Monday, November 17, 2025

Local News

കാസർകോട് മെഡിക്കൽ കോളേജിൽ ഒ.പി. ജനുവരി മൂന്നുമുതൽ

ബദിയടുക്ക : കാസർകോട് മെഡിക്കൽ കോളേജിൽ ഔട്ട്‌പേഷ്യന്റ് (ഒ.പി.) ചികിത്സ ജനുവരി മൂന്നിന് തുടങ്ങാൻ തിരക്കിട്ട നീക്കം. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ഡോ. എ.റംലാബീവി ചൊവ്വാഴ്ച ഉക്കിനടുക്കയിലെത്തും. നിലവിലുള്ള സൗകര്യങ്ങൾ വിലയിരുത്തുന്നതിനും ഏതൊക്കെ വിഭാഗങ്ങളിലാണ് ഒ.പി. തുടങ്ങേണ്ടതെന്ന് തീരുമാനിക്കാനുമാണ് ഡയറക്ടറുടെ സന്ദർശനം. ഒ.പി. തുടങ്ങിക്കഴിഞ്ഞാൽ പരിശോധനയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ മരുന്ന് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം...

നാലപ്പാട് ഫർണിച്ചർ ട്രോഫി; ഫാസ്ക്ക് കടവത്ത് ജേതാക്കൾ

മേൽപ്പറമ്പ്: തമ്പ് മേൽപറമ്പ് ഇൻകാൽ സ്‌റ്റേഡിയത്തിൽ സംഘടിപ്പിച്ച എട്ടാമത് നാലപ്പാട് ഫർണിച്ചർ ട്രോഫി 2021സമാപിച്ചു. വാശിയേറിയ ഫൈനൽ മൽസരത്തിൽ ഫാസ്ക്ക് കടവത്ത് സെലക്റ്റഡ് കൊപ്പണക്കാലിനെ പരാജയപ്പെടുത്തി ജേതാക്കളായി. ടൂർണ്ണമെന്റ് ഉൽഘാടനം മേൽപറമ്പ് ഡിവൈഎസ്പി സുനിൽ കുമാർ നിർവ്വഹിച്ചു. വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും നാലപ്പാട് ഫർണിച്ചർ ഡയറക്ട്ടർ...

രണ്ട് ഇരകൾ കൂടി; എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ മരിച്ചു

കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ 11 വയസുള്ള മകൻ മുഹമ്മദ് ഇസ്മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ച് വയസുകാരി അമേയ എന്നിവരാണ് മരിച്ചത്. കർണാടകയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുഹമ്മദ് ഇസ്മയിലിന്റെ മരണം. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ വച്ചാണ് അമേയ മരിച്ചത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് കൃത്യമായ ചികിത്സ...

മഞ്ചേശ്വരം മണ്ഡലത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 1.43 കോടിയുടെ അനുമതി

ഉപ്പള : മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 1.43 കോടി രൂപയുടെ പ്രവൃത്തികൾക്ക് അനുമതിയായതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. അറിയിച്ചു. മംഗൽപാടി പഞ്ചായത്തിലെ മൂസോടി-അദീക്ക റോഡ് (12.80ലക്ഷം), ബന്തിയോട്-മണിഹിത്തില്ലു റോഡ് (13.5 ലക്ഷം), മീഞ്ച പഞ്ചായത്തിലെ മജീർപള്ള-അഗ്ര റോഡ് (17.5 ലക്ഷം), എന്മകജെ പഞ്ചായത്തിലെ പെർള-കാട്ടുകുക്കെ റോഡ് (25 ലക്ഷം), അഡിയനഡുക്ക-ബക്കിലപദവ് റോഡ് (25 ലക്ഷം),...

പൈവളിഗയിൽ അനുവദിച്ച പോലീസ് സ്റ്റേഷനും, ഐടിഐ കോളേജും ഉടൻ യഥാർഥ്യമാകണം :സിപിഎം

മഞ്ചേശ്വരം:വൊര്‍ക്കാടി മഞ്ചേശ്വരം, കുമ്പള പൊലീസ്‌ സ്‌റ്റേഷന്‍ വിഭജിച്ച്‌ പൈവളിഗെയില്‍ സര്‍ക്കാര്‍ അനുവദിച്ച പൊലീസ്‌ സ്‌റ്റേഷന്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന്‌ സിപി എം മഞ്ചേശ്വരം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പൈവളിഗെയില്‍ ഐടിഐ കോളേജ്‌ യഥാര്‍ഥ്യമാക്കുക, വൊര്‍ക്കാടി പഞ്ചായത്തില്‍ സര്‍ക്കാര്‍ ഹൈസ്‌കൂള്‍ അനുവദിക്കുക, മീഞ്ചയില്‍ കെഎസ്‌ഇബി സെക്‌ഷന്‍ ഓഫീസ്‌ അനുവദിക്കുക, പൊസഡി ഗുംപെ ടൂറിസ്‌റ്റ്‌ കേന്ദ്രമായി ഉയര്‍ത്തുക, മുടിപ്പുവില്‍ നിന്ന്‌...

ആരിക്കാടി കടവത്ത് അൻസാറുൽ മുസ്ലിമീൻ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബുർദ, നാത്, പ്രഭാഷണം ഡിസംബര്‍ 21,22,23 തീയ്യതികളില്‍

കുമ്പള: ആരിക്കാടി കടവത്ത് അൻസാറുൽ മുസ്ലിമീൻ യുവജന സംഘത്തിന്റെ ആഭിമുഖ്യത്തിൽ ബുർദ, നാത്, മതപ്രഭാഷണ പരിപാടികൾ ഡിസം. 21,22,23 തീയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശഹീദ് അറബി വലിയുള്ളാഹി നഗറിൽ വച്ചു നടക്കുന്ന പരിപാടി സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡന്റ് എഫ്.എം.മുഹമ്മദ് അധ്യക്ഷത വഹിക്കും.' ഹാഫിള് അൻവർ...

20-ാമത്തെ വയസില്‍ പാചകക്കാരനായി ദുബായിയില്‍; ചെറുപ്പത്തില്‍ തന്നെ ദുരിതവും കഷ്ടപ്പാടും! ഹേരൂർ സ്വദേശി റഫീഖിന് സൗഭാഗ്യങ്ങള്‍ സമ്മാനിച്ച് അബുദാബി ടിക്കറ്റ്

ദുബായ്: 20-ാമത്തെ വയസില്‍ പാചകക്കാരനായി ദുബായിയില്‍ എത്തിയ റഫീഖിന് സൗഭാഗ്യങ്ങള്‍ സമ്മാനിച്ച് അബുദാബി ടിക്കറ്റ്. 26-ാമത്തെ വയസിലാണ് റഫീഖ് മുഹമ്മദ് അഹമ്മദിനെ ഭാഗ്യദേവത തുണച്ചത്. ചെറുപ്പത്തിലേ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ച യുവാവാണെന്നതിനാല്‍ റഫീഖിന് ഭാഗ്യം ലഭിച്ചതില്‍ ഏവരും ഏറെ സന്തോഷിക്കുന്നുവെന്ന് റഫീഖിനെ അറിയുന്നവരും പറയുന്നു. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് കോടിയിലേറെ രൂപ (10...

സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെവി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു

വേര്‍ക്കാടി: സിപിഎം മഞ്ചേശ്വരം ഏരിയാ സെക്രട്ടറിയായി കെവി കുഞ്ഞിരാമനെ വീണ്ടും തെരഞ്ഞെടുത്തു. 17 അംഗ ഏരിയാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. അബ്ദുല്‍ റസാഖ് ചിപ്പാര്‍, ഡി ബൂബ, സി അരവിന്ദ, ബേബി ഷെട്ടി, എസ് ഭാരതി, ഡി കമലക്ഷ, ബി പുരുഷോത്തമ, ഗീത സമാനി, കെ ചന്ദ്രഹസ ഷെട്ടി, കെ കമലക്ഷ, സാദിഖ് ചെറുഗോളി, നവീന്‍...

ഇരട്ട കൊലപാതകങ്ങൾ; ആലപ്പുഴയിൽ ഇന്നും നാളെയും നിരോധനാജ്ഞ

ആലപ്പുഴ ജില്ലയിൽ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. ജില്ലയിൽ ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി രണ്ട് നേതാക്കളാണ് വെട്ടേറ്റ് മരിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എസ്ഡിപി ഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ആർ...

യൂത്ത് ലീഗ് നേതാവ് പി എം സിദ്ധീഖ് പേരാൽ അന്തരിച്ചു

കുമ്പള:മുസ്ലിം യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് മുൻ വൈ: പ്രിസിഡണ്ടും മണ്ഡലം പ്രവർത്തക സമിതി അംഗവുമായിരുന്ന പി എം സിദ്ധീഖ് പേരാൽ (42) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. നാട്ടിലെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ സജീവ ഇടപെടലിലൂടെ ഏവരുടെയും പ്രിയങ്കരനായ സിദ്ധീകിൻ്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ അംഗവും...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img