ബായാര്‍: കാട്ടുപന്നിയെ കുടുക്കാന്‍ കമ്പിയില്‍ വൈദ്യുതി കടത്തിവിട്ട കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. ബള്ളൂര്‍ നാരണ ഗുള്ളിയിലെ റാഫേല്‍ ഡിസൂസ (49)യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30മണിയോടെയാണ് സംഭവം.
തോട്ടത്തിലെ വിളകള്‍ പന്നികള്‍ നശിപ്പിക്കുന്നത് പതിവായതോടെയാണ് റാഫേല്‍ ഡിസൂസ തോട്ടത്തിലേക്ക് കമ്പിവേലികള്‍ കെട്ടി വൈദ്യുതി കടത്തി വിട്ടത്. തോട്ടത്തിന്റെ സമീപത്തെ വൈദ്യുതി തൂണില്‍ നിന്ന് നേരിട്ട്...
കാസർകോട്: (www.mediavisionnews.in) ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ കോടാലി വീഴാൻ കാത്തിരിക്കുന്നത് 8400 മരങ്ങൾ. തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള 96 കിലോമീറ്റർ പാതയുടെ ഇരു വശങ്ങളിലുമുള്ള മരങ്ങളാണ് മുറിച്ചു നീക്കുക. മുറിക്കേണ്ട മരങ്ങളുടെ പട്ടികയും അടിസ്ഥാന വിലയും നിശ്ചയിച്ച് സാമൂഹിക വനവൽക്കരണ വിഭാഗം ദേശീയപാത പദ്ധതി ഡയറക്ടർക്കു നൽകി. ലേലം ചെയ്തു വിൽപന...
കാഞ്ഞങ്ങാട്: തെക്കില്‍ ഗ്രാമത്തില്‍ നിര്‍മിച്ച ടാറ്റാ ആശുപത്രി പ്രവര്‍ത്തന ക്ഷമമാക്കണമെന്നാവശ്യപ്പെട്ട് മരണം വരെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയില്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നു മുതല്‍ സമരം തുടങ്ങും. രാവിലെ 10 മണിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും.
കാസര്‍കോടിന്റെ ആരോഗ്യ മേഖലയിലേക്ക്...
കുമ്പള : മണൽക്കടത്തിന് പോലീസ് കൂട്ടുനിൽക്കുകയാണെന്ന് ഭാരതീയ യുവമോർച്ച പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മണൽക്കടത്ത് വിവരം പോലീസിന് നൽകിയാൽ നടപടി സ്വീകരിക്കുന്നില്ല. എന്നാൽ, ഫോൺചെയ്ത വ്യക്തിയുടെ പേരും മൊബൈൽ നമ്പറും മണൽമാഫിയക്ക് പോലീസ് ഒറ്റിക്കൊടുക്കുകയാണ്. കുമ്പള അഴിമുഖപരിസരം, കോട്ടി ഫിഷിങ് കേന്ദ്രം, കോയിപ്പാടി, നാങ്കി, കൊപ്പളം എന്നിവിടങ്ങളിൽനിന്ന് രാത്രി 12 മുതൽ പുലർച്ചെ അഞ്ചുവരെ വ്യാപകമായി...
നീലേശ്വരം ∙ പാമ്പുപിടിത്തം പരിശീലിപ്പിക്കാൻ താൽപര്യമുള്ളവർക്ക് അവസരമൊരുക്കി വനംവകുപ്പ്. തീരദേശ മേഖലകളിൽ പോലും മലമ്പാമ്പുകളും രാജവെമ്പാല ഉൾപ്പെടെയുള്ളയുള്ളവയെ ഇടയ്ക്കിടെ കാണാൻ തുടങ്ങിയതോടെ പാമ്പു പിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ കൂടുതൽ പേർ വേണമെന്ന തീരുമാനത്തെ തുടർന്നാണ് പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നത്. വനംവകുപ്പ് ജീവനക്കാരും താൽക്കാലിക വാച്ചർമാരുമായി ജില്ലയിൽ പാമ്പു പിടിത്തത്തിൽ ശാസ്ത്രീയ പരിശീലനം നേടിയ 21 പേരാണു നിലവിലുള്ളത്.
സാമൂഹിക...
കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞ് 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്റെ വില. 37,760 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.
ആഗോള വിപണിയില്‍ വില സ്ഥിരതയാര്‍ജിച്ചു. യുഎസിലെ സാമ്പത്തിക പാക്കേജുസംബന്ധിച്ച തീരുമാനങ്ങള്‍ക്ക് കാത്തിരിക്കുകയാണ് നിക്ഷേപകര്‍.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം ഒരുശതമാനത്തിലേറെ കുറഞ്ഞ സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ നേരിയ വര്‍ധനവുണ്ടായി....
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...