കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ് സംഭവം. ബുര്‍ഖയിട്ടെത്തിയ യുവാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഉണ്ടായിരുന്ന സ്ത്രീകളുടെ സമീപത്ത് ചെന്ന് ഇരിക്കുകയായിരുന്നു. പ്രസ്തുത ആളുടെ ചലനത്തില്‍ സംശയം തോന്നിയ ചിലര്‍ നടത്തിയ ചടുലമായ ഇടപെടലിലാണ്...
കാസര്‍കോട്: മുസ്ലീം ലീഗിന്റെ സജീവപ്രവര്‍ത്തകനും മഞ്ചേശ്വരം മണ്ഡലം മുന്‍ ഓഫീസ് സെക്രട്ടറിയുമായിരുന്ന മൊഗ്രാല്‍ ഗവ.വി.എച്ച്.എസ്.എസിന് സമീപത്തെ ടിഎം ഹംസ(62) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു. മുപ്പത് വർഷത്തോളം മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. മംഗല്‍പാടി പഞ്ചായത്തില്‍ പൊതു...
കാസര്‍കോട്: ശനിയാഴ്ച മുതല്‍ ഡിസംബര്‍ 3 വരെ ഹൈദരാബാദില്‍ നടക്കുന്ന സയ്യിദ് മുഷ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള സീനിയര്‍ ടീമില്‍ കാസര്‍കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇടം നേടി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒമ്പതാം തവണയാണ് സയ്യിദ് മുഷ്താഖലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിലേക്കുള്ള കേരള ടീമില്‍ ഇടം നേടുന്നത്....
കാസര്‍കോട്: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം തുടരുന്നതിനിടയിലും തട്ടിപ്പു സംഭവങ്ങള്‍ വ്യാപകമാകുന്നു. മഞ്ചേശ്വരം, ചന്തേര പൊലീസ് സ്റ്റേഷനുകളിലായി രണ്ടു സൈബര്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം, മുസോടി ഹൗസിലെ അബ്ദുല്‍ അസീസിന്റെ 5,69,567 രൂപയാണ് നഷ്മായത്. ഒക്ടോബര്‍ ഒന്നിനു രാത്രി ഏഴുമണിക്കും രണ്ടിനു രാവിലെ എട്ടുമണിക്കും ഇടയിലാണ് പണം തട്ടിയത്. ഐ.സി.ഐ.സി ബാങ്കിന്റെ ഉദ്യോഗസ്ഥനാണെന്നു...
കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സബ് ജില്ലാപരിധിയിലെ 95 സ്കൂളുകളിൽ നിന്നും എണ്ണായിരത്തോളം വിദ്യാർഥികൾ വിവിധ കലാ മത്സര പരിപാടികളിൽ മാറ്റുരയ്ക്കും. മംഗൽപ്പാടി ഗവ.ഹയർ...
കാസര്‍കോട്: വിദ്യാഭ്യാസത്തിനും ശാസ്ത്രഗവേഷണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സിയുടെ പുരസ്‌കാരം ഡോ.മുനീറിന്. യുഎസിലെ ഹാക്കന്‍സാക്ക് മെറിഡിയന്‍ ഹെല്‍ത്ത് ജെഎഫ്‌കെ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ന്യൂറോ സയന്‍സ്റ്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. അമേരിക്കയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ മേഖലയിലും ഗവേഷണത്തിലും വരുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുകയാണെന്നും കൂടുതല്‍ ഇന്ത്യക്കാര്‍ ഈ മേഖലയിലേക്ക്...
കാസർകോട് : മംഗൽപാടി ഗ്രാമപ്പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാൻ മൂന്നുകോടിയുടെ പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്ന് കളക്ടർ കെ. ഇമ്പശേഖർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കുബണൂർ മാലിന്യപ്ലാന്റിൽ ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കളക്ടർ ഇക്കാര്യമറിയിച്ചത്. ഫെബ്രുവരി 12-ന്...