കുമ്പള: കാണാതായ സൈക്കിള്‍ മണിക്കൂറുകള്‍ക്കകം കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ചു. ഉടമ നീര്‍ച്ചാല്‍ മഹാജനസ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയും കഞ്ചിക്കട്ട സ്വദേശിയുമായ ധീരജ് നായക് സന്തോഷത്തില്‍.
പതിവുപോലെ മിനിഞ്ഞാന്നും സ്വന്തം സൈക്കിളില്‍ കുമ്പളയിലെത്തിയതായിരുന്നു ധീരജ്. സമയം വൈകിയതിനാല്‍ പതിവു സ്ഥലത്ത് സൈക്കിള്‍ വച്ച് പൂട്ടാതെ ബസ് ഓടിക്കയറി സ്‌കൂളേയ്‌ക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് സൈക്കിള്‍ കാണുന്നില്ലെന്ന കാര്യം...
നമ്പര്‍പ്ലേറ്റ് അഴിച്ചുവെച്ചും നമ്പര്‍ മറച്ചുമൊക്കെ ബൈക്കുകള്‍ നിരത്തുകളില്‍ ചീറിപ്പായുന്നുണ്ട്. ഇവര്‍ക്കു പിന്നാലെ പോലീസുമുണ്ട്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നയാബസാറില്‍നിന്ന് ഒരു ബൈക്കുകാരനെ പോലീസ് പിടിച്ചപ്പോള്‍ കിട്ടിയ മറുപടി ആശ്ചര്യപ്പെടുത്തുന്നതാണ്. പാറപ്പള്ളിയിലെ ജെ.പി.ജാബിര്‍ (21) ആണ് പോലീസ് പിടിയിലായത്.
റോഡരികിലെ ക്യാമറയില്‍ പതിയുമ്പോള്‍ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പര്‍ മാറ്റിയതെന്ന മറുപടിയാണ് കിട്ടിയതെന്ന് പോലീസ് പറയുന്നു. റോഡിലൂടെ അമിത...
ഹൊസങ്കടി: ഹൊസങ്കടിയില്‍ ബൈക്ക് മതിലിടിച്ച് യുവാവ് മരിച്ചു. ഹൊസങ്കടി റെയില്‍വെ ഗേറ്റിന് സമീപത്തെ ദിനേഷ് കുമാറിന്റെയും സുമതിയുടെയും മകന്‍ ഡി. ദീക്ഷിത്ത് (30) ആണ് മരിച്ചത്. ഡ്രൈവറായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ച മൂന്ന് മണിയോടെ കട്ടബസാറില്‍ വെച്ച് ദീക്ഷിത്ത് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ വീട്ടുമതിലിടിക്കുകയായിരുന്നു.
പുലര്‍ച്ചെ ജോലിക്ക് പോകുന്ന മത്സ്യതൊഴിലാളികളാണ് റോഡരികില്‍ ബൈക്കിന് സമീപം...
കാസര്‍കോട്: കെഎസ്ആര്‍ടിസി ജില്ലാ ഓഫീസ് ആസ്ഥാനം കാസര്‍കോട് ഡിപോയില്‍ നിലനിര്‍ത്തുമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍, കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെ അറിയിച്ചു.
ജില്ലാ ഓഫീസ് കാസര്‍കോട്ട് നിന്നും കാഞ്ഞങ്ങാട്ടേക്ക് മാറ്റാനുള്ള നീക്കം നടന്നപ്പോള്‍ എംഎല്‍എ ഇതിനെതിരെ രംഗത്ത് വരികയും മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി എംഡിക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...
ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നിന്നും എസ്.എസ്.എൽ.സി പാസ്സായ മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ സീറ്റ് അനുവദിക്കുക എന്ന ആവശ്യമുന്നയിച്ച് എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം എം.എൽ.എ എ കെ എം അഷ്റഫ്ന് നിവേദനം നൽകി.
മണ്ഡലത്തിൽ എസ്.എസ്.എൽ.സി പാസ്സായ 1000ത്തോളം വിദ്യാർത്ഥികൾക്ക് നിലവിൽ പ്ലസ് വൺ സീറ്റ് ഇല്ലാത്ത അവസ്ഥയാണ്. ഇതിന്...
ബംഗളൂരു: ഹിജാബ് വിവാദത്തിനിടയിലും 12-ാം ക്ലാസില്‍ മികച്ച വിജയം കരസ്ഥമാക്കി ഇല്‍ഹാം. കര്‍ണാടകയിലെ 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷയില്‍ സയന്‍സ് സ്ട്രീമില്‍ രണ്ടാം റാങ്കാണ് ഇല്‍ഹാം നേടിയെടുത്തത്.
ഹിജാബ് ധരിച്ച് ക്ലാസിലെത്തി 600-ല്‍ 597 മാര്‍ക്ക് നേടിയാണ് ഇല്‍ഹാം കൈയ്യടി നേടുന്നത്. മികച്ച വിജയം കരസ്ഥമാക്കിയ ഇല്‍ഹാമിനെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. മംഗലാപുരം സെന്റ് അലോഷ്യസ്...
കാസർകോട്: പാലക്കുന്നിൽ മൊബൈൽ ടവറിന് മുകളിൽ കയറി യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുന്നു. പാലക്കുന്ന് സ്വദേശി ഷൈജുവാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. തന്റെ പേരിലുള്ള കേസുകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. കഴുത്തിൽ കയർ കുരുക്കിയാണ് ടവറിന് മുകളിൽ ഷൈജുവിന്റെ നിൽപ്പ്. അടിപിടി, മയക്ക് മരുന്ന് ഉൾപ്പടെ പത്തിലധികം കേസുകൾ ഷൈജുവിനെതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. പൊലീസും...
മംഗളുരു: മതാചാര പ്രകാരമുള്ള ശിരോവസ്ത്രം ധരിച്ച് ക്ലാസിൽ ഹാജരാകാൻ അനുവദിക്കാത്തതിനെ തുടർന്ന് കർണാടകയിലെ മംഗളുരു യൂണിവേഴ്‌സിറ്റി കോളേജിലെ (ഹമ്പൻകട്ട) അഞ്ച് വിദ്യാർത്ഥിനികൾ കോളേജ് മാറാനുള്ള ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടി.സി) ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു.
മറ്റ് കോളേജുകളിൽ അഡ്മിഷനെടുക്കുന്നതിനു വേണ്ടി അഞ്ച് വിദ്യാർത്ഥിനികൾ ടി.സിക്ക് അപേക്ഷ നൽകിയതായി കോളേജ് പ്രിൻസിപ്പൽ അനുസുയ റായ് ആണ് അറിയിച്ചത്. അപേക്ഷയിലെ...
കാസര്‍കോട് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ ദുരൂഹ മരണത്തില്‍ അറസ്റ്റ് വൈകുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റിയുമായി നാട്ടുകാര്‍. ശബ്ദ സന്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന ആരോപണവുമായി കുടുംബം നേരത്തെ രംഗത്ത് വന്നിരുന്നു. ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
പത്താം...
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...