മംഗളൂരു : തീവ്ര മതകാര്യങ്ങൾ പ്രചരിപ്പിക്കുകയും മതത്തിന്റെ പേരുപറഞ്ഞ് സ്ത്രീകളെ താക്കീത്‌ചെയ്യുന്ന സന്ദേശങ്ങൾ പ്രത്യക്ഷപ്പെടുകയുംചെയ്യുന്ന വാട്‌സാപ്പ് ഗ്രൂപ്പ് പോലീസ് നിരീക്ഷണത്തിൽ. മുസ്‌ലിം ഡിഫൻസ് ഫോഴ്‌സ് (എം.ഡി.എഫ്.) എന്ന വാട്‌സാപ്പ് ഗ്രൂപ്പിനെയാണ് പോലീസ് നിരീക്ഷിക്കുന്നത്. ഈ ഗ്രൂപ്പിലെ അംഗങ്ങളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സിറ്റി പോലീസ് കമ്മിഷണർ എൻ.ശശികുമാർ പറഞ്ഞു. തീവ്രമായ മതകാര്യങ്ങളാണ് ഗ്രൂപ്പിൽ പ്രചരിപ്പിക്കുന്നത്. മാത്രമല്ല പർദ ധരിക്കാത്ത...
ഉപ്പള : ഉപ്പളയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് മഞ്ചേശ്വരം താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. യാത്രാസൗകര്യം കുറഞ്ഞ പെർള, കാട്ടുകുക്കെ, മുള്ളേരിയ എന്നിവിടങ്ങളിലേക്ക് കൂടുതൽ ബസ് സർവീസ് ആരംഭിക്കണം. രാത്രിയിൽ ട്രിപ്പ് മുടക്കുന്ന ബസുകൾക്കെതിരേ നടപടി സ്വീകരിക്കുക, മഞ്ചേശ്വരം പഞ്ചായത്തിലെ ഏഴാം വാർഡിൽ അപകടാവസ്ഥയിലുള്ള മച്ചംപാടി അങ്കണവാടി കെട്ടിടം അടിയന്തരമായി മാറ്റിസ്ഥാപിക്കുക എന്നീ...
മഞ്ചേശ്വരം: വാഹന പരിശോധനക്കിടെ പൊലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് 4 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കുഞ്ചത്തൂര്‍ അസര്‍ മന്‍സിലിലെ അബ്‌ദുള്‍ ഖാദറി(40)നെ അറസ്റ്റ് ചെയ്‌തു. മൂന്നുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇന്നലെ രാത്രി 8ന് എസ് ഐ അന്‍സാറിന്റെ നേതൃത്വത്തില്‍ കുഞ്ചത്തൂരില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് പ്രതികള്‍ പൊലീസിനു നേരെ കയര്‍ത്ത് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയത്.
മഞ്ചേശ്വരം : പൈവളിഗെ ജോഡ്കൽ ബോള്ളാറിൽ പോലീസ് നടത്തിയ റെയ്ഡിൽ അനധികൃതമായി കടത്തുകയായിരുന്ന മണൽ പിടിച്ചെടുത്തു.
ബോള്ളാർ പുഴയിൽ വെള്ളിയാഴ്ച രാവിലെ കാസർകോട് ഡിവൈ.എസ്.പി. പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ മൂന്ന് മണൽലോറികളും ലോറിയിൽ കയറ്റാനായി വെച്ചിരുന്ന അഞ്ച് ലോഡ് മണലും പിടിച്ചെടുത്തു.
മണൽവാരലിൽ ഏർപ്പെട്ടവർക്കെതിരേയും ഇതിന് സഹായിച്ചവർക്കെതിരേയും മണൽവാരലിന് റോഡ് സൗകര്യം ചെയ്തുകൊടുത്തവർക്കെതിരേയും കേസെടുത്തു.
ലോറി ഡ്രൈവർമാരായ...
കാസർകോട്: കാസർകോട് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ വൻ തോതിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് ലോറിയിൽ കാസർകോട്ടെ മാര്‍ക്കറ്റിലെത്തിച്ച 200 കിലോ പഴകിയ മത്സ്യമാണ് പിടിച്ചെടുത്തത്. കാസര്‍കോട്ടെ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം മാര്‍ക്കറ്റുകളിൽ വ്യാപകമായി പരിശോധനകൾ നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും...
ഉപ്പള: കഞ്ചാവ് ലഹരിയില്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി കത്തി കാട്ടി നാട്ടുകാരെ മുള്‍മുനയില്‍ ആക്കിയ യുവാവിനെ ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തില്‍ കീഴ്‌പ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഉപ്പളയിലാണ് സംഭവം. യുവാവിനെ കീഴ്‌പ്പെടുത്തുന്നതിനിടെ നാല് പേര്‍ക്ക് കത്തി കൊണ്ട് മുറിവേറ്റു. കെട്ടിടത്തിന്റെ മുകളിലെ വാട്ടര്‍ ടാങ്കില്‍ നിന്ന് യുവാവിന്റേതെന്ന് കരുത്തുന്ന അഞ്ച് പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മഞ്ചേശ്വരം...
മംഗളൂരു: ദുബായിൽനിന്ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മലയാളി ഉൾപ്പെടെ രണ്ടു യാത്രക്കാരെ കസ്റ്റംസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച പുലർച്ചെയെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ ഉപ്പള അഞ്ചിക്കട്ടയിലെ മുഹമ്മദ് റിയാസ് (32) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 732 ഗ്രാം 24 കാരറ്റ് സ്വർണം പിടികൂടി.
ഇന്ത്യൻ വിപണിയിൽ 38...
കുമ്പള: 25ല്‍ പരം കേസുകളില്‍ പ്രതിയായ ഗുണ്ടാതലവനെ കുമ്പള പൊലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. ബന്തിയോട് അടക്കം ബൈദലയിലെ അമീര്‍ എന്ന ടിക്കി അമ്മി (33) ആണ് അറസ്റ്റിലായത്.
മഞ്ചേശ്വരം, കുമ്പള, കാസര്‍കോട് എന്നിവിടങ്ങളിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമായി അമീറിനെതിരെ 25ലേറെ കേസുകളുണ്ടെന്ന് കുമ്പള പൊലീസ് പറഞ്ഞു. തീവെപ്പ്, തട്ടികൊണ്ടു പോകല്‍, തടഞ്ഞ് നിര്‍ത്തി...
കുമ്പള: കൊടിയമ്മ ജുമാ മസ്ജിദിന് മുൻവശത്തെ തകരാറിലായ മിനി മാസ്റ്റ് വിളക്ക് നന്നാക്കി മുസ്ലിം ലീഗ് പ്രവർത്തകർ മാതൃകയായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സമിതി സ്ഥാപിച്ച മിനി മാസ്റ്റ് വിളക്ക് കത്താതായിട്ട് ഒരു വർഷത്തിലേറെയായി. നാട്ടുകാർ നിരന്തരം ഇക്കാര്യം വാർഡ് മെമ്പറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും കേടായ വിളക്ക് നന്നാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ മെമ്പർ...
കാസർകോഡ് :കാസർഗോഡ് ചെറുവത്തൂരിൽ ഷവർമ (shawarma)കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ്(food poisoning) കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരമായ തുടരുന്നു. 36 പേരാണ് ഷവർമ കഴിച്ചതിനെ തുടർന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ ചികിൽസ തേടിയത്.
ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച 16 കാരി ദേവനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവം സംബന്ധിച്ച് ആരോഗ്യ വകുപ്പും, റവന്യൂ അധികൃതരും...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...