കുമ്പള: ഇന്ത്യൻ ഗവൺമെന്റ് നൽകുന്ന പരമോന്നത ബഹുമതികളിലൊന്നായ 'പത്മശ്രീ' ലഭിച്ച ഹരേക്കള ഹജ്ജബ്ബയെ ഒലിവ് ബംബ്രാണ അദ്ദേഹത്തിൻറെ വീട്ടിൽ ചെന്ന് അനുമോദിച്ചു.
ഓറഞ്ച് വില്പനക്കാരനായ ഹജ്ജബ്ബ തനിക്ക് കിട്ടുന്ന തുച്ഛമായ വരുമാനം സ്വരൂപിച്ച് കൊണ്ട് തന്റെ നാട്ടിലെ പാവപെട്ട കുട്ടികൾക്കായി സ്കൂൾ നിർമിച്ച് നല്കിയതിനാണ് രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
ഒലിവ് ബംബ്രാണ പ്രസിഡന്റ് സാജഹാൻ നമ്പിടി ഉപഹാരം സമർപ്പിച്ചു...
മഞ്ചേശ്വരം: ലോറിഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പൊലീസിനെ കണ്ടപ്പോള്‍ വീട്ടില്‍ കയറി ഒളിച്ചു. ഒടുവില്‍ പൊലീസ് വീട് വളഞ്ഞ് പിടികൂടി. മിയാപദവിലെ ഇബ്രാഹിം അര്‍ഷാദ് (29) ആണ് അറസ്റ്റിലായത്. പത്ത് ദിവസം മുമ്പ് മിയാപദവ് ബാളിയൂരില്‍ വെച്ച് അര്‍ഷാദും സുഹൃത്തും ചേര്‍ന്ന് ലോറിക്ക് കുറുകെ കാര്‍ നിര്‍ത്തി ലോറി ഡ്രൈവര്‍ ധനൂഷി(35)നെ വലിച്ചിറക്കി...
കുമ്പള ∙ മണൽകടത്തിന് ഉപയോഗിക്കുന്ന തോണി കുമ്പള പൊലീസ് പിടിച്ചെടുത്തു നശിപ്പിച്ചു. ആരിക്കാടി പുഴയിൽ മണൽകടത്തിന് ഉപയോഗിക്കുന്ന കടത്തു തോണിയാണു രഹസ്യവിവരത്തെ തുടർന്ന് പൊലീസെത്തി കണ്ടെത്തിയത്. റജിസ്ട്രേഷനില്ലാത്ത ഈ തോണി അനധികൃതമായി മണൽ കടത്തുന്നതിന് ഉപയോഗിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു. സമീപത്തു ചാക്കിൽ പുഴ മണലും സൂക്ഷിച്ചിരുന്നു. ഇവിടെ നിന്നു മണൽ കടത്തുന്നുവെന്ന വ്യാപക പരാതിയുയർന്നതിനെ തുടർന്നാണു...
കാസർകോട്: കാസർകോട് ഉളിയത്തടുക്ക സ്വദേശി ഇ.കെ. അബ്ദുൽ സമദാനി എന്ന അബ്ദുൽ സമദിനെതിരെ കാപ്പ ചുമത്തി. മയക്കുമരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസറഗോഡ്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. മയക്കുമരുന്ന് കേസിൽ...
ഉപ്പള: ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവരും ഹോട്ടല്‍ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. ഒരാളുടെ പല്ലുകള്‍ കൊഴിഞ്ഞു. ഹോട്ടലിലെ ഗ്ലാസുകളും കസേരകളും എറിഞ്ഞു തകര്‍ക്കുകയുണ്ടായി. ഇന്നലെ രാത്രി പത്ത് മണിയോടെ ഉപ്പള സ്‌കൂളിന് സമീപത്തെ കാന്താരി ഹോട്ടലിലാണ് സംഭവം. മാഹി സ്വദേശികളായ നാലംഗ സംഘം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുകയും ചായയെ ചൊല്ലി തര്‍ക്കിക്കുകയുമായിരുന്നു. അതിനിടെയാണ്...
കാഞ്ഞങ്ങാട് ∙ മോഷ്ടിച്ച വാഹനത്തിൽ കറങ്ങിയ വാഹന മോഷ്ടാക്കളെ പൊലീസ് പിന്തുടർന്നു പിടികൂടി. കേരളത്തിലും കർണാടകയിലും ഒട്ടേറെ മോഷണക്കേസുകളിൽ പ്രതികളായ മഞ്ചേശ്വരം മൂടംബയൽ സ്വദേശി അബ്ദുൽ അൻസാഫ്(28), ഉദുമ സ്വദേശി റംസാൻ(24) എന്നിവരാണു പിടിയിലായത്. ദക്ഷിണ കന്നഡ ജില്ലയിലെ മൂടബിദ്രിയിൽ നിന്നു മോഷ്ടിച്ച ജീപ്പുമായി കറങ്ങവേയാണു പ്രതികളെ ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...
മഞ്ചേശ്വരം: ഇന്ധനവില കേരളത്തെക്കാള്‍ കുറവായതിനാല്‍ തലപ്പാടി അതിര്‍ത്തിയിലെ കര്‍ണാടകയുടെ ഭാഗത്തുള്ള പെട്രോള്‍ പമ്പില്‍ വന്‍ തിരക്ക്. കേരളത്തേക്കാള്‍ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് എട്ടു രൂപയും കുറവാണ് ഇവിടെ. പമ്പ് കര്‍ണാടകയുടെ ആണെങ്കിലും ആവശ്യക്കാരില്‍ ബഹുഭൂരിപക്ഷവും മഞ്ചേശ്വരത്തുകാരാണ്.
ഉപ്പളയിലും ഹൊസങ്കടിയിലും മഞ്ചേശ്വരത്തും ഓടുന്ന ഓട്ടോറിക്ഷകളും തലപ്പാടി വരെ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുമാണ് ഈ വിലക്കുറവിന്‍റെ...
കാസര്‍കോട്: പതിറ്റാണ്ടു കാലമായി ദുബൈയിലും നാട്ടിലുമായി സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ, കലാകായിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ മലബാര്‍ കലാസാംസ്‌കാരിക വേദിയുടെ 22-ാം വാര്‍ഷിക ആഘോഷപരിപാടിയുടെ സമാപനം ഡിസംബറില്‍ ദുബൈയില്‍ നടക്കും. യുഎഇയുടെ അമ്പതാം ദേശീയദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികളും നടക്കും. വാണിജ്യ സാംസ്‌കാരിക മാധ്യമ രംഗത്ത് വ്യക്തി മുദ്രപതിപ്പിച്ചവരെ പ്രതിഭ പുരസ്‌കാരം നല്‍കി...
മംഗളൂരു: ദീപാവലി പ്രമാണിച്ച് പടക്കം പൊട്ടിക്കുന്നതിൽ തർക്കം. പിതാവും മകനും ചേർന്ന് അയൽവാസിയെ കുത്തിക്കൊന്നു. കർണാടകയിലെ മംഗളൂരുവിലാണ് ദാരുണമായ കൊലപാതകം നടന്നത്. പടക്കം പൊട്ടിക്കുന്നതിനെ സംബന്ധിച്ച തർക്കത്തിനൊടുവിൽ പിതാവും മകനും ചേർന്ന് അയൽവാസിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ കൃഷ്ണാനന്ദ, മകൻ അവിനാശ് എന്നിവർ അറസ്റ്റിലായി.
ട്രാവൽ ഏജൻസി മാനേജരായ വിനായക് കമ്മത്ത് (45) ആണ്...
ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിലെ പ്രധാന ടൗണായ ഉപ്പളയിൽ റെയിൽവേ മേൽപ്പാലനിർമാണത്തിന് റെയിൽവേയുടെ അനുമതി ലഭിച്ചതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. പദ്ധതിയുടെ ജനറൽ അലൈൻമെന്റ് ഡ്രോയിങ്ങിന് റെയിൽവേയുടെ അനുമതി ലഭിച്ചു.
ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിക്കുകയാണ്. റവന്യൂ, കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപ്പറേഷൻ അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തിയിരുന്നു. കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷനാണ്...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...