Local News

ബണ്ട്വാളില്‍ പള്ളിയില്‍ അതിക്രമിച്ചുകടന്ന സംഘം ഖാസിയെ അക്രമിക്കാന്‍ ശ്രമിച്ചു; മൂന്നുപേര്‍ അറസ്റ്റില്‍

മംഗളൂരു: ബണ്ട്വാളില്‍ പള്ളിയില്‍ അതിക്രമിച്ചുകടന്ന് ഖാസിയെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബണ്ട്വാള്‍ കര്‍ണാട് സ്വദേശികളായ ശരണ്‍ (24), വിഘ്‌നേഷ് (23), ഹര്‍ഷിത്ത് (22) എന്നിവരാണ് അറസ്റ്റിലായത്. നവംബര്‍ 14ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പള്ളിയില്‍ അതിക്രമിച്ചുകയറിയ മൂന്നംഗസംഘം ഖാസിയെ അസഭ്യം പറയുകയും അക്രമണത്തിന് മുതിരുകയുമായിരുന്നു....

എ കെ എം അഷ്റഫ് എംഎൽഎയുടെ പരിശ്രമങ്ങൾക്ക് ഫലംകണ്ടു; ജില്ലയിലെ ആദ്യത്തെ നിയമപഠന കേന്ദ്രം മഞ്ചേശ്വരത്ത് നവംബർ 20ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മഞ്ചേശ്വരം: ജില്ലയിലെ ആദ്യത്തെ നിയമപഠന കേന്ദ്രം മഞ്ചേശ്വരത്ത് കണ്ണൂർ യൂണിവേഴ്സിറ്റി 8 കോടി രൂപ ചിലവിൽ നിർമ്മിച്ച യൂണിവേഴ്സിറ്റി ക്യാമ്പസ് കെട്ടിടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം എംഎൽഎയായി തെരെഞ്ഞെടുത്തത് മുതൽ എകെഎം അഷ്‌റഫ്‌ നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് വർഷങ്ങൾക്ക്‌ മുൻപ് കണ്ണൂർ യൂണിവേഴ്സിറ്റി കോടികൾ ചിലവൊഴിച്ച് നിർമ്മിച്ച് ഉദ്ഘാടനം പോലും...

അതിശക്തമായ മഴ; കാസര്‍ഗോഡ് ജില്ലയില്‍ കോളേജ് ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(15.11.2021) അവധി

അതിശക്തമായ മഴ തുടരുന്നതിനാല്‍ കാലാവസ്ഥ വകുപ്പ് കാസര്‍ഗോഡ് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ((15) തിങ്കള്‍ ) ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അവധി പ്രഖ്യാപിച്ചു. കോളേജുകള്‍ക്ക് അവധി ബാധകമല്ല

മഞ്ചേശ്വരം ഹൊസബെട്ടു ഗവണ്മെന്റ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിംഗ്‌ പഠനോപകരണങ്ങൾ നൽകി

മഞ്ചേശ്വരം: കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് കടന്നപ്പോൾ ഹൊസബെട്ടു ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ നൽകി മാതൃകയായി ഹനീഫ് ഗോൾഡ്കിംഗ്. കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസിംഗ്...

ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസിൽ രണ്ട് ടിബറ്റ് പൗരന്‍മാര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 1.12 ലക്ഷം രൂപ കൈക്കലാക്കിയ രണ്ട് ടിബറ്റ് പൗരന്മാര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ലോബ്‌സാങ് സാംഗ്യ(24), ദക്പ ഫുണ്ടെ (40) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര കന്നഡയിലെ മുണ്ടുകോട് ടിബറ്റന്‍ കോളനിയിലാണ് ഇരുവരും താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു അത്താവര്‍ സ്വദേശിയായ അലക്‌സാണ്ടറുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഇയാളുടെ അക്കൗണ്ടില്‍...

ഉപ്പള കുബണൂരില്‍ 44 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

ബന്തിയോട്: വില്‍പ്പനക്കായി വീടിന് സമീപം ഷെഡില്‍ സൂക്ഷിച്ച 44 കിലോ കഞ്ചാവുമായി ഗൃഹനാഥനെ കുമ്പള എക്‌സൈസ് സംഘം അറസറ്റ് ചെയ്തു. കുബണൂര്‍ മടന്തൂരിലെ സുലൈമാന്‍ (55) ആണ് അറസ്റ്റിലായത്. എക്‌സൈസ് അസി. കമ്മീഷണര്‍ കൃഷ്ണകുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കുമ്പള എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. അഖിലും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ...

ബന്തിയോട് വെൽകെയറിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് തിങ്കളാഴ്ച

കുമ്പള: ബന്തിയോട് വെൽകെയർ ക്ലിനിക്കിന്റെ ആഭുഖ്യത്തിൽ തിങ്കളാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ പത്തു മണിക്ക് മംഗൽപാടി പഞ്ചായത്ത് പതിനാറാം വാർഡ് അംഗം റഷീദ ഹനീഫ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചാണ് തിങ്കളാഴ്ച ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുതുതായി ചാർജെടുത്ത ഡോ. ജിതിൻ മോഹൻ നേതൃത്വം നൽകും. ജീവിത...

എയ്ഡ്സ് ബോധവത്ക്കരണം; ‘പൊസിറ്റീവ്’ ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

കുമ്പള: എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന 'പൊസിറ്റീവ് 'ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്സിയിൽ വെച്ച് നടന്ന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ ചിത്രീകരണത്തിന്റെ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിച്ചു. അഭിനയിക്കുന്നവർ ഭൂരിഭാഗവും കുമ്പളസി.എച്ച്സിയിലെ ജീവനക്കാരാണ്. സിനിമയുടെ ആശയം ഹെൽത്ത്...

പത്മശ്രീ ജേതാവായ ഹ​രേ​ക​ല ഹ​ജ​ബ്ബയെ ഒലിവ് ബംബ്രാണ അനുമോദിച്ചു

കുമ്പള: ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതികളിലൊന്നായ 'പത്മശ്രീ' ലഭിച്ച ഹരേക്കള ഹജ്ജബ്ബയെ ഒലിവ് ബംബ്രാണ അദ്ദേഹത്തിൻറെ വീട്ടിൽ ചെന്ന് അനുമോദിച്ചു. ഓറഞ്ച് വില്പനക്കാരനായ ഹജ്ജബ്ബ തനിക്ക്‌ കിട്ടുന്ന തുച്ഛമായ വരുമാനം സ്വരൂപിച്ച് കൊണ്ട് തന്റെ നാട്ടിലെ പാവപെട്ട കുട്ടികൾക്കായി സ്കൂൾ നിർമിച്ച് നല്കിയതിനാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്. ഒലിവ് ബംബ്രാണ പ്രസിഡന്റ് സാജഹാൻ നമ്പിടി ഉപഹാരം സമർപ്പിച്ചു...

മിയാപദവ് ബാളിയൂരില്‍ ലോറി ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് വീട് വളഞ്ഞ് പിടികൂടി

മഞ്ചേശ്വരം: ലോറിഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടപ്പോള്‍ വീട്ടില്‍ കയറി ഒളിച്ചു. ഒടുവില്‍ പൊലീസ് വീട് വളഞ്ഞ് പിടികൂടി. മിയാപദവിലെ ഇബ്രാഹിം അര്‍ഷാദ് (29) ആണ് അറസ്റ്റിലായത്. പത്ത് ദിവസം മുമ്പ് മിയാപദവ് ബാളിയൂരില്‍ വെച്ച് അര്‍ഷാദും സുഹൃത്തും ചേര്‍ന്ന് ലോറിക്ക് കുറുകെ കാര്‍ നിര്‍ത്തി ലോറി ഡ്രൈവര്‍ ധനൂഷി(35)നെ വലിച്ചിറക്കി...
- Advertisement -spot_img

Latest News

ട്രംപിനെതിരെ സഹോദരപുത്രി മേരി ട്രംപ്

വാഷിങ്ടൺ: ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ച് സഹോദരപുത്രി മേരി എൽ. ട്രംപ്. ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്റെ നീക്കങ്ങൾ അദ്ദേഹത്തിന്...
- Advertisement -spot_img