ബന്തിയോട്: വിജയകരമായ പ്രവർത്തനത്തിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായ നാടിനെ ഉന്നതിയിൽ എത്തിച്ച മുൻ മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻലാൻഡ് റെസിഡൻസി അസേസിയേഷന്റെ സ്നേഹാദരവ്.
മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിഷാന സാബിർ ഗ്രീൻ ലാൻഡ് റെസിഡൻസി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ശാഹുൽ ഹമീദ്‌ന് മൊമെന്റോ കൈമാറി. ശേഷം മംഗൽപാടി പഞ്ചായത്ത് വൈസ് പ്രഡിഡന്റ് യൂസഫ്...
കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്നാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഗ്രാമിനും വില കുറഞ്ഞിട്ടുണ്ട്. 15 രൂപ കുറഞ്ഞ് ഒരു...
കാസർകോട്: ബേക്കലിൽ രണ്ട് കോടിയോളം വിലവരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാറിലെ രഹസ്യഅറയിൽ കടത്തുകയായിരുന്ന സ്വർണവുമായി കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
ബേക്കൽ പള്ളിക്കര ടോൾബൂത്തിന് സമീപത്ത് നിന്നും ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സ്വർണം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന. ബെൽഗാം സ്വദേശികളായ തുഷാർ,ജ്യോതിറാം എന്നിവരാണ് പിടിയിലായത്. മംഗലാപുരം...
ഉപ്പള:(www.mediavisionnews.in) ഉപ്പളയില്‍ കുടുംബവഴക്കിനിടെ മൂന്ന് സ്ത്രീകളെ വെട്ടിപരിക്കേല്‍പ്പിച്ചു. സോങ്കാല്‍ ശാന്തിഗുരിയിലെ ലക്ഷ്മി, മക്കളായ മാധവി, രുഗ്മിണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സോങ്കാലിലെ വീട്ടിലെത്തിയ കര്‍ണാടക ബെല്‍ത്തത്തങ്ങാടിയിലെ രവി(40)യാണ് ഭാര്യ ഗൗരിയുടെ അമ്മ ലക്ഷ്മിയെയും ഭാര്യയുടെ രണ്ട് സഹോദരിമാരായ മാധവിയെയും രുഗ്മിണിയെയും വാക്കത്തി കൊണ്ട് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ...
ഉപ്പള: കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മഞ്ചേശ്വരം ഉപ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡണ്ടായി ഇബ്രാഹിം കരീം ഉപ്പള, ജനറൽ സെക്രട്ടറി ബഷീർ ബായാർ, ട്രഷറർ റിയാസ് വാഫി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാ൪ ഒ.എം റഷീദ്, സിറാജ് ളപ്പള, മുനീർ. ജോയിൻ സെക്രട്ടറിമാ൪ റസ്സാഖ് കട്ടത്തട്ക്ക, ശഫീഖ്, മുജീബ് എെ.ടി വിംഗ്...
കുമ്പള:(www.mediavisionnews.in) മംഗളുരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി ഉപ്പള സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായിത്തൊട്ടിയിലെ സാഹിര്‍ (33)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ആരിക്കാടിയില്‍ വെച്ച് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദും സംഘവുമാണ് വാഹന പരിശോധനക്കിടെ സാഹിറിനെ പിടികൂടിയത്.
ആരാധനാലയങ്ങള്‍ക്ക് കമാനങ്ങള്‍ നിര്‍മിക്കുന്നത് പതിവാണെങ്കിലും കാസര്‍കോട് ആയമ്പാറയിലെ ഒരു കമാനത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കമാനമാണ് നിര്‍മിച്ചിരിക്കുന്നത്.
ദേശീയപാത 66ന് അരികിലാണ് ഈ കമാനം. പെരിയയ്ക്കടുത്ത് ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്‍റേയും ബിലാല്‍ മസ്ജിദിന്‍റെയും പ്രവേശനകവാടം. ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും നേരത്തെ ഒരേ ഗെയിറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കത്തില്‍ അത് നശിച്ചു....
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...