Thursday, February 12, 2026

Local News

മഞ്ചേശ്വരത്ത് ബസ് യാത്രക്കാരിയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് കവര്‍ന്നു; മൂന്ന് സ്ത്രീകള്‍ പിടിയില്‍

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ സ്ത്രീയുടെ മൊബൈല്‍ ഫോണും 8000 രൂപയും അടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ മൂന്നു വനിതകള്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിട്ടുള്ള ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റു ചെയ്തു. സമാനരീതിയില്‍ നടത്തിയ നിരവധി കവര്‍ച്ചാ...

കുമ്പള പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു; ലേല തുടര്‍നടപടികള്‍ നിശ്ചലം

കുമ്പള: കുമ്പള പോലീസ് സ്റ്റേഷനരികിലെ സ്‌കൂള്‍ മൈതാനത്തിന് ചുറ്റും വാഹന കൂമ്പാരം കാടുമൂടി നശിക്കുന്നു. വിവിധ കേസുകളിലായി കുമ്പള പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണിത്. പോലീസ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ സൗകര്യമില്ലാത്തതിനാലാണ് സ്‌കൂള്‍ മൈതാനത്തിന് സമീപം വാഹനങ്ങള്‍ കൊണ്ടിടുന്നത്. ആക്രിക്കച്ചവടക്കാര്‍ക്ക് പോലും വേണ്ടാത്ത വിധം വാഹനങ്ങള്‍ കാടുകയറിയും, തുരുമ്പെടുത്തും നശിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ ഈ വിഷയത്തില്‍ പോലീസ് അധികാരികള്‍...

ജില്ലയിൽ കാൻസർ സാധ്യത കണ്ടെത്തിയത് 40000 പേരിൽ; തുടർപരിശോധനയ്ക്ക് എത്തിയത് 1267 പേർ

കാഞ്ഞങ്ങാട്∙ കാൻസർ ബാധിക്കാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് ജില്ലയിൽ കണ്ടെത്തിയത് നാൽപതിനായിരത്തോളം ആളുകളെ. എന്നാൽ തുടർപരിശോധനയ്ക്ക് തയാറായത് വെറും 1267 പേർ മാത്രം. ഭയവും അറിവില്ലായ്മയും കാരണം ബഹുഭൂരിപക്ഷവും പരിശോധനകൾക്ക് എത്തുന്നില്ലെന്ന് വകുപ്പ് തന്നെ സമ്മതിക്കുന്നു. ജില്ലാ– ജനറൽ ആശുപത്രികളിൽ മാത്രമായി 4500ൽ അധികം ആളുകളാണ് ഇക്കാലയളവിൽ കീമോ തെറപ്പിയ്ക്ക് വിധേയരായത്. ഇവരിലേറെയും ജീവിതത്തിലേക്ക് തിരികെയെത്തി...

മംഗളുരു ബാങ്ക് കൊള്ള: സൂത്രധാരനെ തിരിച്ചറിഞ്ഞു, 67കാരൻ, 6 മാസം നീണ്ട ആസൂത്രണം, മുംബൈയിൽ നിന്നും നിർദേശം നൽകി

മംഗളുരു: മംഗളുരുവിൽ കഴിഞ്ഞ മാസം നടന്ന ബാങ്ക് കൊള്ളയുടെ സൂത്രധാരൻ മുംബൈയിൽ താമസിക്കുന്ന അറുപത്തിയേഴുകാരനെന്ന് കർണാടക പൊലീസ്. ദക്ഷിണ കന്നഡയിൽ ജനിച്ച് പിന്നീട് മുംബൈയിലേക്ക് കുടിയേറിയ ശശി തേവർ എന്നയാളാണ് കൊള്ളയ്ക്ക് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. കേസിൽ അറസ്റ്റിലായ മുരുഗാണ്ടി തേവർ എന്നയാളാണ് ശശി തേവറിനെ കുറിച്ചുള്ള വിവരവും കൊള്ള ആസൂത്രണം ചെയ്തതിനെ...

മംഗൽപാടിയിൽ അനാഥമായി 10 സർക്കാർ കെട്ടിടങ്ങൾ

കാസർകോട്: മംഗൽപാടി പഞ്ചായത്തിൽ അനാഥമായി കിടക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ 10 കെട്ടിടങ്ങൾ. പഴയ മംഗൽപ്പാടി ഗവൺമെന്റ് ഹൈസ്കൂളിന്റെ എട്ട് കെട്ടിടങ്ങളും ചിഹ്നമുഗർ, ഷിറിയ എന്നീ ഏകാധ്യാപക വിദ്യാലയങ്ങളുമാണ് അനാഥമായിരിക്കുന്നത്. ഇവിടെ ഇപ്പോൾ ജി.ബി.എൽ.പി സ്കൂൾ മംഗൽപാടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിനാകട്ടെ 100 വർഷത്തിലേറെ പഴക്കമുണ്ടെന്ന് അധികൃതർ അവകാശപ്പെടുന്നു. മംഗൽപാടി ഗവൺമെന്റ് ഹയർ സെക്കൻഡറിയുടെ ഭാഗമായ...

പൊതുജനത്തിന് ഇരുട്ടടി! സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും, യൂണിറ്റിന് 10 പൈസ

തിരുവനന്തപുരം: വൈദ്യുതി സര്‍ചാര്‍ജ് ഫെബ്രുവരി മാസത്തിലും പിരിക്കും. യൂണിറ്റിന് 10 പൈസ വെച്ച് സര്‍ചാര്‍ജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 2024 ഡിസംബറിൽ വൈദ്യുതി വാങ്ങിയതിൽ 18.13 കോടിയുടെ അധിക ബാധ്യതയാണെന്നും ഇതാണ് അടുത്ത മാസം സ്വന്തം നിലയിൽ സര്‍ചാര്‍ജ് പിരിക്കുന്നതെന്നും കെഎസ്ഇബി അറിയിച്ചു. പുതുവര്‍ഷത്തില്‍ സര്‍ചാര്‍ജ് ഒഴിവാക്കുമെന്ന ഉപയോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയാണ് കെഎസ്ഇബിയുടെ തീരുമാനം. ഇന്ധനവില...

എൻഡോസൾഫാൻ ദുരിതബാധിതയുടെ കുടുംബത്തിന് ജപ്തി ഭീഷണി, ഇടപെട്ട് മഞ്ചേശ്വരം എംഎൽഎ, ഒരാഴ്ചയ്ക്കകം ആധാരം തിരികെ വാങ്ങി നൽകും

മഞ്ചേശ്വരം: ജപ്തി ഭീഷണിയെ തുടർന്ന് കണ്ണീരോടെ കഴിയുകയായിരുന്ന കുടുംബത്തിന് ആശ്വാസം. എൻഡോസൾഫാൻ ദുരിതബാധിതയായ മീഞ്ച പഞ്ചായത്ത് ബാളിയൂർ സ്വദേശിനി തീർഥ എന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് എകെഎം അശ്റഫ് എംഎൽഎ. മാധ്യമങ്ങളിൽവന്ന വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടനെ എംഎൽഎ എൻഡോസൾഫാൻ ദുരിതബാധിതയായ തീർത്ഥയുടെ വീട് സന്ദർശിക്കുകയും അവരുടെ ഇപ്പോഴത്തെ കടബാധ്യത പൂർണമായും താൻ ഏറ്റെടുക്കുമെന്ന്...

മസ്കറ്റ് കെ.എം.സി.സി ധനസഹായം വിതരണം ചെയ്തു

ഉപ്പള: മസ്കറ്റ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ നിർധന കുടുംബങ്ങൾക്ക് നൽകി വരുന്ന മർഹൂം ഗോൾഡൻ സാഹിബ്‌ കാരുണ്യ സ്പർശം പദ്ധതിയിൽ വൊക്കാടി, കുമ്പള, പുത്തിഗെ, പഞ്ചായത്തുകളിലെ മൂന്നു കുടുംബത്തിനുള്ള സഹായം ഉപ്പള സി.എച്ച് സൗധത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ഹാജി അബൂ റോയലിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മണ്ഡലം...

സമസ്ത ഫാളില; ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29 ന് ബേക്കൂറിൽ

ഉപ്പള: ഒബർള ബേക്കൂർ നൂറുൽ ഹുദാ വിമൻസ് ശരീഅത്ത് കോളജിൽ ഫാളില പഠനം പൂർത്തിയാക്കിയവർക്കുള്ള ഒന്നാം സനദ് ദാന സമ്മേളനം ജനുവരി 29 ന് ബേക്കൂർ സീ പാലസ് ഇൻ്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എസ്.എസ്.എൽ.സിക്ക് ശേഷം പെൺകുട്ടികളുടെ തുടർ പഠനത്തിനുള്ള മത ഭൗതിക സമന്വയ സംവിധാനമാണ് ഫാളില...

റബീഹാ ഫാത്തിമക്ക് യൂത്ത് ലീഗിന്റെ സ്‌നോഹോപഹാരം

സോഫ്റ്റ്‌ ബേസ് ബോൾ യൂത്ത് ഗേൾസ് ഇന്ത്യൻ ടീമിലേക്കു ജെഴ്‌സി അണിയാൻ സെലെക്ഷൻ ലഭിച്ച പള്ളം നാടിന്റെയും, നെല്ലിക്കുന്നു ശാഖയുടെയും അഭിമാനമായ പി.ആർ റബീഹാ ഫാത്തിമ ക്ക് യൂത്ത് ലീഗ് നെല്ലിക്കുന്നു ശാഖയുടെ സ്‌നോഹോപഹാരം മുസ്ലിം ലീഗ് നെല്ലിക്കുന്നു ശാഖ സെക്രട്ടറി അബ്ദുൽ റഹിമാൻ നൽകി. യൂത്ത് ലീഗ് നെല്ലിക്കുന്നു ശാഖ പ്രസിഡണ്ട്‌...
- Advertisement -spot_img

Latest News

ചരിത്രത്തിലാദ്യമായി ഒമാൻ റമസാൻ മാസപ്പിറവി മുൻകൂട്ടി പ്രഖ്യാപിച്ചു

ഒമാനിൽ ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം...
- Advertisement -spot_img