Monday, November 10, 2025

Local News

മഞ്ചേശ്വരം മണ്ഡലത്തിൽ 3.02 കോടിയുടെ പദ്ധതികൾ

ഉപ്പള : മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വിവിധ പ്രവൃത്തികൾ നടപ്പാക്കുന്നതിന് 3.02 കോടി രൂപ അനുവദിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ. അറിയിച്ചു. നിയോജക മണ്ഡലം ആസ്തി വികസന സ്കീം, എം.എൽ.എ.യുടെ പ്രത്യേക വികസന നിധി എന്നിവയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 18 റോഡ് പ്രവൃത്തികൾക്കും ഒരു കുടിവെളള പദ്ധതിക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. മണിമുണ്ടെ കടപ്പുറം...

നൂറിലേറെപ്പേര്‍ക്ക് ജോലി; വന്ദേഭാരതിൽ കേരളത്തിന് പ്രതീക്ഷ, തറയും ബർത്തും നിർമ്മിക്കുന്ന ഫാക്ടറി കാസർകോട്

കാസർകോട്:വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ തറ, ബര്‍ത്ത് തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനിയാണ് അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്ലാന്‍റ് തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിന്‍ കോച്ചുകളുടെ തറ, ശുചിമുറി വാതില്‍, ബര്‍ത്ത് എന്നിവയ്ക്ക് വേണ്ട പ്ലൈവുഡുകളാണ് കാസര്‍‍കോട് നിന്ന് തയ്യാറാക്കുക. പ്ലാന്‍റിന്‍റെ തറക്കല്ലിടല്‍ വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു. ചെന്നൈയിലെ വന്ദേഭാരത്...

മുസ്ലീം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ബന്തിയോട് എം.ബി യൂസഫ് അന്തരിച്ചു

കാസര്‍കോട്: മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ബന്തിയോട്ടെ എം.ബി യൂസഫ്(62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലീം ലീഗ് പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ മത-രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ നിറ സാന്നിധ്യമായിരുന്നു....

ഉപ്പളയില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും

കാസര്‍കോട്: കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കര്‍ണ്ണാടക ഉഡുപ്പി സ്വദേശിയായ ഹുളുഗമ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ ബീജാപ്പൂര്‍ സ്വദേശി സന്തോഷ് ദൊഡ്ഡമന(39)യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ മനോജ് ശക്ഷിച്ചത്. 2013 ആഗസ്റ്റ് രണ്ടിനാണ്...

‘നീലേശ്വരം അപകടത്തിൽ ഗുരുതരവീഴ്ച’; ചുരുങ്ങിയ സുരക്ഷാക്രമീകരണങ്ങൾ പോലും പാലിച്ചില്ലെന്ന് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ...

കാസർകോട് നീലേശ്വരത്ത് വെടിപ്പുരക്ക് തീപിടിച്ച് വന്‍ അപകടം; 154 പേർക്ക് പരിക്ക്, എട്ട് പേരുടെ നില ഗുരുതരം

കാസര്‍കോട്: കാസർകോട് നീലേശ്വരത്ത് വെടിപ്പുരക്ക് തീപിടിച്ചു. വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു . 154 പേർക്ക് പരിക്കേറ്റു. 97 പേർ ചികിത്സയിൽ. അപകടത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തു.പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായിട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി 12 മണിയോടെയായിരുന്നു അപകടം. ഷീറ്റ്...

കോഴിവില കുതിക്കുന്നു, വില പ്രദർശന ബോർഡ് സ്ഥാപിക്കാതെ കടകൾ; നാട്ടുകാർ പ്രതിഷേധത്തിൽ

കാസർകോട്∙ ഇറച്ചിക്കോഴിവില വർധിക്കുന്നത് ഉപയോക്താക്കൾക്ക് ദുരിതമാകുന്നു. കാസർകോട്ടും പരിസര പ്രദേശങ്ങളിലുമായി ഇറച്ചിക്കോഴി കിലോവില 145 രൂപയാണ് വില. ഒരുമാസം മുൻപ് കിലോയ്ക്കു 105 രൂപയായിരുന്നു. നിയന്ത്രണമില്ലാതെ വില വർധിക്കുന്നതിനെതിരെ പ്രതിഷേധത്തിലാണ് ഹോട്ടലുടമകൾ ഉൾപ്പെടെയുള്ളവർ. പല കോഴിക്കടകളിലും വില പ്രദർശന ബോർഡ് ഇല്ലെന്നു പരാതിയുണ്ട്. ഉപഭോക്താക്കൾ കോഴി വാങ്ങാനെത്തുമ്പോഴാണ് വില വർധന അറിയുന്നത്. മുൻകാലങ്ങളിൽ മാസത്തിൽ ഒരു...

റിയാദ് – കാസർകോട് ജില്ലാ കെഎംസിസി “കൈസൻ” ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു

റിയാദ്: കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ത്രൈമാസ സംഘടനാ ശാക്തീകരണ ക്യാമ്പയിൻ -കൈസൻ ആരംഭിച്ചു . ലോഗോ പ്രകാശനം മുസ്ലിം ലീഗ് നിയമസഭാ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ. എം.കെ. മുനീർ നിർവഹിച്ചു. റിയാദ് കെഎംസിസി കാസർകോട് ജില്ലാ പ്രസിഡന്റ് ഷാഫി സെഞ്ചുറി ലോഗോ ഏറ്റുവാങ്ങി. സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങളുടെ പങ്കാളിത്തത്തിനും ഊന്നൽ നൽകിയാണ്...

എസ് ഡി പി ഐക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും

മഞ്ചേശ്വരം : എസ് ഡി പി ഐക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വോർക്കാടി ഗ്രാമ പഞ്ചായത്തിലെ ആനക്കല്ലിൽ മണ്ണ് ഖനനവുമായി ബന്ധപ്പെട്ടു പ്രദേശ വാസികൾ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയെ സമീപിച്ചിരുന്നു. തതടിസ്ഥാനത്തിൽ പാർട്ടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ്‌ ബഡാജെയുടെ നേതൃത്വത്തിൽ നേതാക്കൾ സ്ഥലം...

ജി ഐ ഒ ജില്ലാ സമ്മേളനം ഒക്ടോബർ 27 ന് കുമ്പളയിൽ

കുമ്പള."ഇസ്ലാം മോചന പോരാട്ടത്തിന്റെ നിത്യ പ്രചോദനം"എന്ന ശീർശകത്തിൽ ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ കേരള(ജി.ഐ.ഒ) ജില്ലാ സമ്മേളനം ഒക്ടോബർ 27 ന് കുമ്പളയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് നടക്കുന്ന റാലി സമ്മേളന നഗരിയിൽ സമാപിക്കും. ജി.ഐ.ഒ രൂപീകരത്തിൻ്റെ നാൽപതാം വാർഷികത്തിൻ്റെ ഭാഗമായി ആചരിക്കുന്ന കാംപയിനോടനുബന്ധിച്ചാണ്...
- Advertisement -spot_img

Latest News

ന്യൂയോര്‍ക്കില്‍ ചരിത്രം പിറന്നു; മേയര്‍ തിരഞ്ഞെടുപ്പില്‍ മംദാനി വിജയത്തിലേക്ക്; ട്രംപിന് കനത്ത തിരിച്ചടി

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി വിജയത്തിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. 34-കാരനായ മംദാനിയുടെ വിജയം പ്രഖ്യാപിക്കുന്നതോടെ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറാകും...
- Advertisement -spot_img