കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായുള്ള പൊലീസ് പരിശോധനയില്‍ തുടര്‍ച്ചയായ പത്താം നാളിലും ലഹരിക്കടത്ത് പിടികൂടി.
ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളാണ് ഇന്നലെ രാത്രി പട്‌ളക്ക് സമീപം കുതിരപ്പാടിയില്‍ വെച്ച് പിടിയിലായത്. ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ റഹീസ് മന്‍സിലിലെ അഹമദ് നിയാസ്.കെ (38), പത്തനംതിട്ട കോന്നിയിലെ ഐരാവന്‍...
കാസര്‍കോട്: ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സോളോ ലേഡി റൈഡര്‍ അമൃതാ ജോഷിക്കുള്ള ഗോള്‍ഡ് കിംഗ് കുമ്പളയുടെ സ്‌നേഹോപഹാരം എം.ഡി ഹനീഫ് ഗോള്‍ഡ് കിംഗ് നല്‍കി അഭിനന്ദിച്ചു.
കാസറഗോഡ് : സെപ്റ്റംബർ 3,4,5 തീയതികളിൽ എം.പി ഇന്റർനാഷണൽ സ്കൂളിന്റെയും കേരള ത്രോബോൾ അസോസിയേഷന്റെയും കാസർഗോഡ് ജില്ലാ ത്രോബോൾ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എം.പി ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടക്കുന്ന ഇരുപത്തിയൊന്നാമത് കേരള സംസ്ഥാന ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു .
സംഘാടക സമിതിയുടെ ചീഫ് പാറ്റേൺസായി കെഎം ബലാൾ (...
രക്ഷാബന്ധന് ദിനത്തില്‍ രാഖി കെട്ടി സ്‌കൂളില്‍ വന്ന വിദ്യാര്‍ഥികളുടെ കയ്യില്‍ നിന്നും രാഖി അഴിച്ചുമാറ്റിച്ചതിന്റെ പേരില്‍ സംഘര്‍ഷം. മംഗളൂരുവിലെ കാട്ടിപ്പള്ള ഇന്‍ഫന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം.
കുട്ടികളുടെ കയ്യില്‍ നിന്ന് രാഖി ഊരിമാറ്റിയത് ചോദ്യം ചെയ്ത് രക്ഷിതാക്കളും ബിജെപി പ്രവര്‍ത്തകരും സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. രക്ഷാബന്ധന്‍ ദിനത്തിന്റെ ഭാഗമായി കൈകളില്‍ രാഖി കെട്ടി...
മംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ 43 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലേറെ രൂപയുടെ വിദേശ കറന്‍സിയുമായി ഭട്കല്‍ സ്വദേശിയും കസ്റ്റംസിന്റെ പിടിയിലായി. ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് അസ്‌കറില്‍ (31) നിന്ന് 831 ഗ്രാം തൂക്കമുള്ള 24 കാരറ്റ് സ്വര്‍ണമാണ് മംഗളൂരു കസ്റ്റംസ്...
കാസര്‍കോട്: ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കാസർകോട് യൂത്ത് ലീഗ് പ്രവർത്തകരുടെ കരിങ്കൊടി. ആരോഗ്യ മേഖലയിൽ കാസർകോടിനെ അവഗണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. മൊഗ്രാൽ ഗവ. യുനാനി ഡിസ്പെൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യാൻ പോകവെ ആണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീർ അടക്കം ആറുപേരെ...
മഞ്ചേശ്വരം: വീണ്ടും മാരകമായ മയക്കുമരുന്നായ എംഡിഎംഎ പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സലീം (42), ഹസീര്‍ (30) എന്നിവരെയാണ് മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ എം സന്തോഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി മഞ്ചേശ്വരത്തെ ഒരു കെട്ടിടത്തിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതോടെയാണ് ഇവരില്‍ നിന്ന്...
കുമ്പള: ബാക്കുട സമുദായം കഴിഞ്ഞ ദിവസം എസ്.ഡി.പി.ഐക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. .
വി.എച്ച്.പിയുടെ ജില്ല ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ, പലവട്ടം ഫാഷിസ്റ്റ് വിരുദ്ധത പ്രസംഗിക്കുകയും ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകൾ നേടി ജയിക്കുകയും ചെയ്ത എംഎൽഎ പങ്കെടുത്തത് വോട്ടർമാരോട്...
കാസർകോട്: കാട്ടിൽ നിന്നും തേക്ക് മരം മുറിച്ച് കടത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കാസർകോട് മുളിയാർ അരിയിൽ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി തീയ്യടുക്കത്തെ സി സുകുമാരനെ (59) ആണ് കാറഡുക്ക ഫോറസ്റ്റ് അധികൃതർ അറസ്റ്റ് ചെയ്തത്.
കാറഡുക്ക റിസർവ്വ് വനത്തിന് കീഴിലുള്ള അരിയിൽ നിന്നാണ് സുകുമാരന്‍ മരം മുറിച്ച് കടത്തിയത്. അഞ്ച് ലക്ഷം രൂപ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...