Thursday, July 3, 2025

Local News

റോഡ് കേരളത്തില്‍, കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്ക്; ആശയക്കുഴപ്പത്തിനൊടുവില്‍ കേസെടുത്ത് കേരള പൊലീസ്

കാസര്‍കോട്: കല്യാണവിരുന്ന് കഴിഞ്ഞുള്ള മടക്കത്തിനിടെ കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ കേരള പൊലീസ് കേസെടുത്തു. അതിര്‍ത്തിയിലുണ്ടായ അപകടത്തില്‍ ആര് കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിനൊടുവിലാണ് കേരള പൊലീസ് കേസെടുക്കുന്നത്. അപകടം നടന്ന റോഡ് കേരളത്തിലും കാര്‍ മറിഞ്ഞത് കര്‍ണാടകയിലേക്കുമായതാണ് ആശയക്കുഴപ്പത്തിന് കാരണം. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചെര്‍ക്കള-ജാല്‍സൂര്‍ അന്തസ്സംസ്ഥാനപാതയില്‍ കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായ പരപ്പ...

ഒന്നാഗെ ഒരോസം; ലോഗോയും പോസ്റ്ററും പ്രകാശനം ചെയ്തു

ജി.എച്ച്.എസ്.എസ്‌ ചന്ദ്രഗിരി സ്കൂളിൽ വെച്ച് 2003/2004 പത്താം ക്ലാസ്സ്‌ പൂർവ വിദ്യാർത്ഥി ബാച്ചിന്റെ ജനുവരി 15 ന്ന് നടക്കുന്ന" ഒന്നാഗെ ഒരോസം-2023" ഗെറ്റുഗദർ പരിപാടിയുടെ ലോഗോയും, പോസ്റ്ററും ഹെഡ്മാസ്റ്റർ പദ്മോജി റവു മാസ്റ്ററും ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചറും ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് നസീർ കൂവ്വത്തൊട്ടി, സലാം കൈനോത്ത്, ഒന്നാഗെ ഓരോസം...

മംഗളൂരുവിൽ പെൺസുഹൃത്തിനൊപ്പം സഞ്ചരിച്ച യുവാവിന് ക്രൂരമർദനം

മംഗളൂരു : മംഗളൂരുവിലും പരിസരപ്രദേശത്തും സദാചാര ഗുണ്ടായിസം വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് സംഭവങ്ങളാണ് നഗരത്തിൽ ഉണ്ടായത്. ശനിയാഴ്ച ഇതരസമുദായത്തിൽപെട്ട സുഹൃത്തായ യുവതിയോടൊപ്പം ഭക്ഷണം കഴിക്കാൻ പോവുകയായിരുന്ന യുവാവിനെയാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ ആക്രമിച്ചത്. രാത്രി ഉർവസ്റ്റോർ കൊട്ടാര ചൗക്കയിലാണ് സംഭവം. റോഡരികിലൂടെ നടക്കുകയായിരുന്ന ഇരുവരോടും സംഘടിച്ചെത്തിയ ബജ്‌രംഗ്ദൾ പ്രവർത്തകർ പേര് ചോദിച്ചു. ഇരുവരും വ്യത്യസ്ത സമുദായത്തിൽ...

ഉപ്പളയിൽ സംഘട്ടനത്തിനിടെ പരിക്കേറ്റ് മറുനാടൻ തൊഴിലാളി മരിച്ച സംഭവം: വയറിനകത്തെ അണുബാധയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മഞ്ചേശ്വരം : സംഘട്ടനത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെട്ട മറുനാടൻ തൊഴിലാളിയുടെ മരണത്തിന് കാരണം അടിയേറ്റുണ്ടായ പരിക്കല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഇദ്ദേഹത്തിന് ഇതിനു മുൻപ് തന്നെ വയറ്റിൽ അണുബാധയുണ്ടായിരുന്നു. ഇത് കാരണം വയറ്റിലുണ്ടായിരുന്ന പഴുപ്പ് മൂർച്ഛിച്ചതാണ് മരണ കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു. മഞ്ചേശ്വരത്തെ ഫാസ്റ്റ്ഫുഡ് കടയിൽ ജോലിക്കാരനായ മൈസൂരു സ്വദേശി സുന്ദര...

മഖ്ദൂമിയ്യ ദശവാർഷിക സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

കുമ്പള : മഖ്ദൂമിയ്യ എജ്യുക്കേഷണൽ സെന്റർ ദശവാർഷിക സമ്മേളനം ഫെബ്രുവരി 15, 16 തീയതികളിൽ നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർവഹിച്ചു. സമ്മേളന പ്രഖ്യാപനം സയ്യിദ് ഫസൽ കോയമ്മ അൽബുഖാരി കുറാ തങ്ങൾ നിർവഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പത്തിന കർമപദ്ധതി പ്രഖ്യാപിച്ചു. ഹിഫ്ളുൽ ഖുർആൻ സനദ്ദാനവും ഖുർആൻ റിസർച്ച്...

മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് ചെറുഗോളി വാർഡ് കമ്മിറ്റി നിലവിൽ വന്നു

മംഗൽപ്പാടി: മംഗൽപ്പാടി പഞ്ചായത്ത് മംഗൽപ്പാടി (ചെറുഗോളി) വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നിലവിൽ വന്നു. ജനറൽ കൗൺസിൽ യോഗം മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് അഡ്ഹോക്ക് കമ്മിറ്റി പ്രസിഡൻ്റ് ഷാഹുൽ ഹമീദ് ബന്ദിയോട് ഉൽഘാടനം ചെയ്തു. മൂസകുഞ്ഞി അന്തു അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് തോട്ട സ്വാഗതം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് മണ്ഡലം ഉപാധ്യക്ഷൻ...

മംഗളൂരുവിലെ സ്വകാര്യകോളേജില്‍ ഐറ്റം ഗാനത്തിനൊത്ത് പര്‍ദ ധരിച്ച് നൃത്തം വെച്ച നാല് വിദ്യാര്‍ഥികളെ സസ്പെന്റ് ചെയ്തു

മംഗളൂരു: മംഗളൂരു വാമഞ്ഞൂരിലെ സ്വകാര്യ കോളേജില്‍ ഐറ്റം ഗാനത്തിനൊത്ത് പര്‍ദ ധരിച്ച് നൃത്തം ചെയ്ത നാല് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച വൈകീട്ട് കോളേജിലായിരുന്നു പരിപാടി. പരിപാടി അവസാനിച്ചതിന് ശേഷം വിദ്യാര്‍ത്ഥികള്‍ പര്‍ദ ധരിച്ച് വേദിയില്‍ കയറുകയും ഐറ്റം ഗാനത്തിനനുസരിച്ച് നൃത്തം ചെയ്യുകയുമായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തുകയും ചെയ്തു....

‘കാന്താര’ കാണാൻ പെൺ സുഹൃത്തിനൊപ്പം വന്നു; യുവാവിന് നേരെ സദാചാര അക്രമം

മംഗളൂരു ∙ വനിതാ സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനു നേരെ സദാചാര പൊലീസ് ചമഞ്ഞ് അക്രമം. മംഗളൂരുവിലെ സുള്ളിയയിൽ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇരുപതു വയസ്സുകാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവാവാണ് ഇമെയിൽ വഴി പരാതി നൽകിയതെന്നു പൊലീസ് പറഞ്ഞു. സുള്ളിയയിലെ സന്തോഷ് തിയറ്ററിൽ ‘കാന്താര’ സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 വയസ്സുള്ള പെൺ സുഹൃത്തും....

ഉപ്പളയില്‍ ക്രൂരമര്‍ദ്ദനത്തിനിരയായ ബംഗളൂരു സ്വദേശി മരിച്ചു

ഉപ്പള: ഉപ്പളയില്‍ ക്രൂരമര്‍ദനത്തിനിരയായ ബംഗളൂരു സ്വദേശി ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചു. ബംഗളൂരുവിലെ സുന്ദര(65) ആണ് മരിച്ചത്. സുന്ദര ഉപ്പള നയാബസാറിന് സമീപത്തെ ക്ഷേത്രോത്സവപറമ്പില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഉത്സവപറമ്പില്‍ മദ്യപിച്ചെത്തിയ യുവാവ് സുന്ദരയുമായി ഏറെനേരം വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ചില ആള്‍ക്കാര്‍ യുവാവിനെ അവിടെ നിന്ന് മാറ്റിയെങ്കിലും ഇയാള്‍ വീണ്ടുമെത്തി സുന്ദരയെ...

തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പണി തീർന്നു

കാസർകോട്‌: ജില്ലയിൽ ദേശീയപാത വികസനത്തിൽ തലപ്പാടി– ചെങ്കള റീച്ചിൽ 22 ശതമാനം പ്രവൃത്തി പൂർത്തിയായി. കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ പ്രവൃത്തിയിൽ നാഴികകല്ലാണിത്‌. 36 .5 കിലോമീറ്റർ ആറുവരി പാതയിൽ ഏഴ്‌ കിലോമീറ്റർ ടാറിങ് പൂർത്തിയായി. മൂന്ന്‌ കിലോമീറ്റർ ടാറിങ്ങിന്‌ സജ്ജമായി. തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ്‌ ടാറിങ്‌ പൂർത്തിയായത്‌. ഇരുവശത്തുമായി 66...
- Advertisement -spot_img

Latest News

കാസർകോടിന് കിംസ് ശ്രീചന്ദിന്റെ ‘ജീവനം’; ചികിത്സാ സഹായവുമായി പുതിയ പദ്ധതി

കാസർകോട്: കാസർകോട് ജില്ലയിലെ ജനങ്ങൾക്ക് ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂരിലെ കിംസ് ശ്രീചന്ദ് ആശുപത്രിയുടെ 'ജീവനം' പദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നോക്കം...
- Advertisement -spot_img