കാസർകോട്: ജില്ലയിൽ ബിജെപിയിലെ കലഹത്തിന്റെ തുടർച്ചയായി യുവ മോർച്ച മുൻ സംസ്ഥാന സെക്രട്ടറിയെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പഴ്സനൽ സെക്രട്ടറിയെയും കായികമായി കൈകാര്യം ചെയ്യണമെന്നടക്കമുള്ള വോയ്സ് സന്ദേശങ്ങൾ പുറത്ത്. ജില്ലാ പ്രസിഡന്റ് അടക്കം അംഗമായ ഗ്രൂപ്പുകളിൽ ഇത്തരം ചർച്ചകളുയർന്നതോടെ ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ വാട്സാപ് ഗ്രൂപ്പിൽ നിന്നു സ്വയം പുറത്തുപോയിരുന്നു....
മഞ്ചേശ്വരം: വടിവാളുമായി അർദ്ധരാത്രി ദേശീയ പാത യിൽ ചുറ്റി കറങ്ങുകയായി രുന്ന നിരവധി കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മഞ്ചേശ്വരം ഉദ്യാവറിലെ അഹമദ് മർവാ(29)നെയാണ് ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മഞ്ചേശ്വരം അഡീ. എസ്.ഐ. സുന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
മൊഗ്രാൽ: കാസറഗോഡ് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പുനർ നാമകരണം ചെയ്യപ്പെട്ട മൊഗ്രാൽ കടവത്ത് ടി.എം കുഞ്ഞി റോഡ് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ഓൾഡ് എം.സി.സി റോഡ് എന്നറിയപ്പെട്ടിരുന്ന പ്രസ്തുത റോഡിന് കാസറഗോഡിന്റെ സർവ്വ മേഖലകളിലും നിറശോഭ പരത്തി കടന്ന് പോയ ടി.എം...
മംഗലാപുരത്ത് 40 വർഷം പഴക്കമുള്ള ക്രിസ്ത്യൻ ദേവാലയം ജെ.സി.ബി ഉപയോഗിച്ച് തകർത്ത സംഭവത്തിൽ രണ്ടുപേരെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു. സംഘ്പരിവാർ പ്രവർത്തകരായ ലതീഷ് (25), ധനഞ്ജയ് (36) എന്നിവരാണ് അറസ്റ്റിലായത്. ഉരൻഡാഡി ഗുഡ്ഡെ - പഞ്ചിമൊഗാരുവിലെ സെന്റ് ആന്റണി ഹോളി ക്രോസ് സെന്റർ ഫെബ്രുവരി 10-നാണ് ശ്രീ സത്യ കൊർഡബ്ബു സേവാ സമിതി...
ഉപ്പള: ഹിദായത്ത് നഗറില്‍ ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ തെങ്ങ് കയറ്റ തൊഴിലാളി കര്‍ണ്ണാടക തുംഗൂര്‍ സ്വദേശി സെയ്ദ് ബാബുവാണ് മരിച്ചത്. ഉപ്പള മണിമുണ്ടയിലാണ് താമസം. ഗുരുതരപരിക്കേറ്റ കൂടെയുണ്ടായ ആളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോട് കൂടിയായിരുന്നു അപകടം.
പാലക്കുന്ന്: സില്‍വര്‍ ലെയിന്‍ പദ്ധതിക്കെതിരായ പ്രമേയം സിപിഎം ഭരിക്കുന്ന ഉദുമ പഞ്ചായത്തില്‍ പാസായി. യുഡിഎഫ് അവതരിപ്പിച്ച സില്‍വര്‍ ലെയിന്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണം എന്ന പ്രമേയം ബിജെപി പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. മുസ്‌ലിം ലീഗിലെ ഹാരിസ് അങ്കക്കളരി ആണ് പ്രമേയം അവതരിപ്പിച്ചത്. കോണ്‍ഗ്രസ് അംഗം ചന്ദ്രൻ നാലാം വാതുക്കൽ പിന്താങ്ങി.
ഉദുമ പഞ്ചായത്തിലെ...
കുമ്പള: കാസര്‍കോട് കുമ്പള ഗ്രാമപഞ്ചായത്തിലെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം സി.പി.എം. അംഗം എസ്. കൊഗ്ഗു രാജിവെച്ചു. സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗമായ കൊഗ്ഗുവിന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണ നല്‍കിയതില്‍ ബി.ജെ.പിയ്ക്കുള്ളില്‍ ഭിന്നത രൂക്ഷമായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് രാജി സമര്‍പ്പിച്ചത്. മറ്റൊരാളുടെ കൈവശം കൊഗ്ഗു, രാജിക്കത്ത് കൊടുത്തുവിടുകയായിരുന്നെന്നും രാജിയുടെ കാരണം കത്തില്‍...
പുത്തിഗെ: സയ്യിദ് ത്വാഹിറുൽ അഹ്ദൽ തങ്ങൾ ഉറൂസ് ഭാഗമായി മുഹിമ്മാത്തിൽ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പ് നൂറുകണക്കിനാളുകൾക്ക് കാരുണ്യ സ്പർശമായി. ഡോ .സുരേഷ് ബാബു ഐ ഫൗണ്ടേഷനുമായി സഹകരിച്ചു നടത്തിയ ക്യാമ്പിൽ മുഹിമ്മാത്ത് സേഫ് ഹോം, അഗതി അനാഥ മന്ദിരം എന്നിവടങ്ങളിലെ അന്തേവാസികൾക്ക് പുറമെ നാട്ടുകാരും എത്തിച്ചേർന്നു. സൗജന്യ പരിശോധനക്ക് പുറമെ കണ്ണിന്റെ ആരോഗ്യ...
ഉപ്പള: മംഗൽപാടി പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമേതിരേ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്ത്. മാലിന്യപ്രശ്നം നാട്ടിൽ വലിയ ചർച്ചയായിട്ടും പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെടാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഭരണസമിതിയുടെ ഈ ധാർഷ്ട്യത്തിനെതിരേ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും എസ്.ഡി.പി.ഐ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
പൊതു ഇടങ്ങളിലെ മാലിന്യക്കൂമ്പാരം സംഭരിക്കാനും...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു. ഇപ്പോൾ 4590 രൂപയാണ് വില. ഒരു പവന് 36720 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 10 രൂപ കുറഞ്ഞു, 3790 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.
ഓൾ കേരള ഗോൾഡ്...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...