മഞ്ചേശ്വരം(www.mediavisionnews.in): ആഹ്ലാദ പ്രകടനത്തിനിടെ പൊലീസ് ജീപ്പിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകര്‍ത്ത കേസില്‍ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ മാടയിലെ നിയാസ് (24) ആണ് അറസ്റ്റിലായത്.
തിങ്കളാഴ്ച വൈകിട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുല്‍റഹ്‌മാന്റെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് കുഞ്ചത്തൂര്‍ മാടയില്‍ നടന്ന പ്രകടനം പൊലീസ് തടഞ്ഞതിനെ ചൊല്ലി ഉന്തും തള്ളുമുണ്ടായിരുന്നു.
തുടര്‍ച്ചയായ ദിവസങ്ങളിലെ വിലവര്‍ധനവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 37,280 രൂപയായി.
ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 4660 രൂപയുമായി. 37,600 രൂപയായിരുന്നു ചൊവാഴ്ച പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,863.83 ഡോളര്‍ നിലവാരത്തിലാണ്.
കാസര്‍കോട്: രാത്രി കടലില്‍ ലൈറ്റ് കത്തിച്ച് നടത്തുകയായിരുന്ന മീന്‍പിടുത്തം ഫിഷറീസ് വകുപ്പും തീരദേശപൊലീസും ചേര്‍ന്ന് തടഞ്ഞു. തിങ്കളാഴ്ച രാത്രി 11 മണിയോടെ തൈക്കടപ്പുറത്തെ ഫിഷറീസ് ഉദ്യോഗസ്ഥരും തൃക്കരിപ്പൂര്‍, ബേക്കല്‍, കുമ്പള തീരദേശ പൊലീസും സംയുക്തമായി നടത്തിയ പട്രോളിംഗിനിടെയാണ് അനധികൃതമായി മത്സ്യബന്ധനത്തിനെത്തിയവരുടെ ബോട്ട് പിടികൂടിയത്.
മംഗളൂരു സ്വദേശി സക്കീറിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഫിഷറീസ് റസ്‌ക്യൂ ബോട്ടില്‍...
കാസറഗോഡ്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും ചരിത്ര വിജയം നേടിയ മുൻ കെ എം സി സി നേതാവും, നിലവിൽ മഞ്ചേശ്വരം മണ്ഡലം മുസ്ലിംലീഗ് ട്രഷറർ കൂടിയായ അഷ്‌റഫ് കർളക്ക് തളങ്കര വെൽഫിറ്റ് വില്ലയിൽ വെച്ച് വർണാഭമായ സ്വീകരണം സംഘടിപ്പിച്ചു.
യുഎഇ കെഎംസിസി നേതാവും വെൽഫിറ്റ് ഗ്രൂപ്പ് ഓഫ്...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി.
തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,883.93 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്....
മഞ്ചേശ്വരം:(www.mediavisionnews.in) മഞ്ചേശ്വരത്ത് കടലില്‍ ബോട്ടിലെത്തിയ സംഘം രണ്ട് പൊലീസുകാരെ തട്ടിക്കൊണ്ടുപോയി. പിന്നീട് മംഗളൂരു ഹാര്‍ബാറില്‍ ഇറക്കി വിട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ഷിറിയ തീരദേശ എസ്.ഐ. കെ.വി. രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മഞ്ചേശ്വരം കടലില്‍ വെച്ച് 12 പേര്‍ സഞ്ചരിച്ച കര്‍ണ്ണാടക ബോട്ട് തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിച്ചു. രേഖകളില്‍ ചില സംശയങ്ങള്‍ തോന്നിയതിനാല്‍ ബോട്ട്...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...