Local News

സെപ്റ്റിക് ടാങ്കില്‍ വീണ് 5 പേര്‍ മരിച്ചു; അപകടം 10 വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഫത്തേഹാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തമുണ്ടായത്. പത്തു വയസുകാരനായ അനുരാഗാണ് കളിക്കുന്നതിനിടെ ആദ്യം സെപ്റ്റില്‍ ടാങ്കില്‍ വീണത്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവര്‍ അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു. സോനു(25), രാം ഖിലാഡി,...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്ന ബി.എസ്.പി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും ബി.എസ്.പി.യുടെയും പാര്‍ട്ടി പിന്തുണക്കുന്ന സ്വതന്ത്രരും മത്സരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് പി. ചന്ദ്രന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മഞ്ചേശ്വരം കെ. സുന്ദര (മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട്), കാസര്‍കോട് കെ.പി. വിജയന്‍ (കാസര്‍കോട് മണ്ഡലം പ്രസിഡണ്ട്), ഉദുമയില്‍ പി. ചന്ദ്രന്‍ (ജില്ലാ പ്രസിഡണ്ട്), തൃക്കരിപ്പൂരില്‍ കുഞ്ഞമ്പു കൂങ്ങോട് എന്നിവരാണ് ബി.എസ്.പി....

കെ.സുരേന്ദ്രന്റെ ഹെലികോപ്ടർ യാത്ര; പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ എൽഡിഎഫ് സൈക്കിൾ റാലി

മഞ്ചേശ്വരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ കോടികൾ ചെലവിട്ട് മഞ്ചേശ്വരത്തും കോണിയിലും ഹെലികോപ്ടറിൽ പറന്ന് മത്സരിക്കുന്നതിലും ഇന്ധന വില വർദ്ധനവിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ പൈവലികെയിൽ സുരേന്ദ്രൻ വന്ന് ഇറങ്ങിയ സ്ഥാലത് നിന്നും ലാൽബാഗ് വരെ സൈക്കിൾ റാലി സംഘടിപ്പിച്ചു. എൽഡിഎഫ് സ്ഥാനാർഥി സ.വി വി രമേശൻ, മണ്ഡലം സെക്രട്ടറി വി പി പി...

വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്‌

കാസര്‍കോട്‌: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അതിര്‍ത്തികള്‍ വഴി പണം ,മദ്യം, മയക്കുമരുന്ന്‌, ആയുധം തുടങ്ങിയവ കടത്തുന്നത്‌ തടയാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന്‌ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ്‌ ചെലവ്‌ നിരീക്ഷകരായ എം.സതീഷ്‌ കുമാര്‍, സഞ്‌ജയ്‌പോള്‍ എന്നിവര്‍ നിര്‍ദ്ദേശിച്ചു. തെരഞ്ഞെടുപ്പില്‍ അതിര്‍ത്തി വഴി പണം കടത്തുന്നതിനും ചെലവഴിക്കുന്നതിനും സാധ്യതയുള്ള പ്രദേശങ്ങള്‍ പ്രത്യേകം പരിശോധനയ്‌ക്ക്‌ വിധേയമാക്കാന്‍ നിരീക്ഷകര്‍...

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നേ മഞ്ചേശ്വരത്ത് പറന്നിറങ്ങി കെ സുരേന്ദ്രൻ

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെ മഞ്ചേശ്വരത്ത് പറന്നിറങ്ങി കെ സുരേന്ദ്രൻ. മഞ്ചേശ്വരം മണ്ഡലത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ മത്സര രംഗത്ത് ഉണ്ടാകുമെന്ന വാര്‍ത്തകൾക്കിടെയാണ് കെ സുരേന്ദ്രൻ മണ്ഡലത്തിലെത്തിയത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ കെ സുരേന്ദ്രന് വലിയ സ്വീകരണവും പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നു. സ്ഥാനാര്‍ത്ഥി തന്നെയെന്ന് വിട്ട് പറയാൻ കെ സുരേന്ദ്രൻ തയ്യാറായില്ല. എല്ലാ മണ്ഡലങ്ങളിലേയും...

മഞ്ചേശ്വരത്ത് പ്രചാരണം സജീവമാക്കി യു.ഡി.എഫും എൽ.ഡി.എഫും

മഞ്ചേശ്വരം : പ്രഖ്യാപനത്തിന് പിന്നാലെ മുന്നണി സ്ഥാനാർഥികൾ മഞ്ചേശ്വരത്ത് പ്രചാരണം സജീവമാക്കി. യു.ഡി.എഫ്. സ്ഥാനാർഥി എ.കെ.എം.അഷ്റഫ് ശനിയാഴ്ച കുമ്പള, എൻമകജെ, പുത്തിഗെ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പ്രചാരണം നടത്തി. കടകളിലും വീടുകളിലും വോട്ടഭ്യർഥിച്ചു. എൻമകജെ പഞ്ചായത്ത് യു.ഡി.എഫ്. കൺവെൻഷനിൽ പങ്കെടുത്തു. കുമ്പള ഷാഫി ഇമാം അക്കാദമിയിൽ സന്ദർശനം നടത്തി. യു.ഡി.എഫ്. മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ...

കുറഞ്ഞ ഭൂരിപക്ഷം, 89 വോട്ടുകൾക്ക് സുരേന്ദ്രനെ തോൽപ്പിച്ച മണ്ഡലം; തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വൈരുധ്യങ്ങൾ…

കാസർകോട് ∙ ‌‌2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മണ്ഡലമായിരുന്നു മഞ്ചേശ്വരം. കേവലം 89 വോട്ടുകൾക്ക് മുസ്‌ലിം ലീഗിലെ പി.ബി.അബ്ദുൽ റസാഖ് ബിജെപി സംസ്ഥാന പ്രസിഡന്റ് കൂടിയായ കെ.സുരേന്ദ്രനെ തോൽപിച്ചതാണ് ജില്ലയിലെ വടക്കേ അറ്റത്തെ മണ്ഡലത്തെ ശ്രദ്ധേയമാക്കിയത്. ജില്ലയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ്...

അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കാസർകോട് സ്വദേശി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി. കാസർകോട്ടെ ഖാലിദ്(45)ആണ് പിടിയിലായത്. വൈറലാകാന്‍ സിംഹക്കുട്ടിയെ മയക്കി കിടത്തി വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; ഒടുവില്‍ വെട്ടിലായി ദമ്പതികള്‍ ഖാലിദിൽ നിന്ന് 737 ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്ന് വന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയ...
- Advertisement -spot_img

Latest News

രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ വരുമോ? പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് പിന്നാലെ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?

ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...
- Advertisement -spot_img