മഞ്ചേശ്വത്ത് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടി. 30 ലക്ഷം രൂപയുമായി മഹാരാഷ്ട്ര സ്വദേശിയാണ് എക്സൈസിന്റെ പിടിയിലായത്. മയക്കുമരുന്ന് കടത്ത് തടയുന്നതിന്റെ ഭാഗമായി എക്സൈസ് നടത്തിയ പ്രത്യേക പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടികൂടിയത്.
മഹാരാഷ്ട്ര സത്താവ സ്വദേശി യാഷാദീപ് ശാരാദ് ഡാബടെയാണ് 30 ലക്ഷം രൂപയുമായി പിടിയിലായത്. മംഗലാപുരത്ത് നിന്ന് കാസര്ഗോഡേക്ക് വരുന്ന കെ എസ്...
ഉപ്പള: ഉപ്പളയില് ഒരു ഇടവേളക്ക് ശേഷം കഞ്ചാവ് സംഘം പിടിമുറുക്കുന്നു. കര്ണാടക സ്വദേശിയെ മൊബൈല് ഫോണും പണവും കവര്ന്നതിന് ശേഷം വീട്ടില് കെട്ടിയിട്ടു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പൊലീസ് കര്ണാടക സ്വദേശിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്നലെ ഉപ്പള പത്വാടി കണ്ച്ചിലയിലാണ് സംഭവം. രാവിലെ 11 മണിയോടെ ഉപ്പളയില് നില്ക്കുകയായിരുന്ന കുന്താപുരം സ്വദേശിയായ കൂലിപ്പണിക്കാരനെയാണ് കഞ്ചാവ് ലഹരിയിലെത്തിയ മൂന്നംഗ സംഘം...
ഹൊസങ്കടി: ഹൊസങ്കടി, ഉപ്പള ദേശിയപാതകളില് തെരുവ് നായ്ക്കളുടെ വിളയാട്ടം. ബൈക്കിന് മുന്നിലേക്ക് നായ ചാടി യതിനെ തുടര്ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്ത്ഥിക്ക് പരിക്കേറ്റു. മംഗളൂരു ശ്രീനിവാസ കോളേജിലെ വിദ്യാര്ത്ഥി ഉപ്പള നയാബസാറിലെ മുസമ്മിലി (20)നാണ് പരിക്ക്. മുഖത്തും കാലിനും പരിക്കേറ്റ മുസമ്മിലിനെ ഉപ്പള സ്വകാര്യ ആസ്പത്രിയില് പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് വാമഞ്ചൂര്...
കാസറഗോഡ്: ജില്ലയിൽ ഇന്നലെ നായയുടെ കടിയേറ്റത് 18 പേർക്ക്. ഈ മാസം മാത്രം ഇതു വരെയായി 264 പേർക്കാണ് കടിയേറ്റത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ മാത്രമായി 43 പേർക്കാണ് നായയുടെ കടിയേറ്റത്. ഈ വർഷം ഇതു വരെയായി 4372 പേർക്കും കടിയേറ്റു. ഇതിൽ പൂച്ചയിൽ നിന്നോ, വളർത്തു നായ്ക്കളിൽ നിന്നോ മാന്തലോ കടിയോ ഏറ്റവരും...
മഞ്ചേശ്വരം : ഭാര്യയെ പിക്കാസ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. മഞ്ചേശ്വരം കെദുമ്പാടിയിലെ ഫ്രാൻസിസ് ഡിസൂസ(48)യെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. 2015-ലാണ് കേസിനാസ്പദമായ സംഭവം.
ഭാര്യയുമായുണ്ടായ വഴക്കിനെത്തുടർന്ന് പിക്കാസുകൊണ്ട് തലയ്ക്കടിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് നാടുവിട്ട് ഒളിവിൽ കഴിയുകയായിരുന്നു. വർഷങ്ങൾക്കുശേഷം കഴിഞ്ഞ ദിവസം വീട്ടിലെത്തിയിട്ടുണ്ടെന്ന...
ഒരു പനിവരുമ്പോഴോ ശാരീരിക വേദനകൾ അനുഭവപ്പെടുമ്പോഴോ പെട്ടന്ന് നാം കഴിക്കുന്ന മരുന്നാണ് ഡോളോ പോലുള്ള ആന്റിബയോട്ടിക്കുകള്. കോവിഡ് സമയത്ത് പോലും ഡോക്ടർമാർ പ്രധാനമായും നിർദേശിക്കുന്ന മരുന്നാണ് ഡോളോ-650. എന്നാൽ ഇന്ത്യക്കാരുടെ അമിതമായ ആന്റിബയോട്ടിക് ഉപയോഗം ആശങ്കയുയർത്തുന്നതാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്.
പ്രധാനമായും 2019ലെ കണക്കുകള് പ്രകാരം നടത്തിയ പഠനത്തില് 500കോടി ആന്റിബയോട്ടിക്കുകൾ ഇന്ത്യക്കാര് കഴിച്ചതായാണ് ഗവേഷകരുടെ...
കാസർകോട്: കാസര്കോട് മെഗ്രാല് പുത്തൂര് ദേശീയപാതയില് കാര് തടഞ്ഞ് ഒരു കോടി 65 ലക്ഷം രൂപ കവര്ന്ന കേസില് മുഖ്യപ്രതി അറസ്റ്റില്. കതിരൂര് മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന് ബ്രാഞ്ച് സെക്രട്ടറിയുമായ സിനില് കുമാറാണ് അറസ്റ്റിലായത്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇത്തരത്തില് വേറേയും പണം തട്ടിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
സ്വര്ണം വാങ്ങാനായി...
കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം വീണ്ടും കൂടുന്നു. ഈ മാസം ഇതുവരെ 7786 പേർ പനി ബാധിച്ചു ചികിത്സ തേടി. ഈ വർഷത്തെ പനി ബാധിതരുടെ എണ്ണം ഒന്നര ലക്ഷം കടന്നു. 1,62,022 പേരാണ് ഇതുവരെ പനി ബാധിച്ചു ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഹോമിയോ, ആയുർവേദം, സ്വകാര്യ ആശുപത്രികൾ...
ഉപ്പള: എം.എസ്.എഫ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉപ്പള സി.എച്ച് സൗധം മുസ്ലിം ലീഗ് ഓഫീസില് ചേര്ന്ന പുനഃസംഘടന യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവില് വന്നത്.
പ്രസിഡന്റായി നമീസ് കുദുകോട്ടിയെയും (മംഗൽപ്പാടി), ജന. സെക്രട്ടറിയായി അൻസാർ വൊർക്കാഡിയേയും (വൊർക്കാഡി), ട്രഷററായി മഷ്ഹൂദ് ആരിക്കടിയെയും (കുമ്പള) തെരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികള്: മുഫീദ് പോസോട്ട് ഓർഗനൈസിംഗ്...
ഹൊസങ്കടി: ബൈക്കില് തട്ടിക്കൊണ്ടുപോയി മര്ദ്ദിച്ചുവെന്ന് വരുത്തിതീര്ക്കാന് ഗള്ഫുകാരന് നടത്തിയ നാടകം പൊലീസ് പൊളിച്ചു. പരാതിക്കാരനെ പൊലീസ് താക്കീത് ചെയ്തു വിട്ടയച്ചു. വിനയായത് കര്ണാടകയില് നിന്ന് കവര്ന്ന ബൈക്ക് കത്തിച്ച സംഭവം. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് മീയാപദവ് ബെജെയിലെ ഗള്ഫുകാരനായ യുവാവിനെ തട്ടിക്കൊണ്ടു പോയി കെട്ടിയിട്ടതായി മഞ്ചേശ്വരം പൊലീസിനോട് ഗള്ഫുകാരന്റെ സഹോദരന് ഫോണില് വിളിച്ചു...
കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും
കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...