കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 75 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു (സമ്പര്‍ക്കം -71, വിദേശം-4,). ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 24065 ആയി. നിലവില്‍ 796 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ചികിത്സയിലുണ്ടായിരുന്ന 157 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ വി രാംദാസ് അറിയിച്ചു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4310...
കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാൻ്റെ കൊലപാതകത്തിൽ മുഖ്യ പ്രതി ഇർഷാദിനെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് ഇർഷാദിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട് ഹൊസ്ദുർഗ് കോടതി ഉത്തരവായത്. തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോടതിയിൽ ഹാജറാക്കണമെന്നും നിർദേശിച്ചു.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം മുഴുവൻ പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും തെളിവെടുപ്പുൾപ്പെടെ നടത്താൻ ലോക്കൽ പൊലീസിന് സാധിച്ചിരുന്നില്ല. റഹ്മാനെ...
കാസര്‍കോട്:(www.mediavisionnews.in) കാലങ്ങളായി മഞ്ചേശ്വരം പഞ്ചായത്ത് ഭരിച്ചിരുന്ന മുസ്ലീംലീഗിന് ഇത്തവണ ഭരണം നഷ്ടമായി. ബിജെപിയും എല്‍ഡിഎഫിന്റേത് ഉള്‍പ്പെടെ സ്വതന്ത്രരും കോണ്‍ഗ്രസ് വിമതയ്ക്ക് വോട്ട് ചെയ്തു. ചിഹ്നത്തില്‍ മത്സരിച്ച സിപിഎം, സിപിഐ അംഗങ്ങള്‍ വിട്ടുനിന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എട്ടു വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് വിമതയ്ക്ക് ഒന്‍പത് വോട്ടുകള്‍ ലഭിച്ചു. ഇതില്‍ ആറെണ്ണം ബിജെപി അംഗങ്ങളുടേതാണ്. ഇതിന്...
ഉപ്പള: മഞ്ചേശ്വരത്ത് യു.ഡി.എഫിൻ്റെ അഭിമാനം കാത്ത മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗിലെ റിഷാന സാബിറിനെ പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുത്തു. 15 അംഗങ്ങളുടെ വോട്ട് നേടിയാണ് റിഷാന പ്രസിഡൻ്റായത്. ബി.ജെ.പിക്ക് നാല് അംഗങ്ങളുടെ വോട്ട് നേടി മൂന്ന് സ്വതന്ത്രരും എൽ.ഡി.എ ഫിന് ഒരംഗവുമാണ് മംഗൽപ്പാടി പഞ്ചായത്തിലുള്ളത്. നാല് വോട്ടുകൾ അസാധുവാക്കി.
മഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ ലീഗിലെ സമീന ടീച്ചര്‍ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. ഇവിടെ യു.ഡി.എഫിനും എന്‍.ഡി.എക്കും ആറ് അംഗങ്ങള്‍ വീതമായിരുന്നു. എല്‍.ഡി.എഫിന് രണ്ടും എസ്.ഡി.പി.ഐക്ക് ഒരംഗവുമാണ്. എല്‍.ഡി.എഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. എസ്.ഡി.പി.ഐ അംഗം ലീഗ് അംഗത്തിന് വോട്ട്‌ചെയ്യുകയായിരുന്നു.
കുമ്പള: കുമ്പളയില്‍ ലീഗ് വിമത കൗലത്ത് ബീവിയും എസ്.ഡി.പി.ഐ അംഗം അന്‍വറും പിന്തുണച്ചതോടെ ലീഗിലെ താഹിറാ യൂസഫ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിനും ബി.ജെ.പിക്കും ഒമ്പത് അംഗങ്ങള്‍ വീതമായിരുന്നു ഉണ്ടായിരുന്നത്. അതിനിടെയാണ് വിമതയുടെ പിന്തുണയോടെ യു.ഡി.എഫിന് പ്രസിഡണ്ട് സ്ഥാനം ലഭിച്ചത്.