Monday, July 7, 2025

Local News

ഉപ്പള ബേക്കൂരിൽ മാതാവിനേയും മകനേയും വീട് കയറി അക്രമിച്ചതായി പരാതി

കുമ്പള: മാതാവിനേയും മകനേയും വീട് കയറി അക്രമിച്ചതായി പരാതി. പരിക്കേറ്റ ബേക്കൂര്‍ ശാന്തിഗിരിയിലെ മുംതാസ് (44), മകന്‍ മുഹമ്മദ് അറഫാത് (24) എന്നിവരെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഇവരുടെ മൂത്തമകന്‍ മുഹമ്മദിന്റെ കര്‍ണാടകയിലുള്ള ഭാര്യ വീട്ടുകാരണ് വീട് കയറി ആക്രമിച്ച്‌ പരിക്കേല്‍പിച്ചതെന്നാണ് ആശുപത്രിയില്‍ കഴിയുന്ന മുംതാസ് പറയുന്നത്. സംഭവത്തില്‍...

ബൈക്ക് യാത്രക്കാരനില്‍ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി

കുമ്പള: ബൈക്ക് യാത്രക്കാരനില്‍ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി. കടമ്പാറിലെ കബീറി (43)നെയാണ് അറസ്റ്റ് ചെയ്തത്. കളത്തൂര്‍ ചെക്ക് പോസ്റ്റിന് സമീപത്ത് ബൈക്കില്‍ ഇരിക്കുമ്പോള്‍ സംശയം തോന്നി കുമ്പള എസ്.ഐ വി.കെ.അനീഷും സംഘവും പരിശോധിച്ചപ്പോഴാണ് ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്.

മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ

ബേക്കൽ ∙ 14 ഗ്രാം എംഡിഎംഎയുമായി 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നു 3560 രൂപയും മൊബൈൽ ഫോണും കണ്ടെടുത്തു. ബൈക്കും കസ്റ്റഡിയിലെടുത്തു. ഉപ്പള മൂസോടി മൂസോടി ഹൗസിൽ അബ്ദുൽ മജീദ് (37) ഉപ്പള മൂസോടി ജുമാമസ്ജിദിനടുത്തെ മൂസോടി ഹൗസിൽ മുഹമ്മദ് അനീസ് (23) എന്നിവരെയാണ് ബേക്കൽ സിഐ യു.പി.വിപിൻ, എസ്ഐ...

ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് വഴിയില്‍: ഡോക്ടറുടെ കുറിപ്പടിയില്‍ നിന്നും ഉടമയെ കണ്ടെത്തി, തിരിച്ചേല്‍പ്പിച്ച് ഷിനോജിന്റെ സത്യസന്ധത

പയ്യന്നൂര്‍: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കളഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ കൊടുത്ത് സത്യസന്ധതയ്ക്ക് മാതൃകയായി യുവാവ്. പയ്യന്നൂര്‍ കാറമ്മേല്‍ മുച്ചിലോട്ട് കാവിനു സമീപത്തു വച്ചാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന കാറമേല്‍ സ്വദേശി പിവി ഷിനോജി(29)ന് 15 പവനോളം സ്വര്‍ണാഭരണങ്ങള്‍ കളഞ്ഞുകിട്ടിയത്. വെള്ളിയാഴ്ച...

ജില്ലാ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പ്; സിറ്റിസൺ ഉപ്പളക്ക് അണ്ടർ -13കിരീടം; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി

കാസറഗോഡ്: കാസറഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ കാസറഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്നു വരുന്ന ജില്ലാ യൂത്ത് ഫുട്ബോൾ ചാംപ്യൻഷിപ്പ് അണ്ടർ-13 വിഭാഗത്തിൽ സിറ്റിസൺ ഉപ്പള ചാമ്പ്യൻമാരായി. ഇന്നലെ നടന്ന ഫൈനലിൽ തൃക്കരിപ്പൂർ ഫുട്ബോൾ അക്കാദമിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ടീം കിരീടം ചൂടിയത്. ഫൈനലിൽ സിറ്റിസൺ ഉപ്പളക്ക് വേണ്ടി സാബിത്തും അമൻഷിജുവും...

ഉപ്പളയിൽ ലിഫ്റ്റ് ചോദിച്ച് സ്കൂട്ടറിൽ കയറിയ യുവാവ് സ്കൂട്ടർ ഓടിച്ചയാളുടെ 6500 രൂപ കവർന്നു

ഉപ്പള ∙ സ്കൂട്ടറിൽ വരികയായിരുന്ന ആളോട് യാത്രയ്ക്കു സഹായം ചോദിച്ചു കയറിയ യുവാവ് സ്കൂട്ടർ ഓടിച്ചയാളുടെ പോക്കറ്റിലുണ്ടായിരുന്ന 6500 രൂപ കവർന്നെന്നു പരാതി. കഴിഞ്ഞ ദിവസം രാത്രി 8ന് മഞ്ചേശ്വരം ദേശീയപാതക്കടുത്ത് തലപ്പാടി ഭാഗത്ത് നിന്ന് കുബണൂരിലെ വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന സലീമിന്റെ പണമാണു കവർന്നത്. മഞ്ചേശ്വരത്ത് നിന്നു കയറി മഞ്ചേശ്വരം എക്സൈസ് ചെക് പോസ്റ്റിന്...

ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക്‌ കാൽനട പ്രചരണ ജാഥ ആരംഭിച്ചു

കുമ്പള: തൊഴിലില്ലായ്‌മക്കെതിരെയും മതനിരപേക്ഷ ഇന്ത്യയെ സംരക്ഷിക്കും എന്ന മുദ്രാവാക്യം ഉയർത്തിയും നവംബർ മൂന്നിന്‌ ഡിവൈഎഫ്‌ഐ നടത്തുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം സെപ്റ്റംബർ 30, ഒക്ടോബർ 01,02 തീയ്യതികളിൽ നടത്തുന്ന യുവജന മുന്നേറ്റം കാൽനട പ്രചരണ ജാഥയുടെ കുമ്പള ബ്ലോക്ക് തല ഉദ്ഘാടനം കാട്ടുകൂക്കെയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ് നിർവ്വഹിച്ചു. സംഘാടക സമിതി...

ആറ് വയസുകാരിക്ക് പീഡനം, മഞ്ചേശ്വരം സ്വദേശിക്ക് 24 വര്‍ഷം കഠിനതടവ്

കാസര്‍കോട്: ആറുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മാതാവിന്റെ രണ്ടാം ഭര്‍ത്താവിനെ കോടതി 24 വര്‍ഷം കഠിനതടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 48കാരനാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജ് എ. മനോജ് വിവിധ പോക്‌സോ വകുപ്പുകള്‍ പ്രകാരം ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ 2 വര്‍ഷം കൂടി...

കാസര്‍കോട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് അടച്ചുപൂട്ടി, നോട്ടീസ് പതിച്ചു

കാസര്‍കോട്: പെരുമ്പളക്കടവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസ് അടച്ചുപൂട്ടി. എന്‍ ഐ എയുടെ നേതൃത്വത്തില്‍ കാസര്‍കോട് പൊലീസാണ് ഓഫീസ് അടച്ചുപൂട്ടി നോട്ടീസ് പതിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടവും സ്ഥലവും ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരിലുള്ളതാണ്. 22 വര്‍ഷമായി ട്രസ്റ്റ് കൈവശം വയ്ക്കുന്നതാണിത്. പ്രൊഫ. ജോസഫ് കൈവെട്ട് കേസിന്‍റെ ഘട്ടത്തില്‍ 2010 ല്‍ ഈ...

ഇച്ചിലങ്കോട് മഖാം ഉറൂസ് ഫെബ്രുവരിയിൽ

കുമ്പള: ഇച്ചിലങ്കോട് റാഫി - ഇബ്നു - മാലിക് ദീനാർ മഖാം ഉദയാസ്തമന ഉറൂസ് 2023 ഫെബ്രുവരി മാസം അതിവിപുലമായി നടത്താൻ തീരുമാനിച്ചതായി ഇച്ചിലങ്കോട് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും ഉറൂസ് കമ്മിറ്റി ഭാരവാഹികളും സംയുക്തമായി കുമ്പളയിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 6 മുതൽ 26 വരെയാണ് ഉറൂസ് പരിപാടികൾ നടക്കുക. ഉദ്ഘാടന സമ്മേളനം,...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img