Local News

അസീം മണിമുണ്ടക്ക് മുഹമ്മദ് ശമീം ഉമരി പുരസ്കാരം

കോളിയടുക്കം: ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ മുഹമ്മദ് ശമീം ഉമരിയുടെ സ്മരണാർഥം നൽകുന്ന പ്രഥമ പുരസ്കാരം ഉർദു അധ്യാപകനും പ്രചാരകനുമായ ഉപ്പള സ്വദേശി മുഹമ്മദ് അസീം മണിമുണ്ടക്ക് നൽകും. അറബി ഭാഷ അധ്യാപകനും കവിയുമായ മുഹമ്മദ് അലിക്കും പ്രത്യേകം പുരസ്കാരം നൽകും. സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാം വാർഷിക സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ എഴുത്തുകാരൻ സുറാബ് പുരസ്കാരം...

മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ കുറ്റകൃത്യങ്ങൾ തടയാൻ നടപടി ശക്തമാക്കും

മഞ്ചേശ്വരം: പോലീസ് സ്റ്റേഷൻ പരിധിയിൽ കളവും മറ്റ്‌ കുറ്റകൃത്യങ്ങളും തടയാൻ വിവിധ ക്ലബ്ബുകളെയും സംഘടനകളെയും സഹകരിപ്പിച്ച് പട്രോളിങ് നടത്തുന്നതുമായി ബന്ധപ്പെട്ട യോഗം ചേർന്നു. കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനംചെയ്തു. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ എ.സന്തോഷ്‌കുമാർ അധ്യക്ഷനായി. വിവിധ പ്രദേശങ്ങളിൽനിന്നും പങ്കെടുത്ത ക്ലബ്ബുകളുടെയും സംഘടനകളുടെയും പ്രതിനിധികൾ സംസാരിച്ചു. മഞ്ചേശ്വരം പ്രൊബേഷനറി എസ്.ഐ. രജിത്‌കുമാർ...

ഉപ്പള ഹിദായത്ത് നഗറിൽ നിരീക്ഷണ ക്യാമറ വെച്ച് ഫോട്ടോ പകർത്തി; ഫ്ലാറ്റ് ഉടമയ്ക്കെതിരെ കേസ്

ഉപ്പള: ഉപ്പള ഹിദായത്ത് നഗറിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് സ്ത്രീകളടക്കമുള്ളവരുടെ ചിത്രങ്ങൾ പകർത്തിയതായുള്ള പരാതിയിൽ ഫ്ലാറ്റ് ഉടമയായ കൊടിയമ്മ സ്വദേശിയായ ഷാഹുൽ ഹമീദ് (36) നെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. 4 നിലകളുള്ള ഫ്ലാറ്റിൻ്റെ 3 നിലയിൽ 4 ഇടങ്ങളിൽ ക്യാമറ സ്ഥാപിച്ചതായും സ്ത്രീകളടക്കമുള്ള തമാസകാരടക്കം വരുന്നതും പോകുന്നതുമായുള്ള ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു....

എക്‌സൈസ് ഓഫീസിന് തീവെക്കാന്‍ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കുമ്പള: കുമ്പള എക്‌സൈസ് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകര(53)നെതിരെയാണ് കുമ്പള പൊലീസിന്റെ നടപടി. പ്രഭാകരന്‍ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. ഒരുമാസം മുമ്പാണ് കുമ്പള എക്‌സൈസ് ഓഫീസിനകത്ത് പെട്രോളൊഴിക്കുകയും പുറത്ത് നിര്‍ത്തിയിട്ട ജീപ്പ് തകര്‍ക്കുകയും ചെയ്തത്....

ഉപ്പള സോങ്കാലിൽ എക്‌സൈസ് ജീപ്പില്‍ മദ്യക്കടത്ത് സംഘത്തിന്റെ കാറിടിച്ച സംഭവം; ആസ്പത്രിയില്‍ നിന്ന് മുങ്ങിയ യുവാവ് അറസ്റ്റില്‍

ഉപ്പള: എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. മുട്ടംഗേറ്റിന് സമീപത്തെ രക്ഷിത്തി (25)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. 20ന് രാത്രി 11 മണിയോടെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പള സോങ്കാലില്‍ പരിശോധനനടത്തുന്നതിനിടെയാണ്...

സിറ്റിസൺ ഉപ്പളയുടെ മുഹമ്മദ് ഫാറൂക്കിനെ ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം മാനേജറായി നിയമിച്ചു

തൃക്കരിപ്പൂർ: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പളയുടെ ഷെയ്ഖ് മുഹമ്മദ്‌ ഫാറൂക്കിനെ കാസറഗോഡ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം മാനേജറായി നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

ഉപ്പള ഹിദായത്ത് നഗറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ഉപ്പള : കാറും ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഉപ്പള പച്ചിലംപാറ പള്ളം ഹൗസിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ ഇഷാൻ (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30ഓടെ ഉപ്പള ഹിദായത്ത് നഗർ ദേശീയപാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇഷാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

ഉപ്പള സോങ്കാലിൽ കാറില്‍ നിന്ന് 110 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി രക്ഷപ്പെടാന്‍ ശ്രമിക്കവേ മദ്യക്കടത്ത് സംഘത്തിന്റെ കാര്‍ എക്‌സൈസ് ജീപ്പിലിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഉപ്പള: എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്ത് സംഘത്തിന്റെ കാര്‍ എക്‌സൈസ് ജീപ്പിലിടിച്ചു. മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കാറിലെ രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ഉപ്പള സോങ്കാലിലാണ് സംഭവം. കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ദിവാകരന്‍, ജീപ്പ് ഡ്രൈവര്‍ ദിജിത്ത് എന്നിവരെയും കാറിലുണ്ടായിരുന്ന...

ഉപ്പളയില്‍ ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണ വള കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഉപ്പള സ്‌കൂളിന് സമീപത്തെ അഞ്ചികട്ടയില്‍ ബഷീറിന്റെ വീട്ടിലാണ് സംഭവം. ബഷീറിന്റെ വീട്ടില്‍ സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും അമ്മായി ഉണ്ടോ എന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് ചോദിക്കുകയും വീട്ടിനകത്ത് ഉണ്ട് എന്ന് പറഞ്ഞ്...

പള്ളം യൂസഫ് ഹാജി അന്തരിച്ചു

ഉപ്പള: മുംബൈയിലെ പഴയ കാല ഹോട്ടൽ വ്യാപാരിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പള്ളം അറബിയുടെ മകൻ യൂസുഫ് ഹാജി ഡെൽഹി ദർബാർ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉപ്പള കുന്നിൽ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡണ്ടും,പ്രവർത്തിച്ചിരുന്നു. ഉപ്പളയിലെ ഡെൽഹി ദർബാർ കോംപ്ലക്സ് ഉടമയാണ് യൂസുഫ് ഹാജി....
- Advertisement -spot_img

Latest News

‘ഇന്ന് രാത്രിയോടെ ഇറാനെ ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധം നശിപ്പിക്കും’: ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...
- Advertisement -spot_img