Thursday, January 1, 2026

Local News

അവ്വാബിയത്ത് ജസീലയ്ക്ക് മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹോപഹാരം

ഉപ്പള: ചാർട്ടേർഡ് അക്കൗണ്ടന്റ് ഫൈനൽ പരിക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മംഗൽപാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ താമസിക്കുന്ന ഇബ്രഹിം ബി.കെ-സഫിയ ദമ്പതികളുടെ മകൾ അവ്വാബിയത്ത് ജസീലയ്ക്ക് മംഗൽപാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറിയുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ,...

മഞ്ചേശ്വരം കോഴക്കേസ് കെട്ടിച്ചമച്ചത്, പിന്നിൽ മുഖ്യമന്ത്രി പിണറായി; കെ. സുരേന്ദ്രൻ

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കേസ് കെട്ടിച്ചമച്ചതാണെന്നും ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈകളാണെന്നും അദ്ദേഹം ആരോപിച്ചു. പട്ടികജാതി വിഭാഗക്കാരനെ പീഡിപ്പിച്ചുവെന്ന് പരാതിയിലോ, മൊഴിയിലോ എങ്ങും ഇല്ല. രാഷ്ട്രിയ വിരോധം തീർക്കാനുണ്ടാക്കിയ കള്ളക്കേസാണിത്. കെ. സുന്ദര സ്വമേധയാണ് പത്രിക പിൻവലിച്ചത്. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും...

ഹേരൂരില്‍ വീടിന്റെ വാതില്‍ പൂട്ട് തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍

ബന്തിയോട്: ഹേരൂരില്‍ പട്ടാപ്പകല്‍ വീടിന്റെ വാതില്‍ തകര്‍ത്ത് തുറന്ന് 11 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഹേരൂരിലെ യക്ഷിതി(23)നെയാണ് കുമ്പള അഡി.എസ്.ഐ രതീഷും സംഘവും അറസ്റ്റ് ചെയ്തത്. പത്ത് ദിവസം മുമ്പ് ഹേരൂര്‍ കണ്ടറപ്പാടിയിലെ ആനന്ദന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലാണ് അറസ്റ്റ്. ആനന്ദനും ഭാര്യയും രാവിലെ...

മിയപദവിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടു കോളജ് വിദ്യാർത്ഥികൾ മരിച്ചു

മഞ്ചേശ്വരം: മിയപദവിൽ സ്കൂൾ ബസ് സ്കൂട്ടറിൽ ഇടിച്ച് രണ്ടുപേർ മരിച്ചു. മിയപദവ് സ്വദേശികളും മംഗളൂരു ശ്രീദേവി കോളജിലെ വിദ്യാർത്ഥികളുമായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്. സ്കൂളിലെ കുട്ടികളുമായി പോവുകയായിരുന്ന ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

സുഹൃത്തിന്റെ വിയോഗം താങ്ങാനായില്ല; അഞ്ജുശ്രീയുടെ മരണം എലിവിഷം ഉള്ളില്‍ച്ചെന്നാണെന്ന് പരിശോധനാഫലം

കാസര്‍കോട് പരവനടുക്കം തലക്ലായി ബേനൂര്‍ ശ്രീനിലയത്തില്‍ അഞ്ജുശ്രീ പാര്‍വതി (19) മരിച്ചത് എലിവിഷം ഉള്ളില്‍ ചെന്നാണെന്ന് രാസപരിശോധനാഫലം. കൂടിയ അളവില്‍ എലിവിഷം ഉള്ളില്‍ ചെന്നതാണ് മരണത്തിനിടയാക്കിയതെന്ന് കോഴിക്കോട് റീജണല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായാണ് സൂചന. പൊലീസ് അഞ്ജുശ്രീയുടേതെന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഇത് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് കൈമാറി. സുഹൃത്തിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ...

ചേവാറില്‍ ട്രാക്ടര്‍ മറിഞ്ഞ് നേപ്പാള്‍ സ്വദേശി മരിച്ചു

ബന്തിയോട്: ചേവാറില്‍ കംപ്രസ്സര്‍ ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവറായ നേപ്പാള്‍ സ്വദേശി മരിച്ചു. നേപ്പാള്‍ റുംകുവിലെ സുരേഷ് പൊന്‍(28)ആണ് മരിച്ചത്. സുരേഷിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു നേപ്പാള്‍ സ്വദേശി പൊസ്‌വതി താപ്പയെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേവാര്‍ കട്ടതമനെ റോഡില്‍ നിയന്ത്രണം വിട്ടാണ് ട്രാക്ടര്‍ മറിഞ്ഞത്. ട്രാക്ടറിന്റെ അടിയില്‍ കുടുങ്ങിയ സുരേഷിനെ...

മയക്കുമരുന്ന് ഉപയോഗവും വിൽപനയും; മംഗളൂരുവിൽ മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ

മംഗളൂരു: മയക്കുമരുന്ന് ഉപയോഗത്തിനും വിൽപന നടത്തിയതിനും മലയാളി ഡോക്ടർമാർ ഉൾപ്പെടെ ഒമ്പത് പേർ അറസ്റ്റിൽ. ഇവരിൽ അഞ്ച് പേർ പുരുഷന്മാരും നാല് പേർ സ്ത്രീകളുമാണ്. അത്താവാരയിലെ സ്വാകാര്യ ആശുപത്രിയിലെ ഡോക്ടറും കാസർഗോഡ് സ്വദേശിയുമായ സെമീർ, കാസർഗോഡ് സ്വദേശിയായ മെഡിക്കൽ വിദ്യാർഥിനി നാദിർ സിറാജ്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഡൽഹി, എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ, ഡെന്റൽ...

ടാറ്റ ട്രസ്റ്റിന്റെ 60 കോടിയും സംസ്ഥാന സർക്കാരിന്റെ 15 കോടിയോളം രൂപയും; ടാറ്റ കോവിഡ് ആശുപത്രി കെട്ടിടം ഉപയോഗശൂന്യം!

കാസർകോട് ∙ കോവിഡ് കാലത്ത് ടാറ്റ ട്രസ്റ്റിന്റെ 60 കോടിയും സംസ്ഥാന സർക്കാരിന്റെ 15 കോടിയോളം രൂപയും ചെലവഴിച്ചു പ്രവർത്തനമാരംഭിച്ച ചട്ടഞ്ചാലിലെ ടാറ്റ കോവിഡ് ആശുപത്രി ഇനി ഒരു ചികിത്സാ കേന്ദ്രമായി ഉപയോഗിക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. കെട്ടിടത്തിൽ ധാരാളം പ്രശ്നങ്ങളുണ്ട്. മേൽ‌ക്കൂര ചോർന്നൊലിക്കുന്ന നിലയിലാണ്....

ഉപ്പളയിൽ ഹോട്ടലുകളിൽ പരിശോധന; പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഉപ്പള : ഹെൽത്തി കേരളയുടെ ഭാഗമായി മംഗൽപ്പാടി താലൂക്ക് ആസ്പത്രി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ഉപ്പള കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വിവിധ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം കണ്ടെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായി കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഹരീഷ്, ഒ. ഹരീഷ്, എം. സുരേന്ദ്രൻ എന്നിവർ നേതൃത്വം...

കാസർകോട് ജില്ലയിൽ സ്ഥാപിച്ച അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൾ നീക്കം ചെയ്യണം

കാസർകോട് : നിയമവിരുദ്ധമായി ദേശീയ പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള എല്ലാ കട്ടൗട്ടുകളും, ബോർഡുകളും, കൊടി തോരണങ്ങളും, ബാനറുകളും ഇവ സ്ഥാപിച്ച വ്യക്തികൾ / സ്ഥാപനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണം. ഇല്ലെങ്കിൽ കോടതി നിർദ്ദേശപ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ആന്റ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.  
- Advertisement -spot_img

Latest News

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞു; രാജ്യത്ത് വില കുറയ്ക്കാൻ തയ്യാറാകാതെ ജനങ്ങളെ കൊള്ളയടിച്ച് എണ്ണ കമ്പനികള്‍

ദില്ലി: രാജ്യത്ത് ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിൻറെ ആകെ വിലയിൽ കഴിഞ്ഞ ആറു മാസത്തിൽ പന്ത്രണ്ടു ശതമാനം കുറവുണ്ടായെന്ന് റിപ്പോർട്ട്. ഇറക്കുമതി രണ്ടു ശതമാനം ഉയർന്നപ്പോഴാണ്...
- Advertisement -spot_img