Friday, November 14, 2025

Local News

ഉപ്പള, ഷിറിയ പുഴകളില്‍ ജലനിരപ്പ്‌ ഉയരുന്നു

കാസര്‍കോട്‌: ജില്ലയിലെ രണ്ടു പ്രധാന പുഴകളായ ഉപ്പള, ഷിറിയ പുഴകളിലെ ജലനിരപ്പ്‌ ഉയരുന്നു. പുഴകളുടെ വൃഷ്‌ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതാണ്‌ ജലനിരപ്പ്‌ ഉയരാന്‍ ഇടയാക്കുന്നത്‌. പുഴയോര വാസികളോട്‌ ജാഗ്രതയ്‌ക്കു നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കാലവര്‍ഷക്കെടുതിയില്‍ രണ്ടുപേരുടെ മരണത്തിനു ഇടയാക്കിയ വെള്ളരിക്കുണ്ട്‌ താലൂക്കില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ തുടരുന്നു. പതിനെട്ടോളം കുടുംബങ്ങളാണ്‌ ക്യാമ്പുകളിലുള്ളത്‌.

കാസർകോട് രണ്ടിടങ്ങിൽ മയക്കുമരുന്ന് വേട്ട, ബ്രൌൺ ഷിഗറടക്കം പിടിച്ചെടുത്തു

കാസര്‍കോട്: രണ്ടിടങ്ങിൽ മയക്കുമരുന്ന് വേട്ട. നീലേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവും പിടികൂടി. നീര്‍ച്ചാലില്‍ നിന്ന് ബ്രൗണ‍് ഷുഗറാണ് പിടിച്ചെടുത്തത്. നാല് കണ്ണൂര് സ്വദേശികള്‍ അറസ്റ്റിലായി. നീലേശ്വരം പള്ളിക്കര റെയില‍് ഗേറ്റിനടുത്ത് വച്ച് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇന്നോവ കാറില്‍ കടത്തുകയായിരുന്ന മയക്ക് മരുന്ന് പിടികൂടിയത്. 25 ഗ്രാം എംഡിഎംഎയും രണ്ട് കിലോ കഞ്ചാവുമായി...

ഉപ്പളയിൽ ഒരുവർഷം മുമ്പ് എസ്.ഐയെ തള്ളിമാറ്റി മയക്കുമരുന്നും കാറും ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

ഉപ്പള: ഒരുവർഷം മുമ്പ് വാഹന പരിശോധനക്കിടെ എസ്.ഐയെ തള്ളിമാറ്റി എം.ടിഎം.എ മയക്കുമരുന്നും കാറും ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട കേസിലെ പ്രതിയെ കാറിൽ സഞ്ചരിക്കുമ്പോൾ പോലീസ് പിന്തുടർന്ന് പിടികൂടി. ഉപ്പള മണിമുണ്ടയിലെ കാംബ്ലി ഷമീർ എന്ന ഷമീർ (33) ആണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പ് ഉപ്പള ടൗണിൽ അർദ്ധരാത്രി അന്നത്തെ മഞ്ചേശ്വരം അഡീഷണൽ എസ്.ഐയായിരുന്ന എ...

ഉപ്പളയിൽ വീട്ടിൽ വടിവാൾ സൂക്ഷിച്ചതിന് നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ

ഉപ്പള:mediavisionnews.in വീട്ടിൽ വടിവാൾ സൂക്ഷിച്ചതിന് നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായിത്തൊട്ടി അമാൻ മനസിലിലെ മുഹമ്മദ് ഫാറൂഖ് (33) ആണ് അറസ്റ്റിലായത്. മഞ്ചേശ്വരം എസ്.ഐ എൻ. അൻസാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇന്നലെ പോലീസ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലാണ് വടിവാൾ...

പൗരപ്രമുഖൻ ലണ്ടൻ മുഹമ്മദ് ഹാജി അന്തരിച്ചു

ഉപ്പള(www.mediavisionnews.in):ഉപ്പള സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനും പൗരപ്രമുഖനുമായിരുന്ന ഉപ്പള മണ്ണംകുഴിയിലെ ലണ്ടൻ മുഹമ്മദ് ഹാജി (75) അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖം മൂലം മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് ഉച്ചയോടെയാണ് മരണപ്പെട്ടത്. മണ്ണംകുഴി മുൻ ജമാഅത്ത് പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവിൽ ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷൻ എം.സി.സി എന്നീ സംഘടനയുടെയും ഉപദേശക സമിതി...

കാസര്‍കോട്ട് നാളെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കാസര്‍കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ രണ്ട് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് അറിയിച്ചു. ഹൊസ്ദൂർഗ്, വെളളരിക്കുണ്ട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കുമാണ് അവധി പ്രഖ്യാപിച്ചത്.  അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ...

ഉപ്പള കൈക്കമ്പയിൽ വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചെന്ന് പരാതി; പൊലീസ് വട്ടംകറങ്ങി

ഉപ്പള: വിദ്യാര്‍ത്ഥിനിയെ ഓട്ടോയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന പരാതി പൊലീസിനെ വട്ടം കറക്കി. ഇന്നലെ അഞ്ച് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. ബായാര്‍ ഭാഗത്ത് നിന്ന് സ്‌കൂള്‍ വിട്ട് വന്ന വിദ്യാര്‍ത്ഥിനി ബസില്‍ കൈക്കമ്പയില്‍ ഇറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ ഓട്ടോയില്‍ എത്തിയ രണ്ട് പേര്‍ കൈപ്പിടിച്ച് കയറ്റാന്‍ ശ്രമിച്ചുവെന്നാണ് വിദ്യാര്‍ത്ഥിനി ചിലരോട് പറഞ്ഞത്. സംഭവം അറിഞ്ഞ്...

കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം

കാസർകോട് : കാസർകോട് മരുതോം ചുള്ളിയിൽ വനത്തിൽ ഉരുൾ പൊട്ടിയെന്ന് സംശയം. മലയോര ഹൈവേയിലേക്ക് കല്ലും മണ്ണും ചെളിയും ഒഴുകിയെത്തി. മരുതോം-മാലോം ബൈപാസിൽ മണ്ണിടിഞ്ഞ് ഗതാഗത തടസവുമുണ്ടായി. ജില്ലയിലെ  മലയോര മേഖലയിൽ മഴ ശക്തമാണ്. മലയോര ഹൈവേയിലെ മാലോം ഭാഗത്താണ് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടത്. ബൈപ്പാസിലും മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി. ചുള്ളിയിലെ കോളനിയിൽ നിന്നും പതിനെട്ടോളം...

സൂറത്കൽ ഫാസിൽ വധക്കേസ്: പ്രതികളായ ആറുപേർ അറസ്റ്റിൽ

മംഗളൂരു ∙ സൂറത്കൽ ഫാസിൽ വധക്കേസുമായി ബന്ധപ്പെട്ട് 6 പ്രതികളെ അറസ്റ്റ് ചെയ്തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളായ ഗിരിദർ, കൃഷ്ണപുര സ്വദേശികളായ അഭിഷേക്, ശ്രീനിവാസ്, കല്ലുവാർ സ്വദേശി സുഹാസ്, കൂലായ് സ്വദേശി മോഹൻ, ദീക്ഷിത് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് കാർ നൽകി സഹായിച്ച കൊടിഗേരി സ്വദേശി അജിത് ക്രാസ്റ്റയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു....

കേരള-കർണാടക അതിർത്തിയിൽ സുള്ള്യക്കടുത്ത് വീടിന് മുകളിൽ മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

കാസർകോട്: കേരള - കർണാടക അതിർത്തിയിൽ സുള്ള്യക്കടുത്ത് സുബ്രഹ്മണ്യ കുമാരധാരയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു. കുസുമാധര - രൂപശ്രീ ദമ്പതികളുടെ മകൾ ശ്രുതി (11), ജ്ഞാനശ്രീ (6) എന്നിവരാണ് മരിച്ചത്. തുടർച്ചയായി പെയ്ത മഴയിൽ വീടിന് പിന്നിലെ കുന്ന് ഇടിഞ്ഞ് വീഴുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളും അമ്മൂമ്മയും വീട്ടിൽ ഉണ്ടായിരുന്നു. മാതാപിതാക്കളും അമ്മൂമ്മയും...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img