) ആണ്കൊല്ലപ്പെട്ടത്. കഴുത്തിനാണ് വെട്ടേറ്റത്. വീടിന് 100 മീറ്റർ ദൂരത്തായാണ് ദേഹമാസകലം വെട്ടേറ്റ് ചോരവാർന്ന് അബോധാവസ്ഥയിലായ നിലയിൽ രാത്രി 10.30 മണിയോടെ കണ്ടെത്തിയത്.
ആദ്യം കുമ്പള ജില്ലാ സഹകരണ ആസ്പത്രിയിലും പിന്നീട് കാസർകോട് കിംസ് ആസ്പത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കുമ്പള...
കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 97 പേർക്ക്. നിരീക്ഷണത്തിലുള്ളത് 5108 പേര്
വീടുകളില്‍ 3935 പേരും സ്ഥാപനങ്ങളില്‍ 1173 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5108 പേരാണ്. പുതിയതായി 341 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 25 സാമ്പിളുകള കൂടി പരിശോധനയ്ക്ക് അയച്ചു....
കാസർകോട്: (www.mediavisionnews.in) കാസർകോട് മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ കാണാതായ മൂന്ന് സഹോദരിമാരെ കണ്ടെത്തി. വോർക്കാടി പഞ്ചായത്തിലെ ബജെയിലെ ബന്ധുവീട്ടിനടുത്ത് നിന്നാണ് പെൺകുട്ടികളെ കണ്ടെത്തിയത്. പൊലീസ് ഇവരോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കുകയാണ് ഇപ്പോൾ.
മിയാപദവിലെ സവിത, ശശികല, സൗമ്യ എന്നീ സഹോദരിമാരെയാണ് നേരത്തെ കാണാതായതായി സഹോദരൻ പരാതിപ്പെട്ടത്. സവിതക്ക് 26 വയസും, ശശികലയ്ക്ക് 18 വയസും, സൗമ്യക്ക് 16...
മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരം മീഞ്ച പഞ്ചായത്തിലെ മിയാപദവിൽ മൂന്ന് സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി. മിയാപദവിലെ സവിത, ശശികല, സൗമ്യ എന്നീ സഹോദരിമാരെയാണ് കാണാതായത്. സവിതക്ക് 26 വയസും, ശശികലയ്ക്ക് 18 വയസും, സൗമ്യക്ക് 16 വയസുമാണ് പ്രായം. ഇന്നലെ രാവിലെ മുതലാണ് ഇവരെ കാണാതായത്.
ഇവരുടെ സഹോദരന്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം...
മുള്ളേരിയ/ മംഗളൂരു: (www.mediavisionnews.in) മണ്ണിട്ട് അടച്ച ജില്ലാ അതിർത്തിയിലെ റോഡുകൾ കർണാടക തുറന്നു. സംസ്ഥാനാന്തര പാത ഉൾപ്പെടെയുള്ള റോഡുകളിലെ മണ്ണാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കർണാടക പൊലീസിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്. ചെർക്കള- ജാൽസൂർ സംസ്ഥാനാന്തര പാതയിലെ ഗാളിമുഖ, കൊട്ട്യാടി, മുരൂർ എന്നിവിടങ്ങളിലെല്ലാം മണ്ണ് നീക്കി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് നേരത്തെ ഇട്ട മണ്ണ്...
ഉപ്പള: മംഗൽപാടി പഞ്ചായത്ത് യൂത്ത് ലീഗ് വൈറ്റ് ഗാർഡ് സേനക്ക് ആവശ്യമായ ഫോഗിങ് മെഷീൻ, വുഡ് കട്ടർ അടക്കമുള്ള ഉപകരണങ്ങൾ കൈമാറി. പരേതനായ മുസ്ലിം ലീഗ് നേതാവും മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന ബപ്പായിത്തൊട്ടിയിലെ അബ്ദുൽ റഹ്മാൻ സാഹിബിന്റെ കുടുംബമാണ് വൈറ്റ് ഗാർഡിന് സേവന ഉപകരണങ്ങൾ നൽകിയത്.
വാർഡ് മെമ്പർ റസാഖ്...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി...