Local News

ബന്തിയോട് അട്ക്ക സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു

ബന്തിയോട്: ബന്തിയോട് അട്ക്കം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. അട്ക്കം ഹാജി എഫ്.എം റോഡിലെ ബിലാല്‍ പള്ളിക്ക് സമീപത്തെ ഹമീദ് ചേവാര്‍-സുഹ്‌റ ദമ്പതികളുടെ മകന്‍ സത്താര്‍ (25) ആണ് മരിച്ചത്. ദുബായില്‍ കമ്പനിയില്‍ ജോലി നോക്കി വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. അട്ക്കം എ.സി.സി. ക്ലബ്ബ് മെമ്പറാണ്. സഹോദരങ്ങള്‍:...

പൈവളികെ കുരുടപദവിൽ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച നിലയിൽ, രണ്ട് പേർ അറസ്റ്റിൽ

പൈവളികെ: കുരുടപദവിൽ തിമിരടുക്കയില് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുപത്തിനാലുകാരനായ അബ്ദുല്‍ റഹ്മാനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് സംഘം ഇയാളെ വഴിയില്‍ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ  പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീര്‍, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്....

മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലെ ലാബിലേക്ക് അയച്ചു

ബെ​ഗളൂരു: മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോ​ഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ. ഇയാൾ കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയിരുന്നു. ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട് അതേസമയം കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിൽ 140 പേരുടെ സാമ്പിളും...

കുമ്പള കൊടിയമ്മയില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് കുത്തേറ്റു

കുമ്പള: കുമ്പളയില്‍ കൊലക്കേസ് പ്രതിയുടെ കുത്തേറ്റ് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന് ഗുരുതരം. ആരിക്കാടി കടവത്തെ ഇബ്രാഹിമിന്റെ മകനും മത്സ്യത്തൊഴിലാളിയുമായ സൈനുദ്ദീനാ(30)ണ് കുത്തേറ്റത്. സൈനുദ്ദീനെ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച വൈകിട്ട് 7 മണിക്ക് സൈനുദ്ദീന്‍ കൊടിയമ്മയില്‍ നില്‍ക്കുമ്പോള്‍ കാറിലെത്തിയ കൊലക്കേസ് പ്രതി തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. കുമ്പള എസ്.ഐ. വി.കെ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ്...

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ എട്ടുമാസത്തിനിടെ സ്ഥലംമാറിയത് നാല് ബി.ഡി.ഒ.മാർ, ആറ് പഞ്ചായത്തുകളിൽ വി.ഇ.ഒ.മാരില്ല

മഞ്ചേശ്വരം: സർക്കാർ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കുവേണ്ടി എത്തുന്ന നാട്ടുകാർ വലയുന്നു. ഒഴിവുകൾ നികത്താത്തതും ജീവനക്കാർ സ്ഥലം മാറിപ്പോകുന്നതുമാണ് പ്രധാന കാരണം. മഞ്ചേശ്വരത്തെ പല സർക്കാർ ഓഫീസുകളും ജീവനക്കാരുടെ കുറവുമൂലം പ്രയാസമനുഭവിക്കുയാണ്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബി.ഡി.ഒ.യുടെ ഒഴിവിലേക്ക് നിയമനം നടന്നിട്ടില്ല. നിലവിൽ ബി.ഡി.ഒ. ഇൻ ചാർജാണ് കാര്യങ്ങൾ നോക്കിനടത്തുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ നാല്...

കുമ്പള ഉളുവാര്‍ വാര്‍ഡില്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്ക് തുടക്കമായി

കുമ്പള: കുമ്പള പഞ്ചായത്തിലെ ഉളൂവാര്‍ വാര്‍ഡില്‍ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജില്‍ നിന്നും 75 ലക്ഷം രൂപയും ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും 93 ലക്ഷം രൂപയും ചെലവഴിച്ചാണ് 450 വീടുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ബംബ്രാണ പമ്പ് ഹൗസിലെ വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് വെള്ളമെത്തിക്കുന്നത്. പദ്ധതി...

മഞ്ചേശ്വരം മജിർപള്ളത്ത് പണമിടപാടിനെച്ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ 2 പേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് മജിര്‍പ്പള്ളത്ത് യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ഒരു സംഘം കര്‍ണാടക പൊലീസിന് കൈമാറിയതായി വിവരം. അതേസമയം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശികളായ യഹ്‌യ, ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരെ പൊലീസ് അന്വേഷിച്ചുവരുന്നു. ഇന്നലെ രാത്രി 7മണിയോടെയാണ് മജിര്‍പ്പള്ളത്തെ സവാദി(28)നെ കാറില്‍...

ഷിറിയ പുഴയിൽ ഒളയം, പി.കെ.നഗർ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്ത് പിടികൂടി

കുമ്പള : ഷിറിയ പുഴയിൽ ഒളയം, പി.കെ.നഗർ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്ത് കുമ്പള പോലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഒളയം കടവിന് സമീപം നടത്തിയ പരിശോധനയിലാണ് രണ്ട് മണൽ കടത്ത് വള്ളങ്ങൾ പിടികൂടിയത്. പോലീസുകാർ പുഴയിലിറങ്ങി തോണി പിടികൂടി കരയ്ക്കെത്തിച്ചു. തോണികൾ ജെ.സി.ബി. ഉപയോഗിച്ച് തകർത്തു. കടൽക്കരയിൽനിന്ന് തോണിയിൽ പൂഴി നിറച്ച് കടവുകളിലെത്തിച്ച് വില്പനയാണ് പ്രദേശത്ത്...

ഡൽഹിയിൽ റാബിയ സൈഫിയെ പീഠിപ്പിച്ചു കൊന്നകേസിന്റെ ദുരൂഹത നീക്കണം: മഞ്ചേശ്വരം മണ്ഡലം വനിതാ ലീഗ്‌ കമ്മറ്റി

ഉപ്പള: രാജ്യതലസ്ഥാനത്ത് സിവിൽ ഡിഫൻസ് ഓഫീസറെ (സിഡിഒ) കൂട്ടബലാത്സംഗത്തിനിരയാക്കിയും അവയവങ്ങൾ ഛേദിച്ചും ക്രൂരമായി കൊലപ്പെടുത്തിയതിലെ ദുരൂഹത നീക്കുക, കൊലപാതകത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വനിതാ ലീഗ്‌ കമ്മറ്റിയുടെ നിർദേശപ്രകാരം മഞ്ചേശ്വരം മണ്ഡലം വനിതാലീഗ്‌ കമ്മിറ്റി ഉപ്പള താലൂക് ഓഫിസിന് മുന്നിൽ പ്രതിഷേധ...

കൊടിയമ്മ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ഇൻഡോർ സ്റ്റേഡിയം; എംഎൽഎയും സംഘവും പരിശോധന നടത്തി

കുമ്പള ∙ കൊടിയമ്മ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സജ്ജീകരണങ്ങളോടെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം വരുന്നു.എ.കെ.എം.അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു അവലോകനം നടത്തി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ ചെലവിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം യഥാർഥ്യമാകുന്നത്. ഇതിൽ...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img