കാസർകോട്: കാസർകോട് അണങ്കൂരിൽ പൊലീസിന് നേരെ ആക്രമണം. ബാറിൽ മദ്യപിച്ച് ബഹളം വെച്ച ആലൂർ സ്വദേശി മുന്ന എന്ന മുനീറാണ് പൊലീസിനെ ആക്രമിച്ചത്. കാസർകോഡ് ടൗൺ എസ് ഐ വിഷ്ണു പ്രസാദ്, ഡ്രെവർമാരായ സജിത്ത്, സനീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബാബുരാജ് എന്നിവർക്ക് പരുക്കേറ്റു.
നിരവധി കേസുകളിൽ പ്രതിയാണ് മുനീർ. ബാറിൽ വെച്ച് മദ്യപിച്ച്...
മഞ്ചേശ്വരം: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കന്യാല മുണ്ടോടിയിലെ കവുങ്ങിന്‍തോട്ടത്തില്‍ ഒന്നരമാസം മുമ്പ് കുഴിച്ചുമൂടപ്പെട്ട ജാര്‍ഖണ്ഡ് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. കന്യാലയില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന ജാര്‍ഖണ്ഡ് സ്വദേശി ശിവചന്ദ് എന്ന ശിവജി(35)ന്റെ മൃതദേഹമാണ് പൊലീസിന്റെ അപേക്ഷ പരിഗണിച്ച് പുറത്തെടുത്തത്.
കാസര്‍കോട് ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥിന്റെ അനുമതിയോടെ പൊലീസ് സര്‍ജന്‍, ഫോറന്‍സിക് വിദഗ്ധര്‍, റവന്യൂ അധികൃതര്‍...
കുമ്പള: കുമ്പള പ്രസ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാങ്കി അബ്ദുല്ല മാസ്റ്റർ സ്മാരക ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗം കെ.ജെ.യു ജില്ലാ ട്രഷറർ പുരുഷോത്തം ഭട്ട് ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ ചീമേനി അധ്യക്ഷനായി. സെക്രട്ടറി അബ്ദുല്ല കുമ്പള സ്വാഗതം പറഞ്ഞു.
ഭാരവാഹികളായി പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനി (മാതൃഭൂമി),
സെക്രട്ടറി അബ്ദുല്ല കുമ്പള (കാരവൽ),...
മംഗളൂരു∙ കോളജ് വിദ്യാർഥിനികളെയും സ്ത്രീകളെയും ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന സെക്സ് റാക്കറ്റ് അംഗങ്ങൾ മംഗളൂരുവിൽ അറസ്റ്റിൽ. അതിജീവിതയായ 17 കാരിയുടെ പരാതിയിലാണ് സംഘത്തിലെ മുഖ്യകണ്ണി ഷമീമ, ഭർത്താവ് സിദ്ദിഖ്, കൂട്ടാളിയായ ഐഷമ്മ എന്നിവര്‍ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായത്. മൂന്നുപേർ കൂടി പിടിയിലാകാനുണ്ടെന്നും ഇവർ ഒളിവിലാണെന്നും മംഗളൂരു സിറ്റി പൊലീസ് അറിയിച്ചു.
അത്താവർ നന്ദിഗുഡയിലുള്ള അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ചാണ് സംഘം...
കാഞ്ഞങ്ങാട് : ‘സംസ്ഥാനത്ത് മൂന്നാമത്തെയാൾക്കും കോവിഡ് ബാധിച്ചു. കാഞ്ഞങ്ങാട്ടുകാരനാണ് രോഗം’- ചാനലുകളിൽ ബ്രേക്കിങ് ന്യൂസ്, സാമൂഹികമാധ്യമങ്ങളിൽ ആശങ്കനിറഞ്ഞ സന്ദേശങ്ങൾ. ചിലർ ജില്ലാ ആസ്പത്രിയിലേക്ക് കുതിക്കുന്നു. ആസ്പത്രിയിലുള്ളവർ പേടിയോടെ കാര്യങ്ങൾ അന്വേഷിക്കുന്നു. ആരോഗ്യവകുപ്പുദ്യോഗസ്ഥർക്ക് തുരുതുരാ ഫോൺ കോളുകൾ.
2020 ഫെബ്രുവരി മൂന്ന് ജില്ലയ്ക്ക് പ്രത്യേകിച്ച്, കാഞ്ഞങ്ങാടിന് ഒരിക്കലും മറക്കാനാവില്ല. അന്നാണ് ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്തത്....
മംഗൽപാടി: ഉപ്പള ചെറുഗോളിയിൽ 14-കാരനെ നായയെ അഴിച്ചുവിട്ട് കടിപ്പിച്ചുവെന്ന പരാതിയിൽ പോലീസ് രണ്ടാളുടെ പേരിൽ കേസെടുത്തു. മംഗൽപാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി ദീക്ഷിതി(14) നെയാണ് നായയെക്കൊണ്ട് കടിപ്പിച്ചതായി പരാതി. ഇതുമായി ബന്ധപ്പെട്ട് അയൽവാസികളായ ജയരാജ്, കൊറഗപ്പ എന്നിവർക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഇരുവീട്ടുകാരും തമ്മിൽ...
കോഴിക്കോട്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് ദേശീയ പതാക തലകീഴായി ഉയര്‍ത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെ പതാക തലകീഴായി ഉയര്‍ത്തിയിട്ടും മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന്...
കാസർകോട്: റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ദേശീയ പതാക തലതിരിച്ച് ഉയർത്തിയ സംഭവം ദൗർഭാഗ്യകരമെന്ന് എംപി രാജ് മോഹൻ ഉണ്ണിത്താൻ. റിഹേഴ്സൽ നടത്താതെ പതാക ഉയർത്തിയത് വീഴ്ച്ചയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കാസർകോട് നടന്ന റിപ്പബ്ളിക് ദിന പരിപാടിയിലാണ് ദേശീയ പതാക (National flag) തല...
കാസർകോട് ∙ കോവിഡ് അടിയന്തര സാഹചര്യത്തെ നേരിടാൻ സിഎഫ്എൽടിസികളും ഡിസിസികളും തുടങ്ങാൻ ജില്ലാതല ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാരുടെ യോഗത്തിൽ തീരുമാനം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുൻകയ്യെടുത്ത് വിളിച്ച യോഗത്തിൽ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ല പഞ്ചായത്തംഗങ്ങൾ, മുൻസിപ്പൽ ചെയർമാൻമാർ എന്നിവർ പങ്കെടുത്തു. ദ്രുത കർമ സേനാ വിഭാഗത്തെ ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനിച്ചു....
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...