Thursday, January 22, 2026

Local News

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 96 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 86 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. 64 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4220 പേര്‍ വീടുകളില്‍ 3912 പേരും സ്ഥാപനങ്ങളില്‍...

ബന്തിയോട് യൂത്ത് ലീഗ് നേതാവിന് കുത്തേറ്റു

ബന്തിയോട്:(www.mediavisionnews.in) യൂത്ത് ലീഗ് ബന്തിയോട് വാർഡ് സെക്രട്ടറിയെ വെട്ടി പരുക്കേൽപ്പിച്ചു. ബന്തിയോട്ടെ ബഷീർ എന്ന ബച്ചിക്കാണ് കുത്തേറ്റത്. ഇന്ന് ഉച്ചയോടെ ബന്തിയോട് ബേരിക്കയിലാണ് സംഭവം. സി.പി.ഐ (എം ) പ്രവർത്തകനായ ഒരാളാണ് അക്രമിച്ചതെന്ന് പറയുന്നു. നേരത്തെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായിരുന്നു. കഴുത്തിന് പരിക്കേറ്റ ബഷീറിനെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊടിയമ്മ പൂക്കട്ടയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു; ആഴ്ച്ചകൾ പിന്നിട്ടിട്ടും നന്നാക്കാൻ നടപടിയില്ല

കുമ്പള: ജല അതോറിറ്റിയുടെ മെയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങി ആഴ്ച്ചകളായി. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തി ദിവസങ്ങൾ കഴിഞ്ഞെങ്കിലും പൊട്ടിയ പൈപ്പ് നന്നാക്കാൻ നടപടിയില്ല. ഇതാടെ ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് റോഡരികിലൂടെ ഒലിച്ചു പോകുന്നത്. കൊടിയമ്മ പൂക്കട്ട റേഷൻ കടയ്ക്കു സമീപത്തായാണ് പൈപ്പ് പൊട്ടി കുടി വെള്ളം പാഴാകുന്നത്. വേനൽകാലം ആരംഭിച്ചതോടെ പ്രദേശത്ത് ജലക്ഷാമം...

ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി; പൊലീസ് എത്തിയപ്പോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു

ഉപ്പള: ഉപ്പളയിലെ മൂന്നംഗ സംഘം കാഞ്ഞങ്ങാട്ട് നിന്ന് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുവന്ന് ബന്ദിയാക്കി. പിന്നീട് പൊലീസിന്റെ കണ്‍മുന്നില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള കൊടിബയലിലാണ് സംഭവം. കാഞ്ഞങ്ങാട്ട് വസ്ത്രക്കടയില്‍ ജോലിചെയ്യുന്ന യുവാവിനെ ഇന്നലെ ഉച്ചയോടെയാണ് ഉപ്പളയിലെ മൂന്നംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. സംഭവമറിഞ്ഞതോടെ പൊലീസ് യുവാവിനെ കണ്ടെത്താനായി രാത്രി ഒമ്പത് മണിവരെ...

വയോധികയുടെ സ്വർണവും പണവും തട്ടിയതായി പരാതി

കുമ്പള: വീട്ടുവേല ചെയ്ത് ജീവിക്കുന്ന കർണാടക സ്വദേശിനിയായ അനാഥ വയോധികയുടെ ഒന്നേകാൽ ലക്ഷം രൂപയും ഇരുപത് പവനും ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. വർഷങ്ങളായി ഉപ്പളയിൽ വീട്ടുജോലികൾ ചെയ്തുവരുന്ന അനാഥയായ ജല്ലു എന്ന വയോധികയുടെ പണവും പണ്ടങ്ങളുമാണ് തട്ടിയെടുത്തത്. ഉപ്പള സ്വദേശിയായ അർശീദും ഭാര്യ ഉമൈബയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് ഇവർ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ...

സ്വര്‍ണ വിലയില്‍ മാറ്റമില്ല: പവന് 37,360 രൂപ

സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4670 രൂപയും ഒരു പവന് 37,360 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ അധികാരമേറ്റ പഞ്ചായത്ത് പ്രസിഡന്റ് ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റതിന് തൊട്ടുപിന്നാലെ ആത്മഹത്യാ ശ്രമം. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റായ ടി.വിജിത്താണ് ആത്മഹത്യക്ക് ശ്രമിച്ചത്.  ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെയാണ് അധികാരമേറ്റത്. സംവരണ പഞ്ചായത്താണിത്. തേഞ്ഞിപ്പാലം പഞ്ചായത്ത് 11ാം വാർഡ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായാണ് ഇദ്ദേഹം വിജയിച്ചത്.

പാക് അനുകൂല മുദ്രാവാക്യം; 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്

കര്‍ണാടക പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനിടെ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച 15 എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസ്. ദക്ഷണ കന്നഡയിലെ ബല്‍ത്താങ്ങാടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉജിറെയിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്തുവച്ചാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഐപിസി 124 എ, 143 പ്രകാരമാണ്...

മുസ്‌ലിം ലീഗ് പിന്തുണച്ചു; മീഞ്ചയില്‍ ബി.ജെ.പിയെ പുറത്താക്കി 20 വര്‍ഷത്തിനു ശേഷം എല്‍.ഡി.എഫ് ഭരണം

മഞ്ചേശ്വരം: ഇരുപത് വര്‍ഷത്തിനു ശേഷം മീഞ്ച പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എല്‍.ഡി.എഫ്. മുസ്‌ലിം ലീഗിന്റെ പിന്തുണയോട് കൂടിയാണ് എല്‍.ഡി.എഫ് പഞ്ചായത്ത് ഭരണം ബി.ജെ.പിയില്‍ നിന്ന് പിടിച്ചെടുത്തത്. ബി.ജെ.പിയിലെ ആശാലതയെയാണ് സി.പി.ഐ അംഗം സുന്ദരി പരാജയപ്പെടുത്തിയത്. ലീഗ് അംഗങ്ങള്‍ വോട്ട് ചെയ്തതോടെ ആറിനെതിരെ ഒന്‍പത് വോട്ടിനാണ് വിജയം. ഇതോടെ സി.പി.ഐയിലെ സുന്ദരി പ്രസിഡന്റും സി.പി.ഐ യിലെ തന്നെ ജയറായ...

എച്ച്.എൻ ക്ലബ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള: സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി ഗോൾഡൻ റഹ്മാനിനെയും, ജനറൽ സെക്രട്ടറിയായി ബാത്തി എച്ച്.എൻനിനെയും ട്രഷററായി അഷ്റഫലിയെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്: തബാറക്,ലത്തീഫ്, റാഷിദ് സെക്രട്ടറി: ആരിഫ്,അഷ്ഫാഖ്,ഫായിസ് എന്നിവരെയും തെരെഞ്ഞെടുത്തു. സാമൂഹ്യ ക്ഷേമം, പരിസര ശുചീകരണം, വിദ്യാഭ്യാസ പുരോഗതി എന്നിവ മുഖ്യ...
- Advertisement -spot_img

Latest News

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ

ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണം നടത്തുമ്പോൾ അതിൽനിന്ന് പുറത്താക്കപ്പെടുന്നവർക്ക്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് സുപ്രീംകോടതി. ഒരു അധികാരവും സ്വതന്ത്രമല്ലെന്നും എസ്‌ഐആർ (തീവ്ര വോട്ടർപട്ടിക പരിഷ്കരണം) കേസ് പരിഗണിക്കവേ, ചീഫ്...
- Advertisement -spot_img