Wednesday, January 21, 2026

Local News

അനധികൃത മത്സ്യബന്ധനം; മഞ്ചേശ്വരം ഹാര്‍ബാറില്‍ കര്‍ണാടകയില്‍ നിന്നെത്തിയ ബോട്ട് പിടികൂടി

മഞ്ചേശ്വരം (www.mediavisionnews.in) : കര്‍ണാടകയില്‍ നിന്നെത്തിയ സംഘം അനധികൃതമായി മഞ്ചേശ്വരത്ത് മീന്‍ പിടിക്കുന്നതിനിടെ തീരദേശ പൊലീസ് പത്തംഗ സംഘത്തിനെയും ബോട്ടും കസ്റ്റഡിലെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് ആറര മണിയോടെ മഞ്ചേശ്വരം ഹാര്‍ബാറില്‍ വെച്ച് മത്സ്യ ബന്ധനത്തിനിടെയാണ് കസ്റ്റഡിലെടുത്തത്. മംഗളൂരു സ്വദേശിയുടെ ഉടമസ്ഥയിലുള്ള ബോട്ടില്‍ കര്‍ണാടക, ആന്ധ്ര സ്വദേശികളായ സംഘമാണ് ഉണ്ടായിരുന്നത്. പിഴ ചുമത്തി രാവിലെ വിട്ടയക്കുമെന്ന്...

യുഡിഎഫ് സിറ്റിങ് സീറ്റുകളിൽ ചെങ്കൊടി പാറിക്കാൻ ഉപ്പയും മകളും മത്സരത്തിന്

തൃക്കരിപ്പൂർ ∙ സിറ്റിങ് യുഡിഎഫ് സീറ്റുകളിൽ ചെങ്കൊടി പാറിക്കാൻ ഉപ്പയും മകളും മത്സരത്തിന്. പടന്ന പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ഷിഫാ കുൽസു അഷ്റഫും പതിനഞ്ചാം വാർഡിലെ കെ.എ.മുഹമ്മദ് അഷ്റഫും ആണ് ശ്രദ്ധേയരായ ഈ സ്ഥാനാർഥികൾ. മുഹമ്മദ് അഷ്റഫിന്റെ മകളാണ് ഷിഫ. ഇരുവരും സിപിഎം സ്ഥാനാർഥികൾ.  ഇരുവരും മത്സരിക്കുന്ന രണ്ടു വാർഡുകളും മുസ്‌ലിം ലീഗിന്റെ പരമ്പരാഗത സീറ്റാണ്....

സ്വര്‍ണവില പവന് 160 രൂപകൂടി 37,680 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു.ശനിയാഴ്ച പവന്റെ വില 160 രൂപകൂടി 37,680 രൂപയായി. 4710 രൂപയാണ് ഗ്രാമിന്. 37,520 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. നവംബര്‍ ഒമ്പതിന് 38,880 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നശേഷം പടിപടിയായി വിലകുറയുകയായിരുന്നു. ആഗോള വിപണിയില്‍ വിലയിടിവ് തുടരുകയാണ്. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1870.82 ഡോളര്‍ നിലവാരത്തിലാണ്. 

ഫുട്ബോൾ കരുത്തുമായി പടന്ന മുഹമ്മദ് റഫീഖ് തിരഞ്ഞെടുപ്പ് കളത്തിൽ

തൃക്കരിപ്പൂർ ∙ പന്തുകളിയിലെ കരുത്തൻ. നിലവിൽ ജില്ലയിൽ ഫുട്ബോളിനു ഉൗർജം പകരുന്ന സംഘാടകൻ. ഇപ്പോൾ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലെ പോരാളി. ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ടി.കെ.എം.മുഹമ്മദ് റഫീഖ് പടന്ന പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ അങ്കത്തിനു കച്ച മുറുക്കിയപ്പോൾ ഫുട്ബോൾ കളത്തിലെ ആവേശമുണ്ട് കാഴ്ചക്കാരിൽ. ഉത്തര കേരളത്തിലെ കളി മൈതാനങ്ങളിലെ  ആരവമായിരുന്നു റഫീഖ്.  പടന്ന ഷൂട്ടേഴ്സിന്റെ ഷാർപ്...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in)  ജില്ലയില്‍ 138 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 128 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 144 .പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6416...

ഉപ്പളയിലെ ഗുണ്ടാ സംഘങ്ങള്‍ ഉള്‍പ്പെടെ 80 പേര്‍ക്ക്‌ നോട്ടീസ്

കാസര്‍കോട്‌: ഉപ്പള കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘങ്ങളെ കാപ്പ നിയമം ചുമത്തി അറസ്റ്റ്‌ ചെയ്യുന്നതിന്‌ മുന്നോടിയായി കൊലക്കേസുകളില്‍ അടക്കം പ്രതികളായ നിരവധി പേര്‍ക്ക് നോട്ടീസ്‌ നല്‍കി. മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ 20 പേര്‍ക്കും കുമ്പളയില്‍ 15 പേര്‍ക്കുമാണ്‌ നോട്ടീസ്‌ നല്‍കിയത്‌. കാസര്‍കോട്‌ സബ്‌ ഡിവിഷന്‍ പരിധിയിലെ കാസര്‍കോട്‌, വിദ്യാനഗര്‍, ബദിയഡുക്ക, ആദൂര്‍, ബേഡകം...

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്: പവന്റെ വില 37,520 രൂപയായി

കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 80 രൂപകുറഞ്ഞ് 37,520 രൂപയായി. 4690 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ 11 ദിവസം കൊണ്ട് പവന്‍ വിലയില്‍ 1,360 രൂപയുടെ ഇടിവാണുണ്ടായത്. തുടര്‍ച്ചയായി അഞ്ചാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവുണ്ടാകുന്നത്. എംസിഎക്‌സില്‍ പത്തുഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,029 രൂപയായി.  ആഗോള...

ചെർക്കളത്തിന്റെ മകളും മകന്റെ പത്‌നിയും സ്ഥാനാർഥികൾ

കാസർകോട്: mediavisionnews.in തദ്ദേശ വകുപ്പു മന്ത്രിയും മുസ്‍ലിംലീഗ് ദേശീയ നിർവാഹക സമിതി അംഗവും ആയിരുന്ന പരേതനായ ചെർക്കളം അബ്ദുല്ലയുടെ മകളും മകന്റെ പത്‌നിയും തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. മകൾ മുംതാസ് സമീറ മഞ്ചേശ്വരം പഞ്ചായത്തിൽ 19 ാം വാ‍ർഡിലും മകന്റെ ഭാര്യ ജസീമ ജാസ്മിൻ ജില്ലാ പഞ്ചായത്ത് സിവിൽ സ്റ്റേഷൻ ഡിവിഷനിലും ആണ് സ്ഥാനാർഥി....

കുമ്പള നായ്ക്കാപ്പിലെ ഹരീഷ് വധം: ഒരാൾകൂടി അറസ്റ്റിൽ

കുമ്പള: (www.mediavisionnews.in) സ്വകാര്യ ഓയിൽ മിൽ  ജീവനക്കാരൻ നായ്ക്കാപ്പിലെ ഹരീഷ് (38)നെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ഐല മൈതാനത്തിനടുത്തെ ഹനീഫ (23)നെയാണ് സിഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ ഓഗസ്റ്റ് 17നു രാത്രി സൂറംബയലിലെ  സംഭവം.  ജോലി കഴിഞ്ഞ് ബൈക്കിലേക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ്  നാലംഗ സംഘം  ഹരീഷിനെ...

എം സി ഖമറുദ്ദീന്‍ എം.എല്‍.എ.ക്ക് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് റിമാൻഡിൽ കഴിയവേ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എം സി ഖമറുദ്ദീൻ എംഎൽഎക്ക് ഹൃദയസംബന്ധമായ രോഗങ്ങളുണ്ടെന്ന് സ്ഥിരീകരണം. ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം. നെഞ്ചുവേദനയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഎയെ പരിയാരം മെഡിക്കൽ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്. ആൻജിയോഗ്രാം പരിശോധന റിപ്പോർട്ട്...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...
- Advertisement -spot_img