Local News

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ ഇന്ന് 65 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചതില്‍ 64 പേര്‍ക്കും സ്മ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയതാണ്. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസമാണ്. ചൊവ്വാഴ്ച 213 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ഡി എം ഒ ഡോ എ വി...

ഉപ്പളയില്‍ യുവാവിനെ കാറില്‍ തട്ടിക്കൊണ്ട് പോയി; 2 മണിക്കൂറിന് ശേഷം വിട്ടയച്ചു

ഉപ്പള (www.mediavisionnews.in): ഇലക്ട്രിക്കല്‍ ജീവനക്കാരനെ കാറില്‍ തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ പൊലീസ് കാര്‍ കണ്ടെത്താനായി പരക്കം പാഞ്ഞു. അതിനിടെ രണ്ട് മണിക്കൂറിന് ശേഷം യുവാവിനെ വിട്ടയച്ചു. ഇന്നലെ രാത്രി ഏഴര മണിയോടെ ഉപ്പളയിലാണ് സംഭവം. ഉപ്പള പത്വാടി സ്വദേശിയും കാസര്‍കോട്ട് താമസക്കാരനുമായ ഇലക്ട്രിക്കല്‍ ജീവനക്കാരനെയാണ് തട്ടിക്കൊണ്ട്‌പോയത്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ബന്തിയോട് ബൈദലയിലെ ഒരു യുവാവ്...

അനധികൃത മണൽക്കടത്ത്: പരിശോധന ശക്തമാക്കി കുമ്പള പൊലീസ്

കുമ്പള ∙ മണൽക്കടത്ത് വ്യാപകമെന്ന പരാതിയെ തുടർന്ന് കുമ്പള സിഐ പി.പ്രമോദ്, എസ്ഐ കെ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന  നടത്തി മണൽ നശിപ്പിച്ചു. മൊഗ്രാൽ പുഴയോരത്ത് സൂക്ഷിച്ച  50 ലോഡ് മണൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പുഴയിലേക്ക് തിരിച്ചു തള്ളി. തുടർച്ചയായുള്ള അവധി ദിവസങ്ങളിലാണ് രാപകൽ അധികൃതരുടെ കണ്ണുവെട്ടിച്ച് മണൽക്കടത്ത് ഏറെയും. വൻ മണൽ...

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു: പവന് 37,880 രൂപയായി

കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ചൊവാഴ്ച 260 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്. മൂന്നുദിവസം 37,600 രൂപയില്‍ തുടര്‍ന്നശേഷമാണ് വര്‍ധന.  ഡോളറിന്റെ തളര്‍ച്ച ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധനയ്ക്ക് കാരണമായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,907.77 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ ഉത്തേജന പാക്കേജുസംബന്ധിച്ച്...

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

കാസര്‍കോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ഫാഷൻ ഗോൾഡ് ജ്വല്ലറി എം ഡി ടി കെ പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പൂക്കോയ തങ്ങളെ ചോദ്യം ചെയ്തത്. തെളിവുകൾ കിട്ടിയെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും അന്വേഷണ സംഘം അറിയിച്ചു. എം സി കമറുദ്ദീൻ എം എൽ എ യെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്, ഇന്ന് രോഗം സ്ഥിരീകരിച്ചത് 64 പേര്‍ക്ക്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ജില്ലയില്‍ കോവിഡ് സ്ഥിരീകിച്ചവരുടെ എണ്ണത്തില്‍ കുറവ്. സമ്പര്‍ക്കത്തിലൂടെ 60 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. ചികിത്സയിലുണ്ടായിരുന്ന 202 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന്...

ഉപ്പളയിൽ മുസ്ലീം ലീഗ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പ്രതികളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു

ഉപ്പള: (www.mediavisionnews.in) മുസ്ലീം ലീഗ് നേതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ട് പേരെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള കൈകമ്പയില്‍ ബംഗള ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുക്താറിന്റെ മകന്‍ ബിലാല്‍ (26), ഉപ്പളയിലെ മുഹമ്മദ് അകില്‍ (23) എന്നിവരെയാണ് കുമ്പള സിഐ പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവരെ വീണ്ടും ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ എടുക്കും....

പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം അഭിനന്ദനാർഹം: ടി.എ മൂസ

ഉപ്പള. സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ പ്രവാസി ലീഗ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്നും സമൂഹ മധ്യത്തിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ടുവന്ന പ്രവാസി ലീഗ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനം പ്രശംസനീയമാണെന്നും മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.എ മൂസ അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഉന്നത വിജയം നേടിയ...

സ്വർണ വിലയിൽ മാറ്റമില്ല, പവന് 37,600 രൂപ

കാസര്‍കോട്: (www.mediavisionnews.in) സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,600 രൂപയാണ് ഇന്നത്തെ വില. ശനിയാഴ്ച സ്വര്‍ണ വില 80രൂപ വീണ്ടും കുറഞ്ഞ് 37,600 രൂപയായിരുന്നു. ഗ്രാമിന് 4,700 രൂപയും. വെള്ളിയാഴ്ചയും 80 രൂപ കുറഞ്ഞിരുന്നു. 37,680 രൂപയായിരുന്നു പവന് വിലനിരക്ക്. ഗ്രാമിന് 4710രൂപ.

നാടിന് അഭിമാനമായ റാങ്ക് ജേതാവ് ഹസീന യാസ്മീനെ ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു

ആലംപാടി: കേരള കേന്ദ്ര സർവകലാശാല എം എ മലയാളം വിഭാഗത്തിൽ മൂന്നാം റാങ്ക് നേടി നാടിന് അഭിമാനമായ ഹസീന യാസ്മിനെ ജിസിസി എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി‌ മൊമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. എരിയപ്പാടി ജമാഅത്തിൽ പെട്ട മൊഗ്രാൽപുത്തൂരിൽ താമസമുള്ള കുട്ടിയെയാണ് അനുമോദിച്ചത്. പരേതനായ പള്ളിന്റടുക്കൽ ഷംസുദ്ദീന്റെ മകളാണ്. എരിയപ്പാടി ബദർ ജമാഅത്ത് കമ്മിറ്റി‌ പ്രസിഡന്റ് ടി.കെ...
- Advertisement -spot_img

Latest News

ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് കൂറ്റൻ പിഴ ചുമത്തി ഫിഫ; നടപടി ഫലസ്തീന്റെ പരാതിയിൽ

ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...
- Advertisement -spot_img