കാസർകോട്: കാസർകോട് ജില്ലയിലെ മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ പുതുതായി ചേർക്കപ്പെട്ട വോട്ടർമാർ നിർണ്ണായകമാകും. 2019 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ഇപ്പോൾ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും ജില്ലയിൽ മൂന്ന് മുന്നണികൾ തമ്മിലുള്ള അന്തരം വളരെ കുറഞ്ഞ സാഹചര്യത്തിൽ കാൽലക്ഷത്തിലധികം വോട്ടുകൾ ആരോട് കൂറുപുലർത്തുമെന്നത് മുന്നണികളുടെ ചങ്കിടിപ്പ് കൂട്ടുന്നുണ്ട്.
ലോക് സഭ തിരഞ്ഞെടുപ്പിൽ...
കാസർകോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അന്തരിച്ചു. 86 വയസ്സായിരുന്നു. താജുശ്ശരീഅ എന്നാണ് പണ്ഡിത ലോകം അദ്ദേഹത്തെ വിളിച്ചിരുന്നത്.
1935 മാർച്ച് നാലിന് അബ്ദുർറഹ്മാൻ ഹാജി – മറിയം ദമ്പതികളുടെ മകനായി കാസർകോട് താലൂക്കിലെ ഷിറിയക്കടുത്ത് ഒളയം എന്ന പ്രദേശത്തായിരുന്നു ആലികുഞ്ഞി ഉസ്താദിന്റെ ജനനം. പഴയ കാലത്തെ ഓത്തുപള്ളിയിലാണ്...
പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കൾക്ക് ക്രൂര മർദനം. കർണാടകയിലെ ബെൽത്തങ്ങാടിയിലെ മേലാന്തബെട്ടുവിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. പശുക്കളെ കടത്തുന്നുവെന്നാരോപിച്ച് ഇവരുടെ വാഹനം തടഞ്ഞു നിർത്തി മർദിക്കുകയിരുന്നു. എന്നാൽ ഇവർ സഞ്ചരിച്ച വാഹനത്തിൽ പശുക്കളുണ്ടായിരുന്നില്ല. സംഭവത്തിൽ ദക്ഷിണ കന്നഡ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. അബ്ദുൽ റഹീം, മുഹമ്മദ് മുസ്തഫ എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
യുവാക്കൾ...
മംഗളൂരു: ഇതര മതസ്ഥയായ യുവതിക്കൊപ്പം യാത്ര ചെയ്തുവെന്ന് ആരോപിച്ച് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു. മംഗളൂരുവിൽ ഇന്നലെ രാവിലെയാണ് സംഭവം. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ നില ഗുരുതരമാണ്. ആക്രമണത്തില്‍ യുവതിക്കും പരിക്കേറ്റു.
മംഗളുരു നഗരത്തില്‍ ഇന്നലെ രാവിലെ ഒമ്പതരയോടെ സഹപാഠികളായ വിവിധ മത വിഭാഗങ്ങളില്‍...
മംഗളൂരു: തലപ്പാടിയിലെ ബാറിന് സമീപം എം.ഡി.എം.എ മയക്കുമരുന്ന് മരുന്ന് വില്‍പ്പന നടത്തിയ ഉപ്പള സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഉ പ്പള സ്വദേശികളായ ഫസല്‍ പി.എം (27), മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് ഉള്ളാള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തലപ്പാടി മദ്യശാലക്ക് സമീപം എം.ഡി.എം.എ മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നാണ്...
മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥിയെ കാണാനില്ലെന്ന് പരാതി. സ്ഥാനാർഥി കെ.സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ഇന്നലെ വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലീ നേതൃത്വത്തിന്റെ പരാതി. എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന്...
കാസര്‍ഗോഡ്: അതിര്‍ത്തി കടന്ന് സംസ്ഥാനത്ത് എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം തിരിച്ചടിയായത് കേരള ബി.ജെ.പിക്ക്.
ഇതോടെ വിഷയത്തില്‍ ബി.ജെ.പി നേതൃത്വം ഇടപെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ണാടക നിലപാട് മയപ്പെടുത്തിയതെന്നും നിരീക്ഷണമുണ്ട്. തലപ്പാടിയില്‍ യാത്രക്കാര്‍ക്ക് ശനിയാഴ്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനയുണ്ടായിരുന്നില്ല.
കര്‍ണാടക അതിര്‍ത്ഥി മണ്ഡലമായ മഞ്ചേശ്വരത്ത് ബി.ജെ.പി സംസ്ഥാന...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...