Saturday, November 15, 2025

Local News

ഉപ്പള ഹിദായത്ത് നഗറിൽ നിരീക്ഷണ ക്യാമറ വെച്ച് ഫോട്ടോ പകർത്തി; ഫ്ലാറ്റ് ഉടമയ്ക്കെതിരെ കേസ്

ഉപ്പള: ഉപ്പള ഹിദായത്ത് നഗറിൽ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് സ്ത്രീകളടക്കമുള്ളവരുടെ ചിത്രങ്ങൾ പകർത്തിയതായുള്ള പരാതിയിൽ ഫ്ലാറ്റ് ഉടമയായ കൊടിയമ്മ സ്വദേശിയായ ഷാഹുൽ ഹമീദ് (36) നെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. 4 നിലകളുള്ള ഫ്ലാറ്റിൻ്റെ 3 നിലയിൽ 4 ഇടങ്ങളിൽ ക്യാമറ സ്ഥാപിച്ചതായും സ്ത്രീകളടക്കമുള്ള തമാസകാരടക്കം വരുന്നതും പോകുന്നതുമായുള്ള ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു....

എക്‌സൈസ് ഓഫീസിന് തീവെക്കാന്‍ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കുമ്പള: കുമ്പള എക്‌സൈസ് ഓഫീസ് പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചതടക്കം 12 ഓളം കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കുമ്പള കുണ്ടങ്കാരടുക്കയിലെ പ്രഭാകരന്‍ എന്ന അണ്ണി പ്രഭാകര(53)നെതിരെയാണ് കുമ്പള പൊലീസിന്റെ നടപടി. പ്രഭാകരന്‍ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. ഒരുമാസം മുമ്പാണ് കുമ്പള എക്‌സൈസ് ഓഫീസിനകത്ത് പെട്രോളൊഴിക്കുകയും പുറത്ത് നിര്‍ത്തിയിട്ട ജീപ്പ് തകര്‍ക്കുകയും ചെയ്തത്....

ഉപ്പള സോങ്കാലിൽ എക്‌സൈസ് ജീപ്പില്‍ മദ്യക്കടത്ത് സംഘത്തിന്റെ കാറിടിച്ച സംഭവം; ആസ്പത്രിയില്‍ നിന്ന് മുങ്ങിയ യുവാവ് അറസ്റ്റില്‍

ഉപ്പള: എക്‌സൈസ് സംഘത്തിന്റെ ജീപ്പില്‍ കാര്‍ ഇടിച്ച് പരിക്കേറ്റ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മുങ്ങിയ പ്രതി അറസ്റ്റില്‍. മുട്ടംഗേറ്റിന് സമീപത്തെ രക്ഷിത്തി (25)നെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.സന്തോഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. 20ന് രാത്രി 11 മണിയോടെ കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഉപ്പള സോങ്കാലില്‍ പരിശോധനനടത്തുന്നതിനിടെയാണ്...

സിറ്റിസൺ ഉപ്പളയുടെ മുഹമ്മദ് ഫാറൂക്കിനെ ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം മാനേജറായി നിയമിച്ചു

തൃക്കരിപ്പൂർ: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പളയുടെ ഷെയ്ഖ് മുഹമ്മദ്‌ ഫാറൂക്കിനെ കാസറഗോഡ് ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം മാനേജറായി നിയമിച്ചു. കേരള ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

ഉപ്പള ഹിദായത്ത് നഗറിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

ഉപ്പള : കാറും ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഉപ്പള പച്ചിലംപാറ പള്ളം ഹൗസിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ ഇഷാൻ (18) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 7.30ഓടെ ഉപ്പള ഹിദായത്ത് നഗർ ദേശീയപാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇഷാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും...

ഉപ്പള സോങ്കാലിൽ കാറില്‍ നിന്ന് 110 ലിറ്റര്‍ കര്‍ണാടക മദ്യം കണ്ടെത്തി രക്ഷപ്പെടാന്‍ ശ്രമിക്കവേ മദ്യക്കടത്ത് സംഘത്തിന്റെ കാര്‍ എക്‌സൈസ് ജീപ്പിലിടിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്

ഉപ്പള: എക്‌സൈസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മദ്യക്കടത്ത് സംഘത്തിന്റെ കാര്‍ എക്‌സൈസ് ജീപ്പിലിടിച്ചു. മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കാറിലെ രണ്ടുപേര്‍ക്കും പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെ ഉപ്പള സോങ്കാലിലാണ് സംഭവം. കാസര്‍കോട് എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ദിവാകരന്‍, ജീപ്പ് ഡ്രൈവര്‍ ദിജിത്ത് എന്നിവരെയും കാറിലുണ്ടായിരുന്ന...

ഉപ്പളയില്‍ ബൈക്കിലെത്തിയ യുവാവും യുവതിയും പട്ടാപ്പകല്‍ വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു

ഉപ്പള: ഉപ്പളയില്‍ പട്ടാപ്പകല്‍ ബൈക്കിലെത്തിയ യുവതിയും യുവാവും വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒന്നേകാല്‍ പവന്റെ സ്വര്‍ണ്ണ വള കവര്‍ന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ഉപ്പള സ്‌കൂളിന് സമീപത്തെ അഞ്ചികട്ടയില്‍ ബഷീറിന്റെ വീട്ടിലാണ് സംഭവം. ബഷീറിന്റെ വീട്ടില്‍ സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും അമ്മായി ഉണ്ടോ എന്ന് വീട്ടിലുണ്ടായിരുന്ന സ്ത്രീയോട് ചോദിക്കുകയും വീട്ടിനകത്ത് ഉണ്ട് എന്ന് പറഞ്ഞ്...

പള്ളം യൂസഫ് ഹാജി അന്തരിച്ചു

ഉപ്പള: മുംബൈയിലെ പഴയ കാല ഹോട്ടൽ വ്യാപാരിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന പള്ളം അറബിയുടെ മകൻ യൂസുഫ് ഹാജി ഡെൽഹി ദർബാർ (80) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖം മൂലം വീട്ടിൽ വിശ്രമത്തിലായിരുന്നു. ഉപ്പള കുന്നിൽ മുഹ്യുദ്ദീൻ ജുമാ മസ്ജിദ് മുൻ വൈസ് പ്രസിഡണ്ടും,പ്രവർത്തിച്ചിരുന്നു. ഉപ്പളയിലെ ഡെൽഹി ദർബാർ കോംപ്ലക്സ് ഉടമയാണ് യൂസുഫ് ഹാജി....

കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

കാസർകോഡ്: കാസർകോഡ് ചെർക്കപ്പാറയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു. ദിൽജിത്ത് (14), നന്ദഗോപൻ (12) എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോട് കൂടിയായിരുന്നു സഭവം. ചെർക്കപ്പാറ സർക്കാർ സ്കൂളിന് സമീപത്തുള്ള കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു ഇവർ. ദിൽജിത്തും നന്ദഗോപനും ഉൾപ്പെടെയുള്ള ആറുപേരായിരുന്നു കുളിക്കാനെത്തിയത്. കുളിക്കാൻ കുളത്തിൽ ഇറങ്ങിയപ്പോൾ ഇരുവരും ചെളിയിൽ അകപ്പെടുകയായിരുന്നു. നാട്ടുകാർ...

കാസര്‍കോട് ചെറുവത്തൂരില്‍ പരിശോധന ശക്തം; പരിശോധനയ്ക്കയച്ച 30ല്‍ 24 സാമ്പിളുകളിലും ഷിഗെല്ല സാന്നിധ്യം

കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനാല്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. പരിശോധനയ്ക്ക് അയച്ച 30 സാമ്പിളുകളില്‍ 24 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യാനാണ് തീരുമാനം. സ്കൂളുകള്‍, അങ്കണവാടികള്‍, കുടിവെള്ള വിതരണ പദ്ധതികള്‍, ഗവണ്‍മെന്‍റ്...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img