കാസർകോട്:ക്വട്ടേഷൻ സംഘത്തില്‍ നിന്ന് കൊടിയ പീഡനം ഏല്‍ക്കേണ്ടി വന്നെന്ന് കാസര്‍കോട് കൊല്ലപ്പെട്ട പ്രവാസി അബൂബക്കര്‍ സിദീഖിന്‍റെ സഹോദരന്‍ അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. തലകീഴായി കെട്ടിത്തൂക്കിയും മർദിച്ചു. കൂടെ ഉണ്ടായിരുന്ന അന്‍സാരിയേയും തന്നേയും രണ്ടിടങ്ങളില്‍ കൊണ്ട് പോയി മര്‍ദ്ദിച്ചുവെന്നും അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. അനവർ ഹുസൈൻറെ സഹോദരൻ അബൂബക്കർ സിദ്ദിഖ് ക്വട്ടേഷൻ സംഘത്തിൻറെ ക്രൂര മർദനത്തിൽ...
മംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 145 പവൻ സ്വർണവുമായി കാസർകോട് സ്വദേശിയെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു.
ബോവിക്കാനം മുളിയാർ പൊവ്വൽ സ്വദേശി അബ്‌ദുൾ സൽമാൻ (27) ആണ് തിങ്കളാഴ്‌ച കസ്റ്റംസിന്റെ പിടിയിലായത്. ഇയാളിൽനിന്ന് പിടികൂടിയ സ്വർണത്തിന് 60,24,340 രൂപ വില വരും. രാസവസ്‌തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണം ഗോളങ്ങളാക്കി...
കാസര്‍ഗോഡ് പ്രവാസി യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയാണ് അന്വേഷണത്തിനായി പുതിയ പതിനാറംഗ സംഘത്തെ നിയോഗിച്ചത്. കാസര്‍കോട് ഡി വൈ എസ് പി ബാലകൃഷ്ണന്‍ നായര്‍, ക്രൈം റക്കോര്‍ഡ്‌സ് ബ്യൂറോ ഡി വൈ എസ് പി യു പ്രേമന്‍ എന്നിവരുടെ നേതൃത്വത്തിലാണ്...
കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. യുവാവിന്റെ കാലിന്റെ അടിയിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നുവെന്ന് ഡോക്ടർ മുഹമ്മദ് സുഹൈൽ പറഞ്ഞു. ആശുപത്രിയിലെത്തിച്ച അബൂബക്കർ സിദ്ദിഖിനെ പരിശോധിച്ചത് ഡോ. മുഹമ്മദ് സുഹൈൽ ആയിരുന്നു. നിതംബത്തിലും അടിയേറ്റ പാടുകൾ ഉണ്ട്. ആശുപത്രിയിൽ എത്തിക്കുന്നതിന് ചുരുങ്ങിയത് അര മണിക്കൂർ മുമ്പെങ്കിലും മരണം...
കാസർകോട്: പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിനെ ബന്തിയോടെ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കാറിൽ ആശുപത്രിയിലെത്തിയ സംഘത്തിൽ രണ്ടു പേരാണുള്ളതെന്നാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
അതേ സമയം, കൊലപാതകത്തിന് പിന്നിൽ പത്തംഗ സംഘമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പൈവളിഗയിലെ സംഘമാണ് സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയതെന്നും...
കാസർകോട്: പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. പൈവളിക സ്വദേശികളായ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.
കുമ്പള സീതാംഗോളി മുഗുറോഡിലെ പരേതനായ അബ്ദുൽ റഹ്‌മാന്റെ മകൻ സിദ്ദീഖ് (32) ആണ് കൊല്ലപ്പെട്ടത്. ഗൾഫിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണം....
കാസർകോട്∙ പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്നു സൂചന. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും സുഹൃത്ത് അൻസാരിയെയും ഒരു സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഇന്നലെയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലപ്പെടുന്നത്.
സഹോദരനെയും സുഹൃത്തിനെയും കസ്റ്റഡിയിൽവച്ചാണ് സംഘം സിദ്ദിഖിനെ ഗൾഫിൽനിന്ന് നാട്ടിലെത്തിച്ചത്. സംസാരിക്കാമെന്ന് പറഞ്ഞ് സിദ്ദിഖിനെ ഞായറാഴ്ച...
വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സംഘത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ സ്റ്റാഫും. വീണ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫ് അംഗം അവിഷിത്ത് കെ ആറിനെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. വയനാട് എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്‍റാണ് അവിഷിത്ത് കെ ആര്‍. അതേസമയം, അവിഷിത്തിനെ പ്രതി പട്ടികയിൽ നിന്നൊഴിവാക്കാൻ സിപിഎം സമ്മർദ്ദം ചെലുത്തുന്നു എന്നാണ്...
കുമ്പള: കാണാതായ സൈക്കിള്‍ മണിക്കൂറുകള്‍ക്കകം കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ചു. ഉടമ നീര്‍ച്ചാല്‍ മഹാജനസ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിയും കഞ്ചിക്കട്ട സ്വദേശിയുമായ ധീരജ് നായക് സന്തോഷത്തില്‍.
പതിവുപോലെ മിനിഞ്ഞാന്നും സ്വന്തം സൈക്കിളില്‍ കുമ്പളയിലെത്തിയതായിരുന്നു ധീരജ്. സമയം വൈകിയതിനാല്‍ പതിവു സ്ഥലത്ത് സൈക്കിള്‍ വച്ച് പൂട്ടാതെ ബസ് ഓടിക്കയറി സ്‌കൂളേയ്‌ക്ക് പോയതായിരുന്നു. വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് സൈക്കിള്‍ കാണുന്നില്ലെന്ന കാര്യം...
നമ്പര്‍പ്ലേറ്റ് അഴിച്ചുവെച്ചും നമ്പര്‍ മറച്ചുമൊക്കെ ബൈക്കുകള്‍ നിരത്തുകളില്‍ ചീറിപ്പായുന്നുണ്ട്. ഇവര്‍ക്കു പിന്നാലെ പോലീസുമുണ്ട്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് നയാബസാറില്‍നിന്ന് ഒരു ബൈക്കുകാരനെ പോലീസ് പിടിച്ചപ്പോള്‍ കിട്ടിയ മറുപടി ആശ്ചര്യപ്പെടുത്തുന്നതാണ്. പാറപ്പള്ളിയിലെ ജെ.പി.ജാബിര്‍ (21) ആണ് പോലീസ് പിടിയിലായത്.
റോഡരികിലെ ക്യാമറയില്‍ പതിയുമ്പോള്‍ ബൈക്ക് ആരുടേതെന്ന് തിരിച്ചറിയാതിരിക്കാനാണ് നമ്പര്‍ മാറ്റിയതെന്ന മറുപടിയാണ് കിട്ടിയതെന്ന് പോലീസ് പറയുന്നു. റോഡിലൂടെ അമിത...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...