Local News

കാസര്‍കോട്‌ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്‌ഡൗണ്‍

കാസര്‍കോട്‌:(mediavisionnews.in) ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 15 ശതമാനത്തില്‍ അധികം റിപ്പോര്‍ട്ട്‌ ചെയ്‌ത കാസര്‍കോട്‌ ജില്ലയിലെ 18 ഗ്രാമ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട്‌ നഗരസഭയിലും ട്രിപ്പിള്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തി. ഇതനുസരിച്ച്‌ പരിശോധന കര്‍ശനമാക്കും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയാല്‍ പിഴയും നടപടിയും ഉണ്ടാകും. കാഞ്ഞങ്ങാട്‌ നഗരസഭ ഉദുമ, വെസ്റ്റ്‌ എളേരി, മടിക്കൈ, എന്‍മകജെ, കള്ളാര്‍, കോടോം ബേളൂര്‍, ചെമ്മനാട്‌, കിനാനൂര്‍...

കാരുണ്യ മേഖലയിൽ ദുബൈമലബാർ കലാസാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങൾ ശ്ലാകനീയം: എ.കെ.എം അഷ്റഫ് എം.എൽ.എ

മൊഗ്രാൽ: ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ ഇടതടവില്ലാത്ത പ്രവർത്തനങ്ങൾ നടത്തി മുന്നേറുന്ന ദുബൈമലബാർ കലാ സാംസ്കാരിക വേദി ഇതര സംഘടനകൾക്ക് മാതൃകയാണന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. മൊഗ്രാലിലെ കോവിഡ് സെൻ്ററിൽ കഴിയുന്നവർക്കും ആരോഗ്യ ഉദ്യോഗസ്ഥർക്കും ഉപ്പള ഗോൾഡ് കിംഗ് ഫാഷൻ ജ്വല്ലറിയുമായി സഹകരിച്ച് നൽകിയ വിഭവ സമൃദമായ ഉച്ചഭക്ഷണത്തിൻ്റെ കൈമാറൽ ചടങ്ങ് നടത്തി സംസാരിക്കുകയായിരുന്നു...

കാഞ്ഞങ്ങാട് കെ എസ് ആർ ടി സി ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് ഗുരുതരം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത് എൻഫിൽഡ് ഷോറൂമിന് സമീപം ദേശീയ പാതയിൽ കെ എസ് ആർ ടി ബസും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടം. കുമ്പള ആരിക്കാടി സ്വദേശി അലി (38)  ആണ് മരിച്ചത്. കാറിന്റെ ഡ്രൈവർ സീറ്റിലുണ്ടായിരുന്നയാളാണ് മരിച്ചതെന്നാണ് കരുതുന്നത്....

മഞ്ചേശ്വരത്തും കുമ്പളയിലും സി.ഐമാര്‍ ചാര്‍ജ്ജെടുത്തു

മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ്‌ സ്റ്റേഷനിലെ സി.ഐ ആയി സന്തോഷ്‌കുമാറും, കുമ്പള സി.ഐ ആയി പ്രമോദ്‌ കുമാറും ചുമതലേയറ്റു. നേരത്തെ കുമ്പള എസ്‌.ഐ ആയിരുന്ന സന്തോഷ്‌ കുമാറിന്‌ സി.ഐ ആയി സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു.

കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ചു; പ്രദേശവാസികളായ മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട് :  കാസര്‍കോട് ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരാളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 5 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പാണ് പെണ്‍കുട്ടി ലൈംഗികപീഡനത്തിന് ഇരയായത്. ചെല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ നമ്പറിലേക്ക് ഒരു പൊതുപ്രവര്‍ത്തകന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ്...

ആറുവയസുകാരി ഷാള്‍ കുരുങ്ങി മരിച്ചതല്ല, കൊലപാതകം; പ്രതി മരണവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞ അയല്‍വാസി

വണ്ടിപ്പെരിയാര്‍: ചുരക്കുളം എസ്റ്റേറ്റില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറുവയസ്സുകാരി മരിച്ച സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചുരക്കുളം എസ്റ്റേറ്റില്‍ അര്‍ജുന്‍ (21)ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ വാഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ...

കാസര്‍കോട് വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ മൂന്നുപേരും മരിച്ചു, മൃതദേഹങ്ങള്‍ കണ്ടെത്തി

കാസര്‍കോട്: കാസർകോട് വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെട്ട മൂന്നുപേരും മരിച്ചു. സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോയാണ് കാസർകോട് ഹാർബറിന് സമീപം ശക്തമായ തിരമാലയിൽപ്പെട്ട് മീൻപിടുത്ത ബോട്ട് മറിഞ്ഞ് മൂന്നുപേരെ കാണാതായത്. ഏഴ് പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ നാല് പേരെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് രക്ഷപ്പെടുത്തി....

കോവിഡ് ടെസ്റ്റുമായി സഹകരിച്ചില്ലെങ്കിൽ കുമ്പള പഞ്ചായത്ത് പരിധിയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരും: പ്രസിഡണ്ട് താഹിറ യൂസുഫ്

കുമ്പള: നിലവിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പരിധിയിൽ കോവിഡ് പരിശോധന കുറവായതിനാൽ പോസിറ്റിവിറ്റി കൂടുതലായി കാണിക്കുകയാണന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസുഫ് പറഞ്ഞു. ലക്ഷണങ്ങൾ ഉള്ളവർ പോലും പരിശോധനയുമായി സഹകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയർന്ന സ്ഥിതിക്ക് പഞ്ചായത്ത് പരിതിയിലെ കളത്തൂർ സ്കൂൾ, കുമ്പള ടൗൺ പിബി കോംപൗണ്ട്, മൊഗ്രാൽ സ്ക്കൂൾ എന്നിവിടങ്ങളിൽ...

40 കിലോ കഞ്ചാവുമായി രണ്ട്‌ കാ​സ​ർ​കോ​ട് സ്വദേശികൾ മംഗളൂരുവിൽ പിടിയിൽ

മംഗളൂരു : ചെറുനാരങ്ങ കയറ്റിയ പിക്കപ്പ് ജീപ്പിൽ കേരളത്തിലേക്ക് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 40 കിലോഗ്രാം കഞ്ചാവുമായി രണ്ട് കാസർകോട്ടുകാർ പിടിയിൽ. കമ്പല്ലൂർ സ്വദേശി ശിഹാബുദ്ദീൻ (32), കടുമേനി സ്വദേശി ലത്തീഫ് (38) എന്നിവരെയാണ് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ ഹരിറാം ശങ്കറിന്റെ നിർദേശത്തെതുടർന്ന് മംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഉർവ പോലീസ് സ്റ്റേഷൻ പരിധിയിലെ കൊട്ടാരച്ചൗക്കി ചെക്ക്‌പോസ്റ്റിൽ...

ലക്ഷ്യമിട്ടത് ചെർക്കളയിലെ എടിഎം എന്ന് സൂചന; കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി

ചെർക്കള: (www.mediavisionnews.in) ആളൊഴിഞ്ഞ കെട്ടിടത്തിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട കുപ്രസിദ്ധ മോഷ്ടാവ് ഉൾപ്പെടെ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഉപ്പളയിലെ അബ്ദുൽ റൗഫ് (മീശ റൗഫ്-43), മഞ്ചേശ്വരം പാവൂരിലെ അബ്ദുൽ ഖാദർ (33) എന്നിവരെയാണ് ചെങ്കള ബാലടുക്കയിൽ നിന്നു പിടിയിലായത്. ഹാമർ, അരമീറ്റർ നീളത്തിലുള്ള കമ്പിപ്പാര, സ്ക്രൂ ഡ്രൈവർ...
- Advertisement -spot_img

Latest News

സമസ്ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പണ്ഡിതനുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ (81) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം...
- Advertisement -spot_img