കാസർഗോഡ്: ജില്ലയിലെ ഒരേ സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി ഏഴ് പോക്‌സോ കേസുകൾ രജിസ്‌റ്റർ ചെയ്‌തു. കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് നാല് പേർക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ബന്തിയോട്: രണ്ടാഴ്ച മുമ്പ് കാസർഗോഡ് തൂങ്ങിമരിച്ച ജ്യോതിഷിന് ആദരാജ്ഞലികൾ അർപ്പിച്ചു സ്ഥാപിച്ച ഫ്ലക്സ് ബോർഡ് കീറി നശിപ്പിച്ചതിന് കുമ്പള പോലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.
ഷിറിയ മില്ലിന് സമീപത്തെ റോഡരികിൽ ജ്യോതിഷിന് ആദരാജ്ഞലികൾ അർപ്പിച്ചു സ്ഥാപിച്ച ഫ്ളക്സ് ബോർഡ് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ബൈക്കിലെത്തിയ രണ്ട് യുവാക്കൾ ആളുകൾ നോക്കിനിൽക്കെ കീറി നശിപ്പിക്കുകയായിരുന്നു.
കുമ്പള: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട പൊതുസ്ഥലങ്ങളില്‍ രാഷ്‌ട്രീയപാര്‍ട്ടികളും മതസ്ഥാപനങ്ങളും മറ്റു സംഘടനകളും സ്ഥാപിച്ചുള്ള കൊടിതോരണങ്ങളും ബോഡുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് കുമ്പള ഇന്‍സ്‌പെക്‌ടര്‍ പി പ്രമോദ് അറിയിച്ചു. അല്ലാത്ത പക്ഷം പൊലീസ് അവനീക്കം ചെയ്യുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടിയെടുക്കുകയും ചെയ്യുമെന്നു മുന്നറിയിപ്പ് നൽകി.
കാസറഗോഡ്: കാസറഗോഡ് പോലീസ് സബ് ഡിവിഷൻ പരിധിയിലെ മഞ്ചേശ്വരം, കുമ്പള, കാസറഗോഡ്, വിദ്യാനഗർ, ബദിയടുക്ക എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ പൊതു സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടിതോരണങ്ങൾ, ഫ്ളക്സുകൾ, താത്കാലിക കമാനങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവ മാർച്ച് നാലാം തിയതിക്കകം നീക്കം ചെയ്യണമെന്ന് കാസറഗോഡ് ഡി വൈ എസ് പി പി...
പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് 25000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കേരള പൊലീസാണ് വിവരങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. തനിക്ക് ശിക്ഷ ലഭിച്ച കാര്യം ജനത്തെ അറിയിക്കാനായി ഇയാള്‍ തയ്യാറാക്കിയ ശബ്ദ സന്ദേശത്തിലെ വിവരങ്ങളും...
കാസറഗോഡ്: കാസറഗോഡ് ഫുട്‌ബോള്‍ അക്കാദമി അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ ചിത്താരി അക്കാദമിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി സിറ്റിസണ്‍ അക്കദമിയിലെ മുഹമ്മദിനെയും മികച്ച ഡിഫന്ററായി ചിത്താരി അക്കാദമിയിലെ മുഹമ്മദ് ഫത്താഹിനെയും, മികച്ച ഗോള്‍ കീപ്പറായി സിറ്റിസണ്‍ അക്കദമിയിലെ മുബഷിറിനെയും തിരഞ്ഞെടുത്തു.
ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അഷ്‌റഫ് ഉപ്പളയും, റണ്ണേഴ്‌സ്...
ഉപ്പള:(mediavisionnews.in) ഉപ്പള ഹിദായത്ത് നഗർ ദേശിയപാതയിൽ മീൻ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഗോവയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ജി.എ 08 വി 5201 നമ്പർ മിനി ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ കര്‍ണാടക കുംട്ട സ്വദേശി ഗുരുവും സഹായിയും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ലോറിയില്‍ നിന്നും മീന്‍ നീക്കംചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി...
ബോവിക്കാനം: മദ്രസയിൽ കയറി അധ്യാപകരെ മർദിക്കുകയും ഫർണിച്ചർ അടിച്ചുതകർത്തതായും പരാതി. ആലൂരിനടുത്ത മളിക്കാൽ മദ്രസയിലെ അധ്യാപകരായ ഷാഹുൽഹമീദ് ദാരിമി (36), അഹമ്മദ് മൗലവി (52), ഷക്കീർ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് അക്രമം നടന്നത്. പരിക്കേറ്റ മൂവരെയും ചെങ്കള സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മദ്രസയിൽവെച്ച് ഞായറാഴ്ച രാവിലെ അധ്യാപകൻ വിദ്യാർഥിയെ അടിച്ചിരുന്നതായി...
കാസർകോട്: സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി ഒരു വിഭാഗം രംഗത്തു വന്നതോടെ ജില്ലാ ബിജെപിയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി. ‘നേതാക്കളുടെ തോന്ന്യാസം’ നിർത്തണമെന്നുൾപ്പെടെ വിമർശനമുണ്ടായി. പരാതിക്കാരുടെ പ്രധാന ആവശ്യമായ കുമ്പള പഞ്ചായത്തിലെ സഖ്യം അവസാനിപ്പിച്ചതിനാൽ സ്ഥിതി ശാന്തമായെന്ന ആശ്വാസത്തിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാൽ സിപിഎം സഖ്യമുണ്ടാക്കാൻ നേതൃത്വം നൽകിയ 3 നേതാക്കൾക്കെതിരെ നടപടി...
മംഗളൂരു: 3.60 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം.ഡി.എം എ മയക്കുമരുന്നുമായി മൂന്ന് ഉപ്പള സ്വദേശികള്‍ മംഗളൂരുവിൽ അറസ്റ്റിലായി. കാസർഗോഡ് ഉപ്പള സ്വദേശികളായ അമീർ (39), മുഹമ്മദ് പർവേസ് (40), മുഹമ്മദ് അൻസിഫ് (38) എന്നിവരെയാണ് കൊണാജെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 ഗ്രാം എംഡിഎംഎ മയക്കുമരുന്ന്...
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...