Monday, January 19, 2026

Local News

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 29 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നീലേശ്വരത്തെ 22 പേർക്കും രോഗം. 15549 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 908 പേര്‍ വിദേശത്ത് നിന്നെത്തിയവരും 682 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 13959 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 11781 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ്...

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ തിരുവനന്തപുരത്തുനിന്നും കാറില്‍ കാസര്‍കോട്ടെത്തിയ നാലംഗ സംഘത്തെ കൈകാര്യം ചെയ്ത് തിരിച്ചയച്ചു

കാഞ്ഞങ്ങാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 17 കാരിയെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന നാലംഗ സംഘത്തെ നാട്ടുകാര്‍ കൈകാര്യം ചെയ്തു വിട്ടു.ഇന്ന് രാവിലെ പുതിയവളപ്പ് കടപ്പുറത്താണ് സംഭവം. തിരുവനന്തപുരം ചിറയിന്‍കീഴ് നിന്നും എത്തിയ സംഘമാണ് പെണ്‍കുട്ടിയെ കൂടെ കൊണ്ടുപോകാന്‍ വന്നത്.സംഘത്തില്‍പ്പെട്ട 20 കാരനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നുവെന്ന് പറയുന്നു. ഞായറാഴ്ച തിരുവനന്തപുരത്ത് പുറപ്പെട്ട സംഘം ഇന്നലെ സന്ധ്യയോടെയാണ് പുതിയവളപ്പ് കടപ്പുറത്ത്...

കാസർകോട് 224 പേര്‍ക്ക് കൂടി കോവിഡ്; 353 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 224 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 213 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാളും, ഉറവിടം ലഭ്യമല്ലാത്ത 6 പേർക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 353 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു....

ഓവുചാലുകള്‍ മൂടിയ നിലയില്‍; ഉപ്പള, ഹൊസങ്കടി ടൗണുകളില്‍ വെള്ളം കയറി

ഉപ്പള: (www.mediavisionnews.in) കനത്ത മഴയില്‍ വെള്ളം നിറഞ്ഞ്‌ ഉപ്പള, ഹൊസങ്കടി ടൗണുകള്‍. ഇതേ തുടര്‍ന്ന്‌ യാത്രക്കാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ കടുത്ത ദുരിതം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ കനത്ത മഴയിലാണ്‌ ഉപ്പളയിലും ഹൊസങ്കടി ടൗണിലും വെള്ളം കയറിയത്‌. വെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാല്‍ വൃത്തിയാക്കാത്തതാണ്‌ റോഡുകളിലും ബസ്‌സ്റ്റാന്റിലും വെള്ളം കെട്ടി നില്‍ക്കാന്‍ ഇടയാക്കിയത്‌. ഹൊസങ്കടി ടൗണില്‍ കാസര്‍കോട്‌...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4695 രൂപയും ഒരു പവന് 37,560 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 37,560 രൂപയായി

തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതിരുന്ന സ്വര്‍ണവിലയില്‍ ബുധനാഴ്ച 240 രൂപയുടെ കുറവുണ്ടായി. ഇതോടെ പവന്റെ വില 37,560 രൂപയായി. 4695 രൂപയാണ് ഗ്രാമിന്. സെപ്റ്റംബര്‍ 10 മുതല്‍ 13വരെ 37,800 രൂപ നിലവാരത്തിലായിരുന്നു വില. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,892.80 ഡോളര്‍ നിലവാരത്തിലേയ്ക്ക് താഴ്ന്നു. കഴിഞ്ഞദിവസം വിലയില്‍ 1.6ശതമാനമാണ് ഇടിവുണ്ടായത്.  മൂന്നാഴ്ചയിലെ താഴ്ന്ന നിലവാരത്തില്‍നിന്ന്...

മംഗൽപാടി ജനകീയ വേദി പ്രവർത്തകരുടെ നിരന്തരസമരം അർദ്ധ ഫലപ്രാപ്തിയിലേക്ക്; മഞ്ചേശ്വരം താലൂക് ആശുപത്രിക്ക് 17 കോടി രൂപ അനുവദിച്ച് കേരള സർക്കാർ

മംഗൽപാടി: 2017 മുതൽ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമ്പൂർണ്ണ വികസനമാവശ്യപ്പെട്ടു കൊണ്ട് മംഗൽപാടി ജനകീയ വേദി പ്രവർത്തകർ നിരന്തരം സർക്കാരിന് അയച്ച നിവേദനങ്ങൾക്കും, ഇ മെയിലുകൾക്കും, സത്യാഗ്രഹ സമരത്തിനുമൊടുവിൽ സംസ്ഥാന സർക്കാർ കനിഞ്ഞു. കേരള സർക്കാർ മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി 17 കോടി രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവിന്റെ കോപി ബന്ധപ്പെട്ട...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 323 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് പോസറ്റീവ് ആയവരുടെ തദ്ദേശ സ്വയം ഭരണസ്ഥാപനം തിരിച്ചുള്ള കണക്ക് അജാനൂർ 22 ബദിയഡുക്ക 11 ബളാൽ 13 ബേഡഡുക്ക 2 ചെമ്മനാട് 24 ചെങ്കള 24...

കാസർകോട് 323 പേര്‍ക്ക് കോവിഡ്; 422 പേര്‍ക്ക് രോഗമുക്തി

കാസർകോട്: (www.mediavisionnews.in) ജില്ലയിൽ ഇന്ന് 323 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 308 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4908 പേര്‍വീടുകളില്‍ 3522 പേരും സ്ഥാപനങ്ങളില്‍ 1386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4908 പേരാണ്. പുതിയതായി 190 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1874...

ആശുപത്രിക്ക് കട്ടിൽ വരെ നൽകി ടാറ്റ ഗ്രൂപ്പ്, പക്ഷേ 13 ദിവസം പിന്നിട്ടിട്ടും ജീവനക്കാരെ നിയമിച്ചില്ല

കാസർകോട്: (www.mediavisionnews.in) ‘അടിയന്തര സാഹചര്യത്തിൽ’ ‌ഇതാണു സ്ഥിതിയെങ്കിൽ സാധാരണ സാഹചര്യത്തിൽ എങ്ങനെയായിരിക്കും?. അടിയന്തര സാഹചര്യം കണക്കിലെടുത്തു ജീവനക്കാരെ താൽക്കാലിക, ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുമെന്നാണു 30 നു ടാറ്റ കോവിഡ് ആശുപത്രിയിൽ പുതിയ തസ്തികകൾ സൃഷ്ടിച്ചുകൊണ്ട് സർക്കാർ ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്.  എന്നാൽ 13 ദിവസം പിന്നിട്ടിട്ടും നിയമനങ്ങളുടെ കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ജില്ലയിലെ സർക്കാർ...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...
- Advertisement -spot_img