Friday, November 14, 2025

Local News

എം.എസ്.എഫ് നഖ്‌ശേഖദം സമാപന സമ്മേളനം പോസ്റ്റർ പ്രകാശനം ചെയ്തു

മഞ്ചേശ്വരം: എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഒരു വർഷം നീണ്ടു നിന്ന കാമ്പയിനിന്റെ സമാപന സമ്മേളനം ആഗസ്ത് 31 നു മൊർത്താണ എ.എച്ച് പാലസിൽ നടക്കും. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഇൻഡോർ സമ്മേളനത്തിൽ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിൽ നിന്നു മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത ആയിരത്തോളം പ്രതിനിധികൾ സംബന്ധിക്കും. സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം കാസറഗോഡ് സി.എച്ച്...

മഞ്ചേശ്വരത്ത് ബൈക്കിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍

മഞ്ചേശ്വരം: ബൈക്കിൽ കടത്തുകയായിരുന്ന എംഡിഎംഎ മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ അറസ്റ്റിലായി. കര്‍ണാടക ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട ഇബ്രാഹിം സുഫൈദ് (22), സൈഫുദ്ദീന്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറും എസ്‌ഐ ടോമിയും ചേര്‍ന്ന സംഘം അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി 9.30 മണിയോടെ തലപ്പാടി ഇതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെ കെഎ...

മൈസൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു

മൈസൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു. ഉപ്പള കൈക്കമ്പയിലെ പരേതനായ മുഹമ്മദ് ഹുസൈന്റെ മകന്‍ മുഹമ്മദ് സുബൈര്‍ (40) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് മൈസുരിലേക്ക് പോയത്. ചൊവ്വാഴ്ച രാത്രിയോടെ ബൈക്കില്‍ സുഹൃത്തുമായി സഞ്ചരിക്കുന്നതിനിടെ മറ്റൊരു ബൈക്കിടിച്ചാണ് അപകടം. ഭാര്യ: സര്‍വീറ ബീഗം. ഉമ്മ: റസിയ. മുന്ന് മക്കളാണ്. സഹോദരന്‍മാര്‍: ആരീഫ്,...

അബൂബക്കര്‍ സിദ്ദിഖ് വധക്കേസില്‍ അന്വേഷണം വഴിമുട്ടുന്നു; കൊലനടന്ന് ഒന്നരമാസമായിട്ടും പ്രധാന പ്രതികളെ പിടികൂടാനായില്ല

പൈവളിഗെ: മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അന്വേഷണം വഴിമുട്ടുന്നു. സംഭവം നടന്ന് ഒന്നരമാസമായിട്ടും പ്രധാന പ്രതികളെ പിടികൂടാന്‍ സാധിച്ചിട്ടില്ല. കൊലയാളികളെ സഹായിച്ചവരെയും ഗൂഡാലോചന നടത്തിയവരെയും മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. മഞ്ചേശ്വരം ഉദ്യാവര്‍ ജെ.എം റോഡ് റസീന മന്‍സിലിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുള്‍റസാഖ്(46),...

മംഗളൂരുവിൽ കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി

മംഗളൂരു : തുടർച്ചയായുണ്ടായ മൂന്ന് കൊലപാതകങ്ങളെ തുടർന്ന് ദക്ഷിണ കന്നഡയിൽ പ്രഖ്യാപിച്ച കർശന നിയന്ത്രണങ്ങൾ പോലീസ് ഒഴിവാക്കി. രണ്ടാഴ്ചയായി വൈകീട്ട് ആറു മുതൽ രാവിലെ ആറു വരെ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച മുതൽ ഈ നിയന്ത്രണങ്ങളെല്ലാം നീക്കി. മദ്യശാലകൾക്ക് പതിവ് പോലെ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകി. കൂട്ടം കൂടൽ, ആയുധം കൈയിൽ...

വ്യാജ പ്രചരണം: ജില്ലാ പോലീസ് മേധാവിക്ക് എ കെ എം അഷറഫ് എംഎൽഎ പരാതി നൽകി.

ഉപ്പള: മഞ്ചേശ്വരത്ത് നടന്ന വാക്കുട സമാജ സേവാ സമിതി കേരള കർണാടക സമ്മേളനത്തിൽ പങ്കെടുത്തതിനെ ആർഎസ്എസ് പരിപാടിയിൽ എംഎൽഎ പങ്കെടുത്തുവെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും എംഎൽഎയുടെ ഫേസ്ബുക്ക് ഐഡിയുടെ മാതൃകയിൽ ഇത് സംബന്ധിച്ച് വ്യാജ സ്ക്രീൻ ഷോട്ട് ഉണ്ടാക്കി പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എ കെ എം അഷറഫ് എംഎൽഎ ജില്ല...

കൊതുമ്പ് വഞ്ചിയിൽ മീൻ പിടിച്ച് ഉപജീവനം, കടബാധ്യത: ‘കാരുണ്യ’യുടെ 80 ലക്ഷം കെ.സി.ഹമീദിന്!

തൃക്കരിപ്പൂർ ∙ ദുരിതങ്ങൾ കൂട്ടായിരിക്കുമ്പോഴും ഭാഗ്യദേവത ഹമീദിനെ കൈവിട്ടില്ല. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം ഒരിയരയിലെ മീൻ പിടിത്ത തൊഴിലാളി കെ.സി.ഹമീദിനാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. വെള്ളിയാഴ്ച വൈകിട്ട് പുലിമുട്ട് പരിസരത്ത് ലോട്ടറി വിൽപനക്കെത്തിയ ഏജന്റ് കൃഷ്ണനിൽ നിന്ന് 7 ടിക്കറ്റുകൾ ഹമീദ് വാങ്ങി. അതിലൊന്നു...

കാസർകോട് ബി.ജെ.പി വിഭാഗീയത: ആർ.എസ്.എസ് യോഗത്തിലും നിലപാട് കടുപ്പിച്ച് മറുപക്ഷം

കാസർകോട്: കാസർകോട്ടെ ബി.ജെ.പിയിലെ വിഭാഗീയത പരിഹരിക്കാൻ ആർ.എസ്.എസ് വിളിച്ച മധ്യസ്ഥ യോഗത്തിലും നിലപാട് കടുപ്പിച്ച് മറുപക്ഷം. ഇവരുടെ കടുംപിടിത്തത്തിനൊടുവിലാണ് പ്രശ്നപരിഹാരത്തിന് പത്തുദിവസമെന്ന സമയപരിധി നിശ്ചയിക്കാൻ ആർ.എസ്.എസ് നിർബന്ധിതമായത്. കൃത്യമായ സമയപരിധി പറയാതെ പിന്നോട്ടില്ലെന്ന നിലപാട് വിമതർ ആവർത്തിച്ചതിൽ ആർ.എസ്.എസ് നേതാക്കൾ യോഗത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കാസർകോട് നഗരസഭ കൗൺസിലർ പി. രമേശൻ, മുൻ കൗൺസിലർ...

മഞ്ചേശ്വരം കുഞ്ചത്തൂരിൽ പോലീസിന്റെ അഴിഞ്ഞാട്ടത്തിൽ വ്യാപക പ്രതിഷേധം; കയ്യുംകെട്ടി നിൽക്കില്ല: യൂത്ത് ലീഗ്

ഉപ്പള: നിസ്സാര കാര്യങ്ങൾക്ക് പോലും നാട്ടുകാരെ വഴിയിൽ തടഞ്ഞു നിർത്തിയും, വീടുകളിൽ റെയ്ഡ് ചെയ്തും നടത്തുന്ന പോലീസ് രാജ് അവസാനിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ എം. പി. ഖാലിദ്, ജനറൽ സെക്രട്ടറി ബി. എം മുസ്തഫ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കുഞ്ചത്തൂരിലെ വ്യാപാരികളോട് കഞ്ചാവ് ലോബിയുടെ ആളോണോ എന്ന് ചോദിച്...

ലണ്ടന്‍ മുഹമ്മദ്‌ ഹാജിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

ഉപ്പള: നിസ്വാര്‍ത്ഥ സേവനത്തിനായി ജീവിതം സമര്‍പ്പിച്ച മനുഷ്യ സ്‌നേഹിയെയാണ്‌ ലണ്ടന്‍ മുഹമ്മദ്‌ ഹാജിയുടെ വിയോഗ്‌തതിലൂടെ സമൂഹത്തിന്‌ നഷ്‌ടമായത്‌. മത-സാമൂഹിക സാംസ്‌ക്കാരിക മേഖലകളിലെല്ലാം നിറസാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ സേവനം വിലമതിയാനാകാത്തതാണെന്ന്‌ വിവിധ മേഖലകളിലുള്ളവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സുന്നീ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും വളര്‍ച്ചയില്‍ നേതാക്കള്‍ക്ക്‌ വലിയതാങ്ങായി നിന്ന പൗര പ്രമുഖരില്‍ ഒരാളായിരുന്നു അദ്ദേഹം. അസുഖത്തെ തുടര്‍ന്ന മംഗളൂരു ആശുപത്രിയില്‍...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img