കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. വെള്ളിയാഴ്ച പവന് 320 രൂപകൂടി 38,400 രൂപയായി. 4,800 രൂപയാണ് ഗ്രാമിന്റെ വില. നാലുദിവസത്തിനിടെ പവന്റെ വിലയില്‍ 720 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയില്‍ കഴിഞ്ഞ ദിവസം വില കുത്തനെ ഉയര്‍ന്നെങ്കിലും പിന്നീട് താഴുകയാണുണ്ടായത്. 1,940 ഡോളര്‍ നിലവാരത്തിലാണ് ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില.
ഡോളര്‍ കരുത്താര്‍ജിച്ചതും...
കാസർകോട് ∙ ബദിയടുക്ക, വെസ്റ്റ്എളേരി പഞ്ചായത്തുകളിൽ പട്ടിക വിഭാഗക്കാരായ സ്ത്രീകൾ അടക്കം ജില്ലയിലെ 19 പഞ്ചായത്തുകളിലെ ഭരണ ചക്രം തിരിക്കാനെത്തുന്നത് വനിതകൾ. ഇതിനു പുറമേ ജില്ലാ പഞ്ചായത്ത്, 3 ബ്ലോക്ക് പഞ്ചായത്തുകൾ, 2 നഗരസഭകളിലെയും അധ്യക്ഷ കസേരയിൽ ഇരിക്കാൻ എത്തുന്നത് രാഷ്ട്രീയ പോരാട്ടത്തിൽ പയറ്റിത്തെളിഞ്ഞ സ്ത്രീകളാണ്. കഴിഞ്ഞ ദിവസമാണ് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ പ്രസിഡന്റ്...
ഉപ്പള: (www.mediavisionnews.in) റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌സ്യൽ ക്ലർക്കിനെ ഒഴിവാക്കാനും പകരം സ്വകാര്യ ഹാൾട്ട് ഏജന്റിനെ നിയമിക്കാനുമുള്ള റെയിൽവേയുടെ നീക്കത്തിനെതിരേ പ്രതിഷേധം. മുൻ വർഷങ്ങളിലും ഇത്തരം നടപടിയുമായി റെയിൽവേ രംഗത്തുവന്നിരുന്നു. എന്നാൽ, നാട്ടുകാരുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ച് പ്രതിഷേധം ശക്തമാക്കുകയും രാജ്മോഹൻ ഉണ്ണിത്താൻ എം.പി., മുൻ എം.പി. പി.കരുണാകരൻ, റെയിൽവേ ബോർഡിലെ പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി (പി.എ.സി.)...
കുമ്പള: സ്വദേശത്തും വിദേശത്തും സമൂഹത്തിന്റെ നാനാ മേഖലകളിൽ വിവിധ കെ എം സി സി കളുടെ പ്രവർത്തനങ്ങൾ മാതൃകാപരവും വിശിഷ്യാ വർത്തമാന കോവിഡ് കാലത്ത് ഇവരുടെ അർപ്പിതവും ആത്മാർത്ഥയും നിറഞ്ഞതും തുലനം ചെയ്യാൻ പറ്റാത്തതാണെന്നും ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കെ എം സി സി പ്രവർത്തനങ്ങൾ അഭിനന്താർഹമാണന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം...
ഹൊസങ്കടി (www.mediavisionnews.in) : ബന്തിയോട് അട്ക്ക വെടിവെപ്പ് കേസിലെ പ്രതികള്‍ സഞ്ചരിച്ച കാര്‍ പിന്തുടര്‍ന്നെത്തിയ പൊലീസ് ജീപ്പിനെ ഇടിച്ച ശേഷം രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി 8 മണിയോടെ മജീര്‍പള്ളം കൊടല മുഗറിലാണ് സംഭവം. കാസര്‍കോട് ഡി.വൈ.എസ്.പിയുടെ സ്‌ക്വാഡ് സഞ്ചരിച്ച ജീപ്പിനെയാണ് പ്രതികള്‍ സഞ്ചരിച്ച കാര്‍ ഇടിച്ചത്.
വെടിവെപ്പ് കേസിലെ ഒന്നാ പ്രതി മൊയ്തീന്‍ ഷെബീറും സംഘവും കാറില്‍...
ഉപ്പള (www.mediavisionnews.in) : ഒരു മാസത്തിനിടെ ഉപ്പളയിൽ ഗുണ്ടാസംഘങ്ങൾ േതാക്കും കഠാരയുമായി ഏറ്റുമുട്ടിയത് 2 തവണ. ഉപ്പള കൈകമ്പയിൽ ഒക്ടോബർ 11 ന് വൈകിട്ട് കാറിലെത്തിയ സംഘം മറ്റൊരു കാറിനെ തടഞ്ഞ് വെടിയുതിർത്തും കഠാരവീശിയും സംഘർഷം സൃഷ്ടിച്ചിരുന്നു. ഈ സംഭവത്തിൽ ആരെയും ഇതു വരെ പിടികൂടാതിരിക്കുമ്പോഴാണ് 31 ന് വീണ്ടും ബന്തിയോട് അടുക്കയിൽ കാറിലെത്തിയ സംഘം...
കാസര്‍കോട്: (www.mediavisionnews.in) ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില 38,000 കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വര്‍ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില.
അതേസമയം, ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നതിനെതുടര്‍ന്നാണ് സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായത്.
എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്തുഗ്രാമിന്...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...