Local News

കാസർകോട്ടെ ടാറ്റാ ആശുപത്രി തുറക്കണം; മരണംവരെ നിരാഹാര സമരം പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാഞ്ഞങ്ങാട്: തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.  കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.  കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലേക്ക്...

കുമ്പളയിൽ മണൽക്കടത്തിന് പോലീസ് ഒത്താശചെയ്യുന്നു – യുവമോർച്ച

കുമ്പള : മണൽക്കടത്തിന് പോലീസ് കൂട്ടുനിൽക്കുകയാണെന്ന് ഭാരതീയ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മണൽക്കടത്ത് വിവരം പോലീസിന് നൽകിയാൽ നടപടി സ്വീകരിക്കുന്നില്ല. എന്നാൽ, ഫോൺചെയ്ത വ്യക്തിയുടെ പേരും മൊബൈൽ നമ്പറും മണൽമാഫിയക്ക് പോലീസ്‌ ഒറ്റിക്കൊടുക്കുകയാണ്. കുമ്പള അഴിമുഖപരിസരം, കോട്ടി ഫിഷിങ് കേന്ദ്രം, കോയിപ്പാടി, നാങ്കി, കൊപ്പളം എന്നിവിടങ്ങളിൽനിന്ന് രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ വ്യാപകമായി...

ജില്ലയിൽ പാമ്പുപിടിത്തം പഠിക്കാൻ തയാറെടുത്ത് 24 പേർ

നീലേശ്വരം ∙ പാമ്പുപിടിത്തം പരിശീലിപ്പിക്കാൻ താൽപര്യമുള്ളവർക്ക് അവസരമൊരുക്കി വനംവകുപ്പ്. തീരദേശ മേഖലകളിൽ പോലും മലമ്പാമ്പുകളും രാജവെമ്പാല ഉൾപ്പെടെയുള്ളയുള്ളവയെ ഇടയ്ക്കിടെ കാണാൻ തുടങ്ങിയതോടെ പാമ്പു പിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം   നേടിയ   കൂടുതൽ പേർ വേണമെന്ന തീരുമാനത്തെ തുടർന്നാണ് പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നത്. വനംവകുപ്പ് ജീവനക്കാരും താൽക്കാലിക വാച്ചർമാരുമായി ജില്ലയിൽ പാമ്പു പിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ 21 പേരാണു നിലവിലുള്ളത്. സാമൂഹിക...

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.  ആഗോള വിപണിയില്‍ വില സ്ഥിരതയാര്‍ജിച്ചു. യുഎസിലെ സാമ്പത്തിക പാക്കേജുസംബന്ധിച്ച തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് നിക്ഷേപകര്‍.  ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേറെ കുറഞ്ഞ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ വര്‍ധനവുണ്ടായി....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ജില്ലയില്‍ ഇന്ന് 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 207 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്ത് നിന്നും 5 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 258 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ്...

മംഗളൂരുവിൽ ഗുണ്ടാ സംഘാംഗം ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ

മംഗളൂരു: (www.mediavisionnews.in) ഗുണ്ടാ സംഘാംഗം ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ബണ്ട്വാൾ ബസ്തിപദവ് വാസ്തിക്കട്ടെയിലെ സുരേന്ദ്ര ഭണ്ഡാരി(42) ആണു കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയോ ഇന്നലെ പകലോ കൊല്ലപ്പെട്ടതായാണു പ്രാഥമിക നിഗമനം. പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ട ഇയാൾ പണമിടപാടും നടത്തുന്നുണ്ട്. തുളു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.  തലയ്ക്കും ശരീരത്തിന്റെ ഇതര ഭാഗങ്ങളിലും മൂർച്ചയുള്ള ആയുധം കൊണ്ട് അക്രമിച്ചതിന്റെ...

സ്വര്‍ണവില പവന് 120 രൂപകൂടി 37,760 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഇന്ന് 120 രൂപ കൂടി പവന് 37,760 രൂപയായി. ഗ്രാമിന് 4,720 രൂപ. ഇന്നലെയും 280രൂപ കൂടിയിരുന്നു. രണ്ടുദിവസത്തിനിടെ 400 രൂപയാണ് ഒരു പവന് മുകളില്‍ വര്‍ധനയുണ്ടായത്. ചൊവ്വാഴ്ച 160രൂപ കുറഞ്ഞ് 37,360 രൂപയായിരുന്നു. ഗ്രാമിന് 4670രൂപ. തിങ്കളാഴ്ച 80രൂപ കൂടി പവന് 37,520 രൂപ...

കൊവിഡ് വ്യാപനം: കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കും

കാസര്‍കോട്: ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന പുനരാരംഭിക്കാന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി വിധി അനുസരിച്ച് ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റില്‍ കുറവ് വരാത്ത സാഹചര്യത്തില്‍ കോവിഡ് നിര്‍വ്യാപനം ലക്ഷ്യമിട്ടുള്ള...

ഉപ്പള കൈകമ്പയിലെ വെടിവെപ്പ്; നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്

ഉപ്പള:  (www.mediavisionnews.in) രണ്ടാഴ്ച മുമ്പ് ഉപ്പള കൈകമ്പയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ മഞ്ചേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു. അയാസ്, അൻഫാൽ ആസിഫ്, റമീസ് എന്നിവർക്കെതിരെയാണ് കേസ്. രണ്ടാഴ്ച മുമ്പ് രണ്ട് കാറുകളിലെത്തിയ സംഘങ്ങൾ തമ്മിൽ ഉപ്പള കൈകമ്പ ദേശീയപാതയിൽ വെച്ച് രണ്ട് പ്രാവിശ്യം വെടിവെപ്പ് നടത്തിയും വാൾ വീശിയും ഭീകരാന്തരം സൃഷ്ടിക്കുകയായിരുന്നു. ഒരു...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 200 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 190 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ ഇതരസംസ്ഥാനത്ത് നിന്നുമെത്തിയതാണ്. 247 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു. നിലവില്‍ 2789 പേരാണ്...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img