ചെകുത്താനും കടലിനുമിടയിൽ എന്ന ചൊല്ല് അന്വർഥമാകും വിധം ദുരിതക്കയത്തിലാണ് മംഗൽപ്പാടി പഞ്ചായത്തിലെ തീരദേശ ജനത. മഴക്കാലമെത്തുമ്പോൾ ഇവരുടെ മനസ്സിലും കാറും കോളും നിറയും. ഓരോ കാലവർഷം കഴിയുന്തോറും കടൽ മെല്ലെമെല്ലെ കരയിലേക്ക് കയറുകയാണ്. ദുരിതങ്ങൾ മാത്രം ബാക്കിവെച്ചാണ് മഴക്കാലം കടന്നുപോകുന്നത്. നഷ്ടപ്പെടുന്ന വീട്, സ്ഥലം, റോഡ് എന്നിവയുടെ കണക്ക് ഏറിവരികയാണ്. ഇങ്ങനെ എത്ര കാലമെന്നാണ്...
കാസര്കോട്: ജില്ലയിൽ നാളെ റെഡ് അലര്ട്ട് മുന്നറിയിപ്പുള്ള സാഹചര്യത്തില് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജനസുരക്ഷയെ മുൻനിർത്തി ഓഗസ്റ്റ് ആറിന് ബുധനാഴ്ച ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ...
കുമ്പള.കുമ്പള നഗരത്തിലെ വഴിയോര കച്ചവടവുമായി ബന്ധപെട്ട് പഞ്ചായത്തിൽ നൽകിയ പരാതിയിലെ ഉള്ളടക്കവും പേര് വിവരങ്ങളും പരസ്യപ്പെടുത്തി സെക്രട്ടറി നഗ്നമായ നിമയ ലംഘനം നടത്തിയതായും ഇതിനെതിരേ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ബാലകൃഷ്ണൻ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പരാതിയിൽ...
കുമ്പള : കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകൾക്കടക്കമുള്ള കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി ശാരീരികവും മാനസികവുമായി പീഡിപിക്കുന്നതായി കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂൾ മദർ പി.ടി.എ പ്രസിഡൻ്റ് വിനീഷ ബാലകൃഷ്ണൻ കുമ്പള പ്രസ് ഫോറത്തിൽ...
കാസർകോട് : അപകടകരമാംവിധം ജലനിരപ്പുയർന്നതിനെത്തുടർന്ന് സംസ്ഥാന ജലസേചനവകുപ്പ് ജില്ലയിലെ ഉപ്പള പുഴയിൽ ഓറഞ്ച് ജാഗ്രതയും മൊഗ്രാൽ, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതയും പ്രഖ്യാപിച്ചു. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും ഒരുകാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ലെന്നും അധികൃതർ അറിയിച്ചു. ആളുകൾ അധികൃതരുടെ നിർദേശപ്രകാരം പ്രളയ സാധ്യതയുള്ള ഇടങ്ങളിൽനിന്ന് മാറിത്താമസിക്കാൻ തയ്യാറാകണം.
കുമ്പള: മുപ്പത്തി രണ്ടാമത് എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മീഞ്ച ബാളിയൂർ അസാസൂദ്ധീനിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഡിവിഷനിലെ ഫാമിലി,ബ്ലോക്ക് യൂണിറ്റ് ,സെക്ടർ മത്സരങ്ങളിൽ നിന്നും മത്സരിച്ച് യോഗ്യത നേടിയ എട്ടു സെക്ടറുകളിലെ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സരങ്ങളും വിവിധ സാംസ്കാരിക സംഗമങ്ങളും നടക്കും.
താരാട്ട്...
കുമ്പള: എസ്എസ്എഫ് 32 മത് കുമ്പള ഡിവിഷൻ സാഹിത്യോത്സവിന് നാളെ കളത്തൂർ താജുൽ ഉലമ എജുക്കേഷൻ സെൻററിൽ തുടക്കമാകും. ഡിവിഷനിലെ ഫാമിലി, ബ്ലോക്ക്, യൂണിറ്റ്, സെക്ടർ സാഹിത്യോത്സവുകളിൽ മത്സരിച്ച് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ കലാസാഹിത്യ മത്സരം ഉൾപ്പെടെ സാംസ്കാരികവും ആത്മീയ സംഗമങ്ങൾ സാഹിത്യോത്സവിൻ്റെ ഭാഗമാവും.ജൂലൈ 11, 12, 13 തിയതികളിലായി 3 ദിവസം നീണ്ടു...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കിസാൻ സേന പുത്തിഗെ പഞ്ചായത്ത് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മോട്ടോർ ഉപയോഗിച്ച് പുഴയിൽ നിന്ന് കൃഷി ആവശ്യത്തിന്...
കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണം. നദികളിൽ ഇറങ്ങാനോ നദി മുറിച്ചുകടക്കാനോ പാടില്ല. തീരങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം മാറിത്താമസിക്കണമെന്നും മുന്നറിയിപ്പുണ്ട്.
കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ചേർത്തുപിടിക്കുക എന്ന വലിയ സാമൂഹിക ലക്ഷ്യത്തോടെയാണ് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെ കേരളത്തിലെ ആദ്യത്തെ ആശുപത്രിയായ കിംസ് ശ്രീചന്ദ് ഈ പദ്ധതിക്ക് രൂപം നൽകിയത്.
'ജീവനം'...