Sunday, July 6, 2025

Local News

ഖദീജ ട്രേഡേഴ്സ് ഉടമ മഹമൂദ് ഹാജി മള്ളങ്കൈ നിര്യാതനായി

ഉപ്പള: പൗര പ്രമുഖനും മുസ്ലിം ലീഗ് നേതാവ് കൂടിയായ ഖദീജ ട്രേഡേഴ്സ് ഉടമ ഉപ്പള മള്ളങ്കൈയിലെ മഹമൂദ് ഹാജി (72) നിര്യാതനായി. ഹൃദയാഘാദത്തെ തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് പതിനേഴാം വാർഡ് പ്രസിഡന്റ്, മള്ളങ്കൈ ജുമാ മസ്ജിദ് ജമാഹത്ത് കമ്മിറ്റി പ്രസിഡണ്ട് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ ആയിഷ,...

ദേശിയ പാത വികസനം; ഉപ്പള ഹിദായത്ത് നഗറിൽ അണ്ടർ പാസേജ് നിർമിക്കണം: പ്രതിഷേധ സംഗമം 25-ന്‌

ഉപ്പള: ദേശിയ പാത ആറുവരി പ്രവൃത്തിയുടെ ഭാഗമായി ഉപ്പള ഹിദായത്ത് നഗറിൽ വെഹിക്കിൾ അണ്ടർ പാസേജ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അണ്ടർ പാസേജ് സ്ഥാപിക്കണമെന്നാവശ്യവുമായി ആക്ഷൻ കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 25ന് (ചൊവ്വാഴ്ച) 10 മണിക്ക് എ.കെ.എം.അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉപ്പള നഗരത്തോട് ചേർന്ന് കിടക്കുന്നതും ഏറെ ജനസാന്ദ്രതയുള്ളതുമായ ഹിദായത്ത് നഗർ പ്രദേശത്ത് അണ്ടർ...

മഞ്ചേശ്വരം മണ്ഡലം വിദ്യാഭ്യാസ വികസന അധ്യായം മൈൽസ് – എന്റെ സ്കൂളിലേക്ക് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ഉപ്പള: മഞ്ചേശ്വരം മണ്ഡലത്തിന്റെ ജനകീയ വികസന പദ്ധതിയായ മഞ്ചേശ്വരം ഇനിഷ്യേറ്റീവ് ഫോർ ലോക്കൽ എംപവർമെന്റ് (MILES) ന്റെ ഭാഗമായുള്ള വിദ്യാഭ്യാസ വികസന അധ്യായം മൈൽസ് - എന്റെ സ്കൂളിലേക്ക് പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം ബി രാജേഷ് ഒക്ടോബർ 25 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ജി വി എച്ച്...

ഹിദായത്ത് നഗർ ദേശിയ പാതയിൽ അടിപ്പാതക്ക് ആവശ്യം ശക്തമാവുന്നു; ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു

ഉപ്പള: ദേശീയപാത വികസന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടെ ഉപ്പള ഹിദായത്ത് നഗറിൽ അടിപ്പാത നിർമിക്കണമെന്ന ആവശ്യം ശക്തമായി. ഫലം കാണുന്നത് വരേയ്ക്കും സമര രംഗത്തിറങ്ങാൻ ആക്ഷൻ കമ്മിറ്റി യോഗം തീരുമാനിച്ചു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായി റഹ്മാൻ ഗോൾഡൻ (ചെയർമാൻ), റിസാന സാബിർ, ഹനീഫ് പി.കെ, ഇർഫാനെ ഇഖ്‌ബാൽ, യൂസഫ് ഫൈൻ ഗോൾഡ്, അഷ്‌റഫ് കസായി, മുരുഗൻ പച്ചിലംപാറ, ഇബ്രാഹിം...

ആരിക്കാടി ഒഡിന ബാഗിലു ശ്മശാനത്തിൽ ശവദാഹം നടത്താൻ അനുവദിക്കുന്നില്ല: രുദ്ര ഭൂമി സംരക്ഷണ സമിതി

കുമ്പള: 250 വർഷത്തോളം പഴക്കമുള്ള ശ്മശാനത്തിൽ ശവദാഹം നടത്താൻ അനുവദിക്കുന്നില്ലെന്ന് രുദ്ര ഭൂമി സംരക്ഷണ സമിതി ഭാരവാഹികൾ കുമ്പളയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ആരിക്കാടി ഒഡിന ബാഗിലു ശ്മശാനത്തിൽ കാലങ്ങളായി ശവസംസ്കാരം നടത്തിയ പട്ടികജാതി കോളനിക്കാർക്ക് ചിലർ നൽകിയ പരാതിയെത്തുടർന്ന് ശവദാഹം നടത്താൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ 250 വർഷക്കാലമായി കോളനി നിവാസികൾ ശവദാഹത്തിനായി ഉപയോഗിക്കുന്ന ശ്മശാനം...

കുമ്പള സ്‌കൂളിനെതിരായ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണം – പി.ടി.എ

കുമ്പള: കുമ്പള ഹയർ സെക്കന്ററി സ്‌കൂളിനെതിരായ അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് പി ടി എ. സ്കൂളിലെ ഒരു വിദ്യാർത്ഥിയെ ചിലർ ചേർന്ന് റോഡിലിട്ട് മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞയാഴ്ച മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സ്കൂളിൽ നിന്ന് പിരിഞ്ഞു പോയ ഒരു പഴയ വിദ്യാർത്ഥിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടിയെ മർദ്ദിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്നും അതിനെതിരെ പി ടി...

‘ഇടിമുഴക്കം പോലെ തോന്നി’; എല്ലു രോഗ വിദഗ്ധനെ തേടി മണിക്കൂറുകൾ; ബേക്കൂർ സ്കൂൾ പന്തൽ അപകട കാരണമെന്ത് ?

ഇടിമുഴക്കം പോലെയോ ഭൂമികുലുക്കം പോലെയോ തോന്നി. എന്തോ ഇടിഞ്ഞു വീഴുന്നെന്നു തോന്നിയപ്പോൾ ഡെസ്കിനടിയിലേക്കു കയറി. ഷീറ്റെല്ലാം തലയ്ക്കു മുകളിൽ വീഴുന്നുണ്ടായിരുന്നു. കൂട്ടുകാരെല്ലാം താഴെ വീണു കിടന്നു. പലരും കരയുന്നുണ്ടായിരുന്നു. ആർക്കും അനങ്ങാൻ പോലുമായില്ല. പിന്നെയാണ് ആളുകളെത്തി രക്ഷിച്ചത്, ’ ഉപ്പള : മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ പന്തൽ പൊളിഞ്ഞുവീണു പരുക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റിൽ ബസ് യാത്രക്കാരനില്‍ നിന്ന് 54 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി

ഹൊസങ്കടി: കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ് യാത്രക്കാരനില്‍ നിന്ന് 54 ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് എക്‌സൈസ് സംഘം പിടിച്ചു. ചട്ടഞ്ചാല്‍ തെക്കില്‍ സ്വദേശി മുഹമ്മദ് ആഷിഖി(26)നെ അറസ്റ്റ് ചെയ്തു. ഹൊസങ്കടി വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷിജിലിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മംഗളൂരു ഭാഗത്ത് നിന്ന് വന്ന കേരള ട്രാന്‍സ്‌പോര്‍ട്ട് ബസ് ചെക്ക് പോസ്റ്റില്‍...

മംഗളൂരുവില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് ഒക്ടോബര്‍ 27ന് ആരംഭിക്കും

മംഗളൂരു: മംഗളൂരുവില്‍ നിന്നും മണിപ്പാലില്‍ നിന്നും മംഗളൂരു വിമാനത്താവളത്തിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ഒക്ടോബര്‍ 27ന് ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി, ആര്‍ടിഒ, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബസ് ഗതാഗതം വേണമെന്ന ആവശ്യം ഏറെക്കാലമായി നിലനില്‍ക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബസ് സര്‍വീസ് ആരംഭിച്ചെങ്കിലും വരുമാനനഷ്ടം കാരണം നിര്‍ത്തലാക്കുകയായിരുന്നു. ആവശ്യാനുസരണം...

ഉപ്പള ബേകുറിൽ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു, 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കാസര്‍കോട്: ഉപ്പള ബേകുറിൽ സ്കൂള്‍ ശാസ്ത്ര മേളയ്ക്കിടെ പന്തല്‍ തകര്‍ന്നു. ബേക്കൂര്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം. മഞ്ചേശ്വരം ഉപജില്ലാ മത്സരത്തിനിടെയാണ് തകര ഷീറ്റുകൊണ്ട് നിര്‍മ്മിച്ച പന്തല്‍ തകര്‍ന്നത്. 20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കുണ്ട്. നാലുപേരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img